Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.

കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്. ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. നല്ല മുഹൂർത്തം. മൂന്നാം ദിവസം. നല്ല അതിഥികൾ. യേശുവും മറിയവും ശിഷ്യന്മാരും പരിസരവാസികളും. നല്ല വധൂവരന്മാർ. ദൈവഭക്തിയുള്ള കുടുംബം. എന്നിട്ടും എന്തൊക്കെയോ പിശകി. അഞ്ഞൂറ് പേരെ കല്യാണം വിളിച്ചിട്ട് ആരും മുന്നൂറുപേരുടെ സദ്യയുണ്ടാക്കില്ല. മുന്നൂറുപേരെ വിളിച്ചിട്ട് നൂറുപേരുടെയും ഉണ്ടാക്കില്ല. പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റി. എല്ലാ ഒരുക്കങ്ങളും നടത്തിയാലും വിശുദ്ധ കുടുംബമായിരുന്നാലും ചിലപ്പോൾ പിശകുകൾ വരാം.

യഥാർത്ഥത്തിൽ കാനായിൽ കണക്കുതെറ്റിയതല്ല, തെറ്റിച്ചതാണ്. ചിലതു നിവർത്തിതമാകാൻ ഇങ്ങനെയൊക്കെ ചില പിശകുകൾ ഉണ്ടാകണം. സകല ഒരുക്കങ്ങൾക്കുശേഷവും ജീവിതത്തിൽ ചിലത് മങ്ങിപ്പോകുന്നുവെങ്കിൽ, തെറ്റിപ്പോകുന്നുവെങ്കിൽ അത് അവിടുത്തെ പ്രവൃത്തിതന്നെ. കാനായിൽ മറിയത്തിന് ചിലത് പറയാനുണ്ട്. ഈശോയ്ക്ക് ചിലത് പ്രവർത്തിക്കാനുണ്ട്. അവർക്ക് ചിലത് തയാറാക്കാനുമുണ്ട്. ഇന്ന് അതിന്റെ രഹസ്യം നാമറിയുന്നുണ്ട്. എന്നിട്ടും, നമ്മുടെ ചില പദ്ധതികൾ തകരുമ്പോൾ നാം ഇത്രയേറെ ക്ഷുഭിതരാകുന്നതെന്തേ?

നമ്മുടെ കൊച്ചുകൊച്ചു സ്വപ്നഗോപുരങ്ങൾ തകരുമ്പോൾ ആവശ്യത്തിലേറെ പരിഭവം വേണ്ട. അതു തകർന്നെങ്കിലേ, അവന്റെ ഉന്നതമായ സ്വപ്നം നമ്മിൽ സംഭവിക്കൂ. കാനായിൽ നടന്ന കല്യാണത്തിന് വീഞ്ഞു തീർന്നതിനൊപ്പം ആ കുടുംബത്തിന്റെ അഭിമാനവും സൽപേരും ഒക്കെ നഷ്ടമായി. ശരിയാണ്, ഏഴുനാൾ നീണ്ടുനില്ക്കുന്ന യഹൂദകല്യാണത്തിൽ വീഞ്ഞ് തീർന്നുപോകാൻ പാടില്ല. പക്ഷേ, അന്നത് തീർന്നുപോയതിനാലാണ് ഇന്നും കാനായിലെ വീട് ഓർമിക്കപ്പെടുന്നത്. സ്മാരകമാകാനും ശ്രേഷ്ഠമാകാനും ചിലതെല്ലാം തകിടം മറിയണം. നിന്റെ ജീവിതത്തിന്റെ വിരുന്നുമേശകളിൽ ചില കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നുണ്ടെങ്കിൽ ഓർക്കുക, അവിടെ മറിയത്തിന് ചിലത് പറയാനുണ്ട്, ഈശോയ്ക്ക് ചിലത് പ്രവർത്തിക്കാനുണ്ട്, ചിലത് ഒരുക്കാനുമുണ്ട്.

Recommended

  • വിശ്വാസ സംരക്ഷകരാവുക.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • കുടുംബയോഗം.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ഡിഡാക്കേ
  • വിശുദ്ധ കുർബാനാനുഭവം
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • അപ്പൊസ്തലന്മാർ
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • സംഗീതം എന്ന ഔഷധം. Music Therapy
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • ആദ്യജാതൻ. (Firstborn).
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • യേശു പണിയുന്നു.
  • കറുപ്പിനേഴഴക്.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • 'ശക്രോ'
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • Church Fathers Memorial Day
  • പുതുഞായറാഴ്ച
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • നാശം വിതച്ച ആസക്തികൾ
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • കന്തീല ശുശ്രൂഷ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved