ഇതൊരു അത്യപൂർവ മരമാണ്. ഇനി ലോകത്ത് തന്നെ രണ്ടേ രണ്ട് വൃക്ഷങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് ശാസ്ത്രലോകം പറയുന്നത്. അത്ഭുതം എന്നേ പറയുന്നുള്ളൂ. അത് രണ്ടും ഭാരതത്തിലാണ് എന്ന് മാത്രവുമല്ല, പ്രകൃതി കനിഞ്ഞരുളിയ നമ്മുടെ കൊച്ചു കേരളത്തിലാണ്. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമായ "ഗവി"യിലാണ് ഈ രണ്ട് മരങ്ങളും അവശേഷിക്കുന്നത്.
ഗാഫോർ മരത്തിൽ ഒരെണ്ണത്തിനെ ഗവിയിൽ കണ്ടത്താനായി. മറ്റെല്ലാ സസ്യങ്ങളും സൂര്യപ്രകാശത്തിനു നേരെ തലയുയർത്തി നിൽക്കുമ്പോൾ ഗാഫോർ മരത്തിന്റെ ഇലകൾ സൂര്യന് വിപരീത ദിശയിലാണ് നിൽക്കുന്നത്. അത് എത്രമാത്രം നെഗറ്റീവ് ആയാണ് പ്രതികരിക്കുന്നത് എന്നതിന്റെ സൂചന കൂടിയാണ്. യേശുവിനെ തറച്ച കുരിശ് ഉണ്ടാക്കാൻ ഗാഫോർ മരത്തിന്റെ തടിയാണ് ഉപയോഗിച്ചത്. ആ സംഭവത്തിന് ശേഷമാണത്രെ കൊടിയ പാപ ഭാരത്താൽ ഗാഫോർ മരത്തിന്റെ ഇലകൾ വെളിച്ചത്തിനു മുന്നിൽ തല കുമ്പിട്ടു നിൽക്കുന്നത്. എന്തായാലും ബൈബിൾ എന്ന വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശമുള്ള അപൂർവ്വം സസ്യങ്ങളിൽ ഒന്ന് ഗാഫോർ ആണ്. ഗവിയിൽ അവശേഷിക്കുന്ന ഈ രണ്ട് വൃക്ഷങ്ങളും ആൺ വൃക്ഷങ്ങൾ ആയതിനാൽ അവയുടെ പ്രജനനം സാധ്യമല്ലെന്നും കരുതപ്പെടുന്നു. അങ്ങനെ വന്നാൽ ഇവ രണ്ടും പുതു തലമുറയ്ക്ക് അപ്രാപ്യമാകും... ഗവിയിൽ ഇനി പോകുമ്പോൾ ഇവ കാണുവാൻ ഇനിയും അവസരം ഉണ്ടാകട്ടെ.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.