Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല

ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. പള്ളികളുടെ ഒരു വിശുദ്ധിയുണ്ട്. അത് നിശബ്ദതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിശബ്ദതയുമായി ബന്ധപ്പെട്ട ഒരു രഹസ്യാത്മകതയുണ്ട്. അതിപ്പോള്‍ നമുക്കു നഷ്ടമായിരിക്കുകയാണ്. സിനിമാ തിയേറ്ററുകളെ വെല്ലുവിളിക്കുന്ന സൗണ്ട് സിസ്റ്റം നമ്മള്‍ പള്ളിയില്‍ കൊണ്ടു വരേണ്ട യാതൊരു കാര്യവുമില്ല. അത് അങ്ങേയറ്റം തെറ്റാണ്. യൂറോപ്പിലൊക്കെയുള്ള ഏതെങ്കിലും പള്ളിയില്‍ പോയിരുന്നാല്‍ എത്രയോ സമാധാനം തോന്നും. കാര്‍മ്മികന്‍ നമ്മുടെ ചെവിയില്‍ സംസാരിക്കുന്ന പോലെയേ തോന്നുകയുള്ളൂ. ഇവിടെയാണെങ്കില്‍, വന്‍ശബ്ദത്തില്‍ കേള്‍പ്പിക്കുന്നതാണ് സൗണ്ട് സിസ്റ്റമെന്നു തെറ്റിദ്ധരിക്കപ്പെട്ടു. പള്ളികളില്‍ ഇപ്പോള്‍ കാണുന്ന ഒരു പ്രശ്നം, സൗണ്ട് സിസ്റ്റത്തിന്‍റെ ഉത്തരവാദിത്വമുള്ള ആരും ഇല്ലെന്നതാണ്. കപ്യാര് തിരി കത്തിക്കാന്‍ പോകുന്ന വഴിക്ക് ഒന്നു തിരിച്ചുകൊടുക്കും. ഇതിനിടയില്‍ കൊച്ചച്ചന്‍ പോകുമ്പോള്‍ ബെയ്സ് പോരാ എന്നു പറഞ്ഞ് അല്‍പം ബെയ്സ് കൂട്ടി വയ്ക്കും. ഇതെന്തൊരു വിരോധാഭാസം? ബെയ്സ് കൂട്ടുന്നതെന്തിനാണ്? വില്ലന്‍റെ സ്വരം കടുപ്പിക്കാന്‍ സിനിമാക്കാര്‍ ചെയ്യുന്നതാണ് ബെയ്സ് കൂട്ടല്‍. അതിനു പള്ളിയിലെന്താണു കാര്യം? കര്‍ത്താവിനോടു വര്‍ത്തമാനം പറയാന്‍ ബെയ്സ് ആവശ്യമില്ല. ചെറുപ്പക്കാരായ പല വൈദികരും സൗണ്ട് സിസ്റ്റം ദുരുപയോഗിക്കുന്നുണ്ട്. കുര്‍ബാന ഒരു നാടകമല്ല. ചില യുവവൈദികര്‍ ഇതു നാടകമാണെന്ന മട്ടില്‍ കാണുന്നുണ്ട്. കുര്‍ബാന തുടങ്ങി അവസാനം വരെ കീബോര്‍ഡ് വായിച്ചു കൊണ്ടിരിക്കും. കുദാശവചനങ്ങള്‍ പറയുമ്പോഴും കീബോര്‍ഡ്. എന്താണതിന്‍റെ കാര്യം? ടിവികാര്‍ കാണിക്കുന്ന സകല അഴുക്കു കോമാളിത്തരങ്ങളും നാം പള്ളിയിലേയ്ക്കു കൊണ്ടു വന്നിരിക്കുകയാണ്. ഇതു വളരെ മോശമാണ്.

✍🏻 ജെറി അമൽദേവ്, സത്യദീപം

Recommended

  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • പുതിയ മനുഷ്യനെ ധരിക്കുക.
  • അത്യാഗ്രഹം
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • കാലഗണനയുടെ ABCDE.
  • പഴയനിയമം പുതിയനിയമത്തിൽ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • മാവുർബോ
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • അപ്പൊസ്തലന്മാർ
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • ബാറെക്മോര്‍
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • The first person to wear the Skimo "hood" was St.Antonios
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • പ്രധാന മാലാഖമാർ
  • യേശുവിന്റെ വംശാവലി.
  • വലിയനോമ്പ്
  • ഡിഡാക്കേ
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • നാവ് എന്ന തീ
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ക്നാനായകാർ.
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • അമാലോക്യരെ തോല്പിപ്പിൻ
  • ആഹാസിന്റെ ഘടികാരം. (Clock).
  • ഉപവാസം
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • ചോദ്യം
  • യേശു പണിയുന്നു.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • എബ്രായരിലെ ക്രിസ്തു.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • "മാനവ സേവ മാധവ സേവ"
  • ചെറുതായവരെ കരുതുക.
  • സേലൂൻ ബശ്ലോമോ....

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved