എന്താണ് മൂന്നോ, നാലോ അല്ലെങ്കിൽ ഏഴോ മൂലകളുള്ളത് വരയ്ക്കാത്തതു?
ഇവിടെ നമ്മൾ പറയുന്നത് വരയ്ക്കുന്നതിന്റെ കാര്യം ആണ്..ട്ടോ. അതിന്റെ ശാസ്ത്രം അല്ല. വരയ്ക്കുന്നതിന്റെ കാര്യം മാത്രം.
അതിനു മുൻപ് മറ്റൊരു കാര്യം പറയാം. ഒരു അനങ്ങുന്ന വസ്തുവിനെ നമ്മൾ എങ്ങനെയാണ് വരയ്ക്കുമ്പോൾ കാണിക്കുക?
ഉദാഹരണത്തിന് ഉരുളുന്ന ഒരു ബോള് കാണിക്കാനായി ബോളിനു പിന്നിലായി രണ്ടുമൂന്നു ചന്ദ്രക്കല വരച്ചാൽ മതി. അനങ്ങുന്ന ഒരു ഫീലിംഗ് അതിൽനിന്നു കിട്ടും. അതുപോലെ സൂര്യൻ വരയ്ക്കാനായി ഒരു വൃത്തം വരച്ചിട്ടു അതിനു പുറത്തേയ്ക്കു വലുതും ചെറുതുമായ കുറ കൊച്ചു കൊച്ചു വരകൾ ഇടും. അപ്പോൾ സൂര്യൻ ആയി. അതുപോലെ തിളങ്ങുന്ന ഒരു നക്ഷത്രത്തെ വരയ്ക്കാൻ അതിനു നമ്മൾ ഇപ്പോൾ നക്ഷത്രത്തെ വരയ്ക്കുന്ന രീതിയിൽത്തന്നെ വരച്ചാൽ മതി. പക്ഷെ എന്തുകൊണ്ട് 5 കാലുകൾ ഉള്ള നക്ഷത്രം വരയ്ക്കണം?
ഒരു കാലുള്ള നക്ഷത്രം ?
ഉം..ഹും.. അത് ശരിയാവില്ല.
രണ്ട് കാൽ ??
ഹും.. അതും ശരിയാവില്ല.
മൂന്നു കാൽ ?
മൂന്നുകാൽ ഉള്ള നക്ഷത്രത്തെ നിങ്ങൾ ആലോചിച്ചു വരയ്ക്കുവാൻ നോക്കിക്കേ.. പറ്റുന്നുണ്ടോ? പറ്റും. പക്ഷെ കുറച്ചു പാടാണു. പ്രത്യേകിച്ച് കൈ എടുക്കാതെ ഒറ്റ വരയിൽ വരിക്കുവാൻ നല്ല പാടാണു.
ഇനി 4 കാൽ? അതും പാടാണ്.
പക്ഷേ 5 കാൽ?
അത് വളരെ എളുപ്പം. കൈ എടുക്കാതെ എളുപ്പത്തിനും നമുക്ക് 5 കാലുള്ള നക്ഷത്രം വരയ്ക്കാം.
7 ഉം 8 ഉം ഒക്കെ നമുക്ക് വരയ്ക്കാൻ ബുദ്ധിമുട്ടാണ്.
എന്നാൽ 6 കാൽ ഉള്ള നക്ഷത്രം എളുപ്പം വരയ്ക്കാം. രണ്ട് ത്രികോണങ്ങൾ മറിച്ചും, തിരിച്ചും വരച്ചാൽ എളുപ്പം വരയ്ക്കാം. പക്ഷേ അതിനു കൈ ഒരു വട്ടം എടുക്കണം.
പക്ഷെ കൈ എടുക്കാതെ എളുപ്പം വരയ്ക്കുവാൻ പറ്റുന്ന നക്ഷത്രം 5 കാൽ ഉള്ളതാണ് എന്ന് മനസിലാക്കാം.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി. 9847030241.