Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഏഴാം പോസൂക്കോ

കൈത്തൊഴിലിനെക്കുറിച്ച്.

കൈത്തൊഴിൽ മാന്യമായിട്ടുള്ളതാണ്. അത് ജ്ഞാനികൾ സ്വീകരിക്കുന്നു. അന്തോനിയോസ് പിതാവിന് ഹൃദയത്തിൽ അലസതയുണ്ടായപ്പോൾ മാലാഖ ഇരുന്ന് കൊട്ടമെടയുന്നതും, ജോലിയിൽ നിന്നും എഴുന്നേറ്റു പ്രാർത്ഥിക്കുന്നതും വീണ്ടും ഇരുന്നു ജോലി ചെയ്യുന്നതും വീണ്ടും എഴുന്നേറ്റ് പ്രാർത്ഥിക്കുന്നതും കണ്ടു. മാലാഖ അന്തോനിയോസിനോട് പറഞ്ഞു: “അന്തോനിയോസേ! നീ ഇപ്രകാരം ചെയ്തു ജീവിക്കുക.' അൻതീർ പിതാവ് അൻബസ്തിയൂർ പിതാവിനോട പറഞ്ഞു. “നിന്റെ ഉദരത്തെ ചുരുക്കുക. കൈവേല വർദ്ധിപ്പിക്കുക' വേറൊരാൾ പറഞ്ഞു. ഒരുവനിൽനിന്നും നീ സഹായം വാങ്ങരുത്. പിന്നെയോ നിന്റെ കൈകൾ നിന്റെ ആഹാരത്തിനു മതിയാകും. ആകാശത്തിലെ പക്ഷികളെ നോക്കുവിൻ. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല അവയോടു സാദൃശ്യപ്പെടുവിൻ എന്നു കർത്താവു പറഞ്ഞിരിക്കുന്നു, എന്നും വേല ചെയ്യാതിരുന്ന മറിയയെ കർത്താവ് പ്രവർത്തികളിൽ ഉത്സുകയായിരുന്ന മാർത്തയെക്കാൾ പുകഴ്ത്തി എന്നു പറയുന്നവരോടു നാം മറുപടി പറയുന്നു. ഈ കല്പനകൾ ആത്മീയജോലികൾ സമ്പാദിച്ചിട്ടുള്ള പരിപൂർണ്ണന്മാർക്ക് ചേർന്നതാകുന്നു.

എന്നാൽ ഈഹീദായക്കാരൻ ഇതുവരെയും അത് സമ്പാദിച്ചിട്ടില്ലാത്തതിനാൽ അവരിൽ തൊഴിലില്ലായ്മ ഉളവാകുന്ന വികാരങ്ങളും മോഹങ്ങളും മുഖാന്തരം മുറിയിൽ വസിക്കാതെയാകും. ഭാഗ്യവാനായ പൗലൂസ് ജനത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ അധികാരമുള്ളവനായിരുന്നുവെങ്കിലും താൻ അവരുടെ തലവനായതുകൊണ്ട് തെസലോനിക്യരിൽനിന്ന് ദാനമായി അപ്പം ഭക്ഷിച്ചില്ല. പിന്നെയോ അവരിൽ ആർക്കും ഭാരം വരുത്താതിരിപ്പാൻ കുതിരജീൻ ഉണ്ടാക്കിയിരുന്നു. മറ്റു ശ്ലീഹന്മാരും മത്സ്യം പിടിച്ചിരുന്നു. മരുഭൂമി വാസികളായ സഹോദരങ്ങൾ കർഷകരോടുകൂടി കൊയ്ത്ത് നടത്തിയിരുന്നു. മറ്റു ചിലർ കൊട്ടയും പായും നെയ്തിരുന്നു. ഈഹീദായക്കാരൻ അവൻ വിൽക്കുന്ന സാധനത്തെപ്പറ്റി പുകഴ്ത്തി പറയാതിരിക്കാൻ കടപ്പെട്ടവനാണ്. അതിന്റെ കുറ്റങ്ങളും കുറവുകളും മറയ്ക്കാതെ കാണിച്ചു കൊടുക്കണം. ദരിദ്രരും പാവങ്ങളുമായവർക്ക് അവ വിൽക്കണം

എന്നാൽ വൈദികർക്കു വേല ചെയ്യാതിരിക്കാൻ അനുവാദമുണ്ട്. എന്തെന്നാൽ വിശുദ്ധസ്ഥലത്ത് വേല ചെയ്യുന്നവർ വിശുദ്ധ സ്ഥലംകൊണ്ട് ഉപജീവിക്കണം. ബലിപീഠത്തിൽ ശുശ്രൂഷിക്കുന്നവർക്ക് മദ്ബഹായിൽ നിന്ന് ഭോഗം ലഭിക്കണം (1.കൊരി. 13)

പിതാക്കന്മാർക്കും അവരുടെ ഇടവകകളിൽ നിന്ന് ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടുവാൻ അധികാരമുണ്ടെങ്കിലും വേല ചെയ്യുന്നതും ആരിൽനിന്നും ഒന്നും വാങ്ങാതിരിക്കുകയും ചെയ്യുന്നതും അവർക്ക് കൂടുതൽ സഹായകരമാണ്.

ഇവിടെ എഴുത്തുകാരൻ തന്റെ കുറ്റം സമ്മതിച്ച് ഇപ്രകാരം പറയുന്നു. “ഞാൻ പഠിപ്പിക്കുന്നു. പഠിക്കുന്നില്ല. ഞാൻ എഴുതി, ഞാൻ മായിച്ചു കളഞ്ഞു. ഞാൻ പ്രസംഗിക്കുന്നു. ഞാൻ പ്രവർത്തിക്കുന്നില്ല. ഞാൻ ഗുണദോഷിച്ചു. ഞാൻ തെറ്റു ചെയ്തു''.

പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് ബാർബ്രായുടെ 'യൗനോ' എന്ന പുസ്തകത്തിൽ നിന്നും.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ഏഫോദ്. (Ephod).
  • അകവും പുറവും
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • പതിനെട്ടിട
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ഒലിവു മരം (Olea europaea)
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • യേശു പണിയുന്നു.
  • നോമ്പും ഉപവാസവും ആരാധനയും.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • നസ്രാണിപ്പട
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ഏഴാം പോസൂക്കോ
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ബോവൂസോ (Petition or Request)
  • വലിയനോമ്പ്
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • കുരിയാക്കോസ് സഹദാ
  • കറുപ്പിനേഴഴക്.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • കർത്തൃപ്രാർത്ഥന.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • കുമ്പിടീൽ
  • ക്രിസ്താനി നടക്കേണ്ട രീതി
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved