Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ

ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു. അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന് ഒത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക. എബ്രായർ 4:10,11. സ്വസ്ഥത എന്താണെന്ന് വെളിപ്പാട് പുസ്തകം 7-ാം അദ്ധ്യായം 13 മുതൽ 17 വരെയുള്ള വാക്യങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ദൈവവുമായി ഒരുമിച്ച് വസിക്കുന്നതാണ് സ്വസ്ഥത.

ദൈവം ആറുദിവസം കൊണ്ട് തൻ്റെ സ്യഷ്ടി കർമ്മങ്ങൾ നിർവ്വഹിച്ച് ഏഴാം ദിവസം സ്വസ്ഥമായി ഇരുന്നു. സ്വസ്ഥതക്ക് മുമ്പ് പല കാര്യങ്ങളും കർത്താവ് നിർവ്വഹിച്ചു.

1) ആത്മാവ് വെള്ളത്തിൽ പരിവർത്തിച്ചു.

ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. ഉല്പത്തി 1:2.

മനസ്സിൽ ആത്മപരിവർത്തനം ഉണ്ടായാലേ സ്വസ്ഥതയുടെ അനുഭവം ഉണ്ടാകയുള്ളു. ക്രൂശിൽ അനുതപിച്ചകള്ളനും, ദമസ്കോസിലെ ശൗലും മുടിയനായ പുത്രനും, പാപിനിയായി യേശുവിന്റെ അടുക്കൽ വന്ന സ്ത്രീയും അനുതപിച്ച്, പരിശുദ്ധാത്മാവിനാൽ
ആത്മപരിവർത്തനം നേടി, കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിച്ചവരാണ്.

2) വേർപ്പെട്ട ഒരു ജീവിതം.

ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. ഉല്പത്തി 1:6.

ജഡികമോഹങ്ങളെ വെടിഞ്ഞുള്ള ജീവിതം സ്വസ്ഥത നൽകും. ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും, പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാനെന്ന് 1-ാം സങ്കീർത്തനത്തിൽ പറയുന്നു. ഇങ്ങനെയുള്ളവർ ദൈവത്തിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കുന്നു.

3) ഫലം കായ്ക്കുന്നവരാകുക.

ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉല്പത്തി 1:11.

ദൈവം തൻ്റെ ശാബതാനുഭവമായ സ്വസ്ഥതയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് സസ്യങ്ങളും ഫലം കായ്ക്കുന്ന വ്യക്ഷങ്ങളും ഉളവാക്കി. ദൈവം നമ്മെ ഈ ഭൂമിയിൽ നട്ടിരിക്കുന്നത് ഫലം കായ്ക്കുന്ന വ്യക്ഷമാകാനാണ്. ഫലം കായ്ക്കണമെങ്കിൽ വ്യക്ഷത്തിൻ്റെ വേര് ആഴത്തിൽ ഇറങ്ങണം. നാം ഫലം കായ്ക്കണമെങ്കിൽ, വിശ്വാസം, ആഴത്തിൽ വേരൂന്നണം. പ്രത്യാശയോടെ, നീതി സൂര്യനായ ദൈവത്തെ നോക്കി ഉയരത്തിൽ വളരണം. അങ്ങനെയുള്ളവരിൽ ആത്മാവിന്റെ ഫലങ്ങൾ നിറയും. അപ്പോൾ സ്വസ്ഥത ഉണ്ടാകും.

4) വെളിച്ചം.

പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ. ഉല്പത്തി 1:14.

നാം സ്വസ്ഥതയുടെ അനുഭവത്തിലേക്ക് പ്രവേശിക്കണം എങ്കിൽ വെളിച്ചമായ യേശുവിൽ നോക്കി നാം പ്രകാശിതരാകണം.

ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും. യോഹന്നാൻ 8:12.

സകലസദ്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം. എഫെസ്യർ 5:10.

5) കൂട്ടായ്മ.

വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ഉല്പത്തി 1:20.

കൂട്ടായ്മയുടെ അനുഭവം സ്വസ്ഥത നൽകും.
അപ്പോസ്തലന്മാരുടെ കാലത്ത് ഈ കൂട്ടായ്മയുണ്ടായിരുന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. അപ്പൊ.പ്രവ 2:42.

6) ദൈവസ്വരൂപത്തിൽ വസിക്കുക.

ദൈവം പ്രപഞ്ചത്തിലെ സകലവും സൃഷ്ടിച്ചതിനുശേഷം ദൈവം സ്വന്തം സാദൃശ്യത്തിൽ മനുഷ്യനെ സ്വന്തം കൈകൊണ്ട് മെനെഞ്ഞുണ്ടാക്കി. ദൈവം മനുഷ്യനോടൊപ്പം വസിക്കുവാൻ ആഗ്രഹിച്ചു. എന്നാൽ മനുഷ്യൻ തെറ്റിപ്പോയി. ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു. സഭാപ്രസംഗി 7:29.

നാം ആത്മാവിനാൽ പുതുക്കം പ്രാപിച്ച്, ലോകത്തിലെ ജഡികമോഹങ്ങളിൽ നിന്നും വേർപ്പെട്ട്, വെളിച്ചത്തിൽ വസിച്ച്, കൂട്ടായ്മ ആചരിച്ച്, വിശ്വാസത്തിലും പ്രത്യാശയിലും വേരൂന്നി ആത്മാവിൻ്റെ ഫലങ്ങൾ അണിഞ്ഞാൽ കർത്താവിന്റെ നിത്യമായ സ്വസ്ഥതയിലേക്ക് പ്രവേശിക്കാം.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • നരകം. (Hell)
  • The various flavors of Christianity
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • "കപ്യാര്‍"
  • The first person to wear the Skimo "hood" was St.Antonios
  • പെസഹാ പെരുന്നാള്‍
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • അകവും പുറവും
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • 'ശക്രോ'
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • നാവ് എന്ന തീ
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ഒരു സോറി പറഞ്ഞാൽ
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • ഉപമകൾ.
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • യേശുവിന്റെ വംശാവലി.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • സംഗീതം മരിക്കില്ല.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • കഷ്ടാനുഭവാഴ്ച.
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • ശുബ്ക്കോനോ
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • സുറിയാനി സഭയും കൊന്തയും.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved