Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കുരിയാക്കോസ് സഹദാ

ക്രിസ്തുവിനു വേണ്ടി സ്വന്തം ജീവനെ സമര്‍പ്പിച്ച കുരിയാക്കൊസിനും അമ്മയായ യൂലീത്തിക്കും സഭയില്‍ സവിശേഷസ്ഥാനമുണ്ട്.

Quiricus, Cyriacus, Qyriacus, Kuriakos, Keryakos, Kuriakose, Cyricus, Ciricus , Cyr, Cyriac മുതലായ പേരുകളില്‍ സഹദാ അറിയപ്പെടുന്നു. പേരിന്റെ അര്‍ഥം ‘കര്‍ത്താവിന്റെത്’ എന്നതാണ്. മാതാവായ യൂലീത്തിയെ Julietta, Julitta മുതലായ പേരുകളിലും വിവരിച്ചു കാണുന്നു. ഇവരുടെ പൂര്‍ണ ജീവചരിത്രം നമുക്ക് അജ്ഞാതമാണ്. AD 400 നോട് അടുത്ത് എഴുതപ്പെട്ട Martyrologium Hieronymianum എന്ന ഗ്രന്ഥത്തില്‍ വിശുദ്ധ  കുരിയാക്കൊസിന്റെയും അമ്മയുടെയും പേര് എഴുതി കാണുന്നുണ്ട്. പീഡന സമയത്ത് ശിശുവായ കുരിയാക്കൊസും ചക്രവര്‍ത്തിയും തമ്മിലുള്ള ദീര്‍ഘ സംഭാഷണം വിശുദ്ധന്റെ വിശ്വാസതീക്ഷണത നമ്മെ കാണിച്ചു തരുന്നു.. പീഡനത്തിൽ മകനെ ധൈര്യപെടുത്തുന്ന അമ്മയും  ഉത്തമ മാതൃക തന്നെ.

മാര്‍ ഗീവറുഗീസ് സഹദായെപ്പോലെ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്താണ് (AD 284-305) മാർ കുരിയാക്കൊസും അമ്മ യൂലീത്തിയും രക്തസാക്ഷികള്‍ ആകുന്നത്. വിധവയായ യൂലീത്തി ലൈക്കൊനിയ എന്ന സ്ഥലത്തെ ഒരു കുലീന ക്രിസ്തീയ കുടുംബത്തില്‍ ഉള്ളവള്‍ ആയിരുന്നു. ഗവര്‍ണര്‍ ആയ അലക്സാണ്ടര്‍ കൊടിയ ക്രിസ്തീയ വിരോധിയായിരുന്നു. മൂന്നു വയസ്സുള്ള കുരിയാക്കൊസിനെയും കൂട്ടി അവര്‍ പലായനം ചെയ്തു. അന്ത്യോക്യയിലെ തര്‍സൂസ് പട്ടണത്തില്‍ അവര്‍ എത്തിയപ്പോള്‍ അവര്‍ കണ്ടു പിടിക്കപ്പെട്ടു.

രണ്ടു പേരെയും ഗവര്‍ണറുടെ മുന്‍പില്‍ ഹാജരാക്കപ്പെട്ടു. യൂലീത്തിയെ അലക്സാണ്ടര്‍ വിചാരണ ചെയ്തു. വിചാരണയില്‍ പതറാതെ യൂലീത്തി താന്‍ ക്രിസ്ത്യാനി ആണെന്നും മരണം വരെ ക്രിസ്തുവിനെ ഉപേക്ഷിക്കില്ലെന്നും വെളിപ്പെടുത്തി. യൂലീത്തിയെ പീഡനത്തിനായി ഗവര്‍ണര്‍ ഏല്‍പ്പിച്ചു കൊടുത്തു. ഇത് കണ്ട കുട്ടി താന്‍ ഒരു ക്രിസ്ത്യാനി ആണെന്നും തനിക്കു അമ്മയുടെ കൂടെ പോകണം എന്നും വിളിച്ചു പറഞ്ഞു. കുപിതനായ അലക്സാണ്ടര്‍ യൂലീത്തിയുടെ മുന്നില്‍ വച്ചുതന്നെ മൂന്നു വയസ്സുള്ള കുരിയാക്കൊസിനെ എടുത്ത് നിലത്തടിക്കുകയും സ്റ്റെപ്പിലൂടെ കാല്‍ കൊണ്ട് തൊഴിച്ച് ഉരുട്ടി വിടുകയും ചെയ്തു. തലയോട് തകര്‍ന്നും എല്ലുകള്‍ നുറുങ്ങിയും കുഞ്ഞു കുരിയാക്കോസ് അപ്പോള്‍ തന്നെ അന്ത്യശ്വാസം വലിച്ചു.

ഇത് കണ്ടു നിന്ന യൂലീത്തി അല്‍പ്പം പോലും പതറാതെ, തന്റെ മകന്‍ സഹദേന്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനാല്‍ ദൈവത്തെ സ്തുതിക്കുന്നു എന്ന് ഉച്ചത്തില്‍ പറഞ്ഞു. കുപിതനായ ഗവര്‍ണ്ണര്‍ യൂലീത്തിയുടെ ശരീരത്തിലെ രണ്ടു വശങ്ങളും കൊളുത്തുകള്‍ കൊളുത്തി വലിക്കാന്‍ ഉത്തരവിട്ടു. ഇപ്രകാരമുള്ള കൊടിയ പീഡനങ്ങള്‍ക്ക് ശേഷം യൂലീത്തിയെ തല അറുത്തു കൊന്നു.
           
മഹാനായ കൊന്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ AD 337 രണ്ടു പേരുടെയും തിരുശേഷിപ്പുകള്‍ കണ്ടെടുക്കപ്പെടുകയും കുസ്തന്തീനോസ്പോലിസിലെ ഒരു ആശ്രമത്തില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. മോര്‍ കുരിയാക്കോസ് സഹദായുടെയും അമ്മയായ മോര്‍ത്ത് യൂലീത്തിയുടെയും ഓര്‍മ്മ ജൂലൈ 15 ന് സഭ കൊണ്ടാടുന്നു.
          
തന്റെ മകനെ ചെറുപ്പം മുതല്‍ ഉറച്ച ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ യൂലീത്തി കാണിച്ച ഉത്സാഹം നമുക്ക് മാതൃകയാണ്. കൂടാതെ സ്വന്തം മകന്‍ മരിച്ചു വീഴുന്നത് കണ്ടിട്ടും കൊടിയ പീഡനങ്ങള്‍ ഏറ്റിട്ടും ക്രിസ്തുവിനെ തള്ളിപറയാതെ മരണം വരിച്ച യൂലീത്തിയുടെ ധൈര്യവും സ്ഥൈര്യവും നമുക്ക് ഓര്‍മിക്കാം. ഉറച്ച ക്രിസ്തീയ അപ്പോസ്തോലിക വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ മോർ കുരിയാക്കൊസിന്റെയും അമ്മ  യൂലീത്തിയുടെയും പ്രാര്‍ത്ഥന നമുക്ക് കോട്ടയും അഭയവും ആയിരിക്കട്ടെ!

Recommended

  • ഒലിവു മരം (Olea europaea)
  • എന്താണ് ഗൂദാ?
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • തിരുശേഷിപ്പുകളപ്പറ്റി
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • പാതിനോമ്പ്‌
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • പെസഹാ ചിന്തകൾ.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • തൊഴിലുകൾ. (Occupations).
  • ഏഫോദ്. (Ephod).
  • വിശുദ്ധ ബൈബിൾ.
  • സേലൂൻ ബശ്ലോമോ....
  • Church Fathers Memorial Day
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • "ഗാഫോർ"
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ബൈബിളിലെ പേരുകൾ
  • കഷ്ടാനുഭവാഴ്ച.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • ചെറുതായവരെ കരുതുക.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • ആരാണ് നമ്മുടെ ദൈവം?
  • ഏഴാം പോസൂക്കോ
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • അകവും പുറവും
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved