Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.

തുർക്കിയിലെ സെരൂഗിലെ കോർട്ടം എന്ന ഗ്രാമത്തിൽ എ.ഡി.451-ൽ മോർ യാക്കോബ് ജനിച്ചു. യാക്കോബിന്റെ പിതാവ് ഒരു പുരോഹിതനായിരുന്നു. മാതാപിതാക്കൾക്ക് ഏറെ പ്രായമായതിനു ശേഷമാണ് യാക്കോബ് ജനിച്ചത്. ചെറുപ്പത്തിലെ, പിതാവിനൊപ്പം ദൈവാലയത്തിൽ പോകുന്ന ശീലം യാക്കോബിന്‌ ഉണ്ടായിരുന്നു. മൂന്ന് വയസ്സുള്ളപ്പോൾ, ദനഹാ പെരുന്നാൾ ദിവസം പ്രധാനാചാര്യൻ പരിശുദ്ധാത്മാവിനായുള്ള പ്രാർത്ഥന നടത്തുന്ന സമയം ബാലനായ യാക്കോബ് തന്റെ മാതാവിന്റെ അടുത്തു നിന്നും ഓടി മദ്ബഹായിൽ കയറുകയും ത്രോണോസിൽ കരുതിയിരുന്ന വെള്ളം എടുത്തു കുടിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിന്റെ വരാനിരിക്കുന്ന വലിയ പ്രവർത്തനത്തിന്റെ ദൃഷ്ടാന്തമായി പിന്നീട്  പിതാക്കന്മാർ ഈ സംഭവത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.

എഡേസയിലെ പ്രശസ്തമായ സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം, വിദ്യാഭ്യാസത്തിനു ശേഷം തന്റെ 22-ാം വയസ്സിൽ സെരൂഗ് പ്രദേശത്തെ കോറെപ്പിസ്‌കോപ്പയായി അദ്ദേഹം ദൈവവേല ആരംഭിച്ചു. പിന്നീട്, ഹൗറയിലെ ഗ്രാമീണ പള്ളികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. എ.ഡി.481-ൽ, യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും ആരംഭിച്ചപ്പോൾ എഡേസയിലെ (ഉറഹാ) വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്‌തതിനെ തുടർന്ന് മോർ യാക്കോബ് ജനങ്ങൾക്കായി ലേഖനങ്ങളും എഴുത്തുകളും എഴുതുവാൻ തുടങ്ങി.

കല്ക്കിദോന്യരുടെ പീഡനങ്ങൾ ഏറെ കഠിനമായപ്പോൾ വിശ്വാസികൾ ചിതറിപ്പോവാതിരിക്കാനും, വിശ്വാസത്തിൽ അവരെ നിലനിർത്തുവാനുമായിട്ട് ധാരാളം കൃതികൾ അദ്ദേഹം രചിക്കുവാൻ തുടങ്ങി. വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന തന്റെ എഴുത്തുകളിൽ, പ്രായോഗിക കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പഠിപ്പിക്കലുകൾ ആയതിനാൽ, വിശ്വാസികളുടെ ഇടയിൽ അവയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു.

എ.ഡി.519-ൽ സുറിയാനി സഭയുടെ ബത്നോവനീലെ എപ്പിസ്‌ക്കോപ്പയായി വാഴിക്കപ്പെട്ട പിതാവ് വിശ്വാസ വിപരീതത്തിനെതിരെ സധൈര്യം പോരാടി. കല്ക്കിദോന്യരുടെ ഉപദേശത്തിനെതിരെ, മോർ സേവേറിയോസ് പാത്രിയർക്കീസ്, മബൂഗിലെ മോർ പീലക്സിനോസ് എന്നിവരോടൊപ്പം ചേർന്ന് വിശ്വാസികളെ അദ്ദേഹം സ്ഥിരപ്പെടുത്തി. വലിയ പീഡകൾക്കു വിധേയരായ വിശ്വാസികൾ തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചു പോകുവാൻ നിർബന്ധിതരായപ്പോൾ അവരെ യഥാസമയം ശക്തിപ്പെടുത്തിയതും, സത്യവിശ്വാസം അവരിൽ നിലനിർത്തിയതും ഈ പുണ്യപിതാവിന്റെ അക്ഷീണ പരിശ്രമ ഫലമായിരുന്നു.

നിരവധി രചനകൾ നടത്തിയിട്ടുള്ള പിതാവ് 760-ലധികം മെമ്രാകളും 50-ലധികം പ്രസംഗങ്ങളും 50-ഓളം ലേഖനങ്ങളും രണ്ടു കുർബാന തക്സായും (അനാഫോറാ) രചിച്ചിട്ടുണ്ട്. പഴയ നിയമ പ്രവാചകന്മാരെ കുറിച്ചും, വിശ്വാസികൾക്ക് നൽകേണ്ട ഉപദേശങ്ങളെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. പുത്രൻ തമ്പുരാന്റെ മനുഷ്യവതാര രഹസ്യത്തെ കുറിച്ചു എഴുതിയിട്ടുള്ള പിതാവിന്റെ രചനകളിൽ, മാമോദീസാ ക്രമവും ദനഹയുടെ സമാധാന പ്രാർത്ഥനയും, മോർ ദാനിയേൽ, മോർ ഹനനിയ എന്നിവരുടെ ജീവചരിത്രവും ഉൾപ്പെട്ടിട്ടുണ്ട്.

മോർ അഫ്രേം പിതാവിന് ശേഷം സുറിയാനി സഭയിലെ ഏറ്റവും അനുഗ്രഹീതനായ പിതാവ് ആയിരുന്നു മോർ യാക്കോബ്. പിതാവിന്റെ കൃതികൾ, സഭ എക്കാലവും ആദരവോടെ നോക്കിക്കാണുന്നവയാണ്. എ.ഡി.521-ൽ കാലം ചെയ്ത പിതാവിനെ സെരൂഗിലെ ദൈവാലയത്തിൽ സർവ്വ ബഹുമതികളോടെ സംസ്‌കരിച്ചു. സുറിയാനി സഭ ഈ പുണ്യ പിതാവിന്റെ ഓർമ്മ നവംബർ 29-നു കൊണ്ടാടുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • കടലുകൾ. (Oceans)
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • നാശം വിതച്ച ആസക്തികൾ
  • "ഗാഫോർ"
  • റമ്പാൻ.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • പഴയനിയമ പൗരോഹിത്യം.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • വിശുദ്ധ ബൈബിൾ.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • എന്റെ ജനം
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • വിശുദ്ധ യാക്കോബ്
  • 'ശക്രോ'
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • പതിനെട്ടിട
  • കൊഹനേ ഞായർ.
  • സംഗീതം എന്ന ഔഷധം. Music Therapy
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • വിശുദ്ധ മദ്ബഹാ.
  • സേലൂൻ ബശ്ലോമോ....
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved