Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വാങ്ങിപ്പോയവരുടെ സ്ഥാനം.

എന്തു കൊണ്ടാണ് പള്ളിയുടെ നടുവിൽ നടയ്ക്ക് നേരെ കുർബാന സമയത്ത് ആരും നിൽക്കാത്തത്? അവിടെ എന്തിനാണ് പ്രത്യേക തരത്തിലുള്ള പായ വിരിക്കുന്നത്? എന്തിനാണ് മരിച്ചവരെ ഓർമ്മിക്കുമ്പോൾ ഹൈക്കലായുടെ നടുവിൽ വിരിപ്പ് വിരിക്കുന്നത്? എന്തിനാണ് പള്ളിയിൽ മൃതദേഹം ഹൈക്കലായുടെ നടുവിൽ പ്രതിഷ്ഠിക്കുന്നത്?

എല്ലാ സഭകളിലും പള്ളിയുടെ മധ്യഭാഗം ഒഴിച്ചിടാറുണ്ട്. പ്രത്യേകിച്ച് സുറിയാനി ഓർത്തഡോക്സ് സഭയിൽ. ആരാധനാ സമയത്ത് സാധാരണയായി അവിടെ ആരും നിൽക്കാറില്ല. അവിടെ പ്രത്യേക നിറമുള്ള പായയാണ് (ചുവപ്പ്) വിരിക്കാറുള്ളത്. മരിച്ചവരുടെ ഓർമ്മയിൽ സാധാരണയായി നടുവിലാണ് ധൂപം വീശാറുള്ളത്. അപ്പോൾ ഈ ഭാഗത്തിനു അസാധാരണയായി എന്തോ പ്രത്യേകതയുണ്ടെന്നുള്ളത് വ്യക്തമാണ്.

എന്താണ് ഈ പ്രത്യേകത?

വിശുദ്ധ കുർബാനയിൽ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും സ്വർഗ്ഗീയരും മാലാഖാമാരും പങ്കെടുക്കുന്നു എന്നാണ് സഭയുടെ വിശ്വാസം. മാലാഖമാരും സ്വർഗ്ഗീയരും മദ്ബഹായിലും ഹൈക്കല (ഭൂമി) യിൽ ഭൗമീകരും (ജിവിച്ചിരിക്കുന്നവരും) ഹൈക്കലായുടെ മധ്യത്തിൽ മരണപ്പെട്ടവരും നിലകൊള്ളുന്നു എന്നാണ് സഭയുടെ വിശ്വാസം. ത്രോണോസ് (ബലിപീഠം) മുതൽ ബീമ്മാ വരെയുള്ള ഭാഗം 'സ്കാക്കോന' എന്നാണ് അറിയപ്പെടുന്നത്. അതായത് യാക്കോബ് സ്വപ്നത്തിൽ ദർശിച്ച, മാലാഖമാർ സ്വർഗ്ഗത്തിലേക്ക് കയറിപ്പോകുന്ന ഗോവേണിയാണ് ഈ സ്കാക്കൊന. ഇതിന്റെ തുടർച്ചയായി ഹൈക്കലയിൽ കാണപ്പെടുന്ന ഈ മധ്യഭാഗം നമ്മുടെ മരിച്ചുപോയവർ സ്വർഗ്ഗത്തിലേക്ക് കയറിപ്പോകുന്ന ഗോവേണിയായിട്ടാണ് സഭ കരുതുന്നത്. അതുകൊണ്ടാണ് ഈ ഭാഗം മരിച്ചുപോയവർക്കുവേണ്ടി മാറ്റി വച്ചിരിക്കുന്നത്. അവർ വിശുദ്ധ കുർബാനയിൽ ഈ ഭാഗത്ത് നിന്നുകൊണ്ട് പങ്കെടുക്കുന്നു എന്നാണ് സഭ വിശ്വസിക്കുന്നത്. അവരുടെ സ്മരണയ്ക്കായി സാധാരണ ഒരു കെടാവിളക്ക് അവിടെ വയ്ക്കാറുണ്ട്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • പെസഹ അപ്പവും & പാലും
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • അത്യാഗ്രഹം
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • ത്രിത്വം.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • പാതിനോമ്പ്‌
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • മാവുർബോ
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • ഒരു സോറി പറഞ്ഞാൽ
  • കാനവിലെ കല്യാണ വീട്.
  • യേശു പണിയുന്നു.
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • ഉപവാസം
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • മുടക്ക്, മഹറം.
  • ബസ്ക്യൊമോ.
  • മരണത്തെ ആസ്വദിക്കാനാവുക
  • "കപ്യാര്‍"
  • ബന്ധങ്ങൾ
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • അതിഭക്ഷണം
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • സാറാഫുകൾ
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • ഊറാറ ചുറ്റിയ കുരിശ്.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • ഫീറോ (Skull cap)
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved