ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിവാസ നഗരങ്ങളിൽ (Oldest continuously inhabited city) ഒന്ന്. ഈജിപ്തുകാരും, അരാമ്യരും, ഗ്രീക്കുകാരും, അറബികളുമെല്ലാം അധിനിവേശം നടത്തിയിട്ടുള്ള ഈ പുരാതന നഗരം വിശുദ്ധ പൗലോസിന്റെ, മനസാന്തരത്തിനും, വിശുദ്ധ തോമാശ്ലീഹായുടെ സാന്നിധ്യത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പരിശുദ്ധ യാക്കോബ് തൃതീയൻ ബാവായുടെ, കാലത്ത് പാത്രിയർക്കാ ആസ്ഥാനം ഇവിടെയായിരുന്നു. ജനസംഖ്യയിൽ 15% ക്രിസ്‌ത്യാനികളാണ് (ഏകദേശം 4 ലക്ഷം). മുല്ലപ്പൂക്കളുടെ നഗരം (City of Jasmine) എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്നു. ബരാദാ (Barada) നദീതീരത്ത് സ്ഥിതി ചെയ്യുന്നു. ബൈബിളിൽ പരാമർശിച്ചിട്ടുള്ള നേർവീഥി, അനന്യാസിന്റെ ഭവനം എന്നിവയും ഈ നഗരത്തിലാണ്. നഗരത്തിന്റെ 7 പടിവാതിലുകളിൽ ഒന്ന് Bab Touma (തോമയുടെ പടിവാതിൽ) എന്ന് അറിയപ്പെടുന്നു.
Bab Touma (Gate of St.Thomas) യിലാണ് ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ ആസ്ഥാനം. ഇവിടെ വച്ചാണ് യാക്കോബ് lll കാലം ചെയതത്.
ഇപ്പോൾ ഈ നഗരത്തിൽ താമസിക്കുന്ന ഏക പാത്രിയർക്കീസ് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഇഗ്നാത്തിയോസ് ജോൺ x മാത്രമാണ്.
അഫ്രേം ll പാത്രിയർക്കീസ് ആസ്ഥാനം ഇവിടെ നിന്നും ലബനോനിലെ അച്ചാണി എന്ന സ്ഥലത്തേക്ക് മാറ്റി. ലോകത്തിലെ ഏറ്റവും പുരാതനമായ പട്ടണം ദമസ്കാസ് ആണ്.
1960 കഴിഞ്ഞപ്പോൾ യാക്കോബ് lll, ആസ്ഥാനം ഹോംസിൽ നിന്നും ദമസ്കാസിലേക്ക് മാറ്റുകയുണ്ടായി.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.