Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?

(ഒരു ഗ്രന്ഥം എഴുതേണ്ട വിഷയമാണിത്. ചുരുക്കം മാത്രം എഴുതുന്നു).

1. വൈദികന്‍ ആരാകുന്നു?

ഒരു ക്രൈസ്തവ പുരോഹിതന്‍ സത്യക്രിസ്ത്യാനിയായിരിക്കണം. സത്യക്രിസ്ത്യാനി എന്നു പറഞ്ഞാല്‍ അത് അസാദ്ധ്യമാണെന്നു തോന്നാതിരിക്കില്ല. ക്രിസ്തുവിനെ അനുകരിക്കുന്നവനാണ് ക്രിസ്ത്യാനി. ക്രിസ്തു ശിഷ്യന്മാര്‍ക്കാണ് ക്രിസ്ത്യാനി എന്ന പേര് ആദ്യമുണ്ടായത് (അ.പ്ര.11:26) ലോകം, ജഡം, സാത്താന്‍ എന്നീ ശക്തികള്‍ പുറകോട്ടും ഇടത്തോട്ടും വലത്തോട്ടും വലിക്കുമ്പോള്‍ ‘മുന്നോട്ടു പോകുക എന്ന ഏക ദൂതാണ് ചെങ്കടല്‍ തീരത്തില്‍ ജനങ്ങളോട് പറയുവാന്‍ ദൈവം മോശയ്ക്കു കൊടുത്തത്’ എന്നോര്‍ക്കുക. ഒരു ക്രിസ്ത്യാനി ദൈവമനുഷ്യനാണ്, വേദപുസ്തകം വായിക്കുക മാത്രമല്ല, നന്നായി പഠിച്ചവനുമായിരിക്കണം. ദൈവം ഏല്‍പ്പിക്കുന്ന ജനങ്ങളെക്കുറിച്ച് എപ്പോഴും ഇടയഭാരം ഉണ്ടായിരിക്കണം. അവരെ പേരുചൊല്ലി വിളിച്ച നല്ലിടയനും വലിയ ഇടയനും ശ്രേഷ്ഠ ഇടയനുമായ യേശുക്രിസ്തുവാണ് ആത്യന്തികമായ മാതൃക.

2. വൈദികന്‍ എന്തായിരിക്കണം.

ഓരോരുത്തനും, ദൈവത്തോട് ചോദിച്ച് ഉത്തരം കണ്ടുപിടിക്കേണ്ട ചോദ്യമാണിത്. നിന്റെ ആലോചനയാല്‍ എന്നെ നടത്തും’ എന്ന് സങ്കീ. 73:24 ല്‍ പറയുന്നത് പോലെ ദൈവമേ! നിന്റെ ആലോചന എന്താണെന്ന് ദൈവത്തോട് ചോദിച്ച്, അതനുസരിച്ചാണ് ഓരോ ദിനവും ജീവിക്കേണ്ടത്. പ്രാര്‍ത്ഥനാജീവിതം എന്നത് കാനോനിക നമസ്‌കാരം തികയ്ക്കുന്നതു മാത്രമല്ല. ഓരോ ദിവസവും ദൈവത്തോട് ചോദിക്കണം, ഇന്ന് ഞാന്‍ എന്താണ് ചെയ്യേണ്ടത്? രോഗികളെ സന്ദര്‍ശിക്കണോ? ദരിദ്രരെ സഹായിക്കണോ? ബൈബിള്‍ ക്ലാസ് നടത്തണോ? ഓരോ ദിവസവും അന്നന്നത്തെ പ്രവൃത്തികള്‍ ഡയറി എഴുതുന്നത് നല്ലതാണ്. മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കായി കുറേസമയം എന്നും മാറ്റിവയ്ക്കണം. സ്വന്തം വീട്ടുകാര്യം നോക്കുവാനുള്ള ചുമതല ലഘൂകരിച്ചു കാണരുത്. ഇങ്ങനെ അവരവര്‍ കണ്ടുപിടിക്കേണ്ട അനേക കാര്യങ്ങളുണ്ട്.  അതു കണ്ടുപിടിച്ചു ചെയ്യണം.

3. വൈദികന് മാതൃക ആര്?

ഉത്തമ മാതൃക യേശുക്രിസ്തുവാണെന്നു മുമ്പു പറഞ്ഞെങ്കിലും അത് വളരെ പ്രയാസമാകയാല്‍ പൗലോസ് ശ്ലീഹാ എഫേസോസിലെ കശീശന്മാരെ മെലീത്താ ദ്വീപിലേക്കു വരുത്തി അവരോടു പറഞ്ഞത് അ.പ്ര. 20:18-35 വരെ വായിച്ച് ആര്‍ക്കും പഠിക്കാവുന്നതാണ്. അതില്‍ ചിലത് കുറിക്കുന്നു.

”ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ മുഴുവനും അറിയിച്ചു.
ആട്ടിന്‍കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍. ഉണര്‍ന്നിരിപ്പിന്‍; ഞാന്‍ എന്റെ കൈകളാല്‍ അദ്ധ്വാനിച്ചു.
ആരുടെയും പൊന്നോ വെള്ളി യോ വസ്ത്രമോ മോഹിച്ചിട്ടില്ല… പ്രയത്‌നം ചെയ്ത് പ്രാപ്തിയില്ലാത്തവരെ സഹായിച്ചു. വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നത് ഭാഗ്യം എന്ന് കര്‍ത്താവായ യേശു പറഞ്ഞ വാക്ക് ഓര്‍ത്തുകൊള്ളണം…. എല്ലാംകൊണ്ട് ഞാന്‍ ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു”.

ആധുനിക ഇടയന്മാരായ വൈദികര്‍ക്ക് അതത് സഭയില്‍ത്തന്നെ മാതൃകയായ വൈദികര്‍ കാണുമായിരിക്കും. എന്റെ മുന്‍ഗാമി മാതൃകയായിരുന്നോ എന്നു പരിശോധിച്ച് അദ്ദേഹത്തിന്റെ നല്ല മാതൃക പിന്‍പറ്റണം.

ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ലളിത വസ്ത്രധാരണം, ലളിത ജീവിതശൈലി എന്നിവയായിരിക്കണം. ധനവാന്മാരെ കൂടുതല്‍ സ്‌നേഹിക്കാതെ ഏവരെയും സ്വന്ത മക്കളായി കണ്ട് ഭവനസന്ദര്‍ശനം കുറ്റമറ്റതായി നടത്തണം. മേല്‍പ്പട്ടക്കാരുടെ കല്‍പ്പനകള്‍ വായിച്ച് അവ അനുസരിച്ച് ത്യാഗപൂര്‍വം വേണ്ടത് ചെയ്യുകയും വേണം. നല്ല ഇടയന്‍ വരുമ്പോള്‍, 2തിമോ. 4:7-ല്‍ കാണുമ്പോലെ ”ഞാന്‍ നല്ലപോര്‍ പൊരുതി ഓട്ടം തികച്ചു. വിശ്വാസം കാത്തു” എന്നു പറയുവാന്‍ ദൈവത്തിന്റെ ഹിതാനുസരണം ശ്രമിച്ചു പ്രവര്‍ത്തിച്ചുവെന്ന് ഒരു സംതൃപ്തി ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കണം. ദൈവം അനുഗ്രഹിക്കട്ടേ.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • മാനിന്റെ സവിശേഷതകൾ.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • പുതുഞായറാഴ്ച
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • കഷ്ടാനുഭവാഴ്ച.
  • അപ്പൊസ്തലന്മാർ
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • ഉപമകൾ.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • പെസഹാ പെരുന്നാള്‍
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • കാനവിലെ കല്യാണ വീട്.
  • നോമ്പ്.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • കന്തീല ശുശ്രൂഷ.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • കാലഗണനയുടെ ABCDE.
  • നസ്രാണിപ്പട
  • സംഗീതം മരിക്കില്ല.
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • ജീവന്റെ തുള്ളി
  • പെസഹാ ചിന്തകൾ.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ശുബ്ക്കോനോ
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ഏഴാം പോസൂക്കോ
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • അതിഭക്ഷണം
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • മൂന്നും ചാക്കും നോമ്പും.
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • ആരാണ് നമ്മുടെ ദൈവം?

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved