Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം പുൽത്തൊട്ടി, കാലിത്തൊഴുത്ത്, പശുക്കൂട്, ഗുഹ’ എന്നൊക്കെയാണെന്ന് പലരും തെറ്റായി ധരിച്ചിരിക്കുന്നത്. പല ക്വിസ് പുസ്തകങ്ങളിലും ഈ അർത്ഥമാണ് കൊടുത്തിരിക്കുന്നത്. ക്വിസ് മാസ്റ്റർമാർ പലരും ആ തെറ്റാവർത്തിക്കുന്നു.

മറ്റു ചിലർ 'ഓഫർത്താ' എന്നാണ് ‘ഓഫ്രത്താ’ യെ തെറ്റായി ഉച്ചരിച്ചു കേൾക്കുന്നത്.

അതിനു കാരണം ‘ബേത്ത്ലഹേം ‘ഓഫ്രത്താ’ യിൽ വെളിവായി…./യേശുക്കുഞ്ഞു ജനിച്ചു / കാണപ്പെട്ടു… എന്നൊക്കെ ചില പ്രയോഗങ്ങൾ നമ്മുടെ ആരാധനാക്രമങ്ങളിലുണ്ടല്ലോ. അപ്പോൾ ബെത്ലഹേം പുൽത്തൊട്ടി, കാലിത്തൊഴുത്ത് അല്ലെങ്കിൽ ഗുഹ എന്നാണ് അവിടെയുള്ള പരാമർശമെന്ന് ന്യായമായും സംശയിച്ചു പോകുന്നു; അത്ര തന്നെ. ‘ഓഫ്രത്താ’ മുതൽ ‘ഗോഗുൽത്താ’ വരെ എന്നുള്ള ഒരു  മനോഹരമായ ഭാഷാപ്രയോഗവും നിലവിലുണ്ട്.

1. എന്നാൽ ‘ഓഫ്രത്താ’യും ‘എഫ്‌റാത്ത’യും ഒരേ വാക്കിന്റെ രണ്ട് ഉച്ചാരണങ്ങളാണ്. ഒരേ സ്ഥലം, ഒരേ പ്രദേശം, വംശം, ഗോത്രം എന്നിവയെ സൂചിപ്പിക്കുന്നു.

പദ്യരൂപത്തിൽ പ്രയോഗിക്കുമ്പോൾ ‘ഓഫ്രത്താ’ എന്ന പറയുന്നതാണ് കൂടുതൽ യോജിക്കുക. അത്രയുമേയുള്ളൂ കാര്യം.

2. പിന്നെ വേറൊരു പ്രധാന സത്യം കൂടിയുണ്ട്. ‘ബേത്ലഹേം ഓഫർത്താ’ എന്ന പ്രയോഗത്തിന്റെ ശരിയായ അർത്ഥം:- 'ഓഫ്രത്തായിലെ ബെത്ലഹേം’എന്നാണ്. അതായത് ‘എഫ്‌റാത്തായിൽ സ്ഥിതി ചെയ്യുന്ന ബേത്ലഹേം’ എന്ന്. അല്ലെങ്കിൽ ‘എഫ്‌റാത്ത എന്ന ബേത്ലഹേം’. 

3. അപ്പോൾ വേറൊരു ബേത്ലഹേം ഉണ്ടോ?

അതെ, ഉണ്ടെന്നാണുത്തരം.

4. വിശുദ്ധ ഗ്രന്ഥത്തിൽ 'സെബൂലൂനിലെ ബേത്ലഹേം' എന്ന ഒരു ബേത്ലഹേം കൂടിയുണ്ട്. ന്യായാധിപന്മാർ 12:8-10-ൽ പറയുന്ന ഇബ്‌സാൻ (ഈ ന്യായാധിപനാണ് 30 പുത്രന്മാരും 30 പുത്രിമാരുമുണ്ടായിരുന്നത്‌) മരിച്ചു അടക്കപ്പെട്ട സ്ഥലം. യോശുവാ 19:15-ൽ സെബൂലൂൻ മക്കൾക്ക് കുടുംബം കുടുംബമായി അവകാശം കൊടുത്തതാണ് ഈ സ്ഥലമെന്ന്  വിവരിക്കുന്നത് കാണാം.

5. 'സൂറിലെ ബേത്ലഹേം’, ‘ഗലീലിയായിലെ ബേത്ലഹേം’, ‘നസ്രേത്തിലെ ബേത്ലഹേം’ എന്നൊക്കെ ഈ സ്ഥലം അറിയപ്പെടുന്നു. ഇപ്പോൾ ഇത് ഗലീലിയായിൽ നസ്രേത്തിനടുത്തുള്ള ഒരു കാർഷിക ഗ്രാമമാണ് (മോഷാവ്) നസ്രേത്തിൽ നിന്ന് 10 കി.മീ ദൂരം മാത്രമേയുള്ളൂ. യരുശലേമിൽ നിന്ന് 152 കി.മീ വടക്കു പടിഞ്ഞാറ്.

6. ഗലീലയിലെ നസ്രേത്തിനു അടുത്തായതുകൊണ്ടു ഇവിടെയാണ് യഥാർത്ഥത്തിൽ യേശുക്കുഞ്ഞ് ജനിച്ചതെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്. അതിനെ ചൊല്ലി തർക്കങ്ങളും വാഗ്വാദങ്ങളും വേറെ. യുദ്ധങ്ങൾ വരെയുണ്ടായിട്ടുണ്ട് എന്നത് വേറെ ചരിത്രം.

അങ്ങനെ രണ്ടു ബേത്ലഹേം തമ്മിൽ തിരിച്ചറിയുന്നതിനാണ് പലപ്പോഴും 'ബേത്ലഹേം ഓഫർത്താ' അഥവാ ‘ഓഫർത്തായിലെ ബേത്ലഹേം’ എന്ന് പ്രത്യേകം എടുത്തു പറയുന്നത്.

7. 'എഫ്‌റാത്തായിലെ ബെത്ലഹേം’ ആണ് നമുക്കു സുപരിചിതമായ ബേത്ലഹേം: 'യഹൂദിയായിലെ ബേത്ലഹേം’ എന്നും  അറിയപ്പെടുന്നുണ്ട്. വിശുദ്ധ നാട്ടിൽ പോയിട്ടുള്ളവർ കണ്ടിട്ടുള്ള ബേത്ലഹേം ഇത് തന്നെ: യേശുക്രിസ്തു മനുഷ്യാവതാരം ചെയ്ത് പിറന്നുവീണ സ്ഥലം: യരുശലേമിൽ നിന്ന് 10 കി.മീ അകലെ തെക്ക് ഭാഗത്ത്.

8. ഉല്പത്തി പുസ്തകം; റൂത്തിന്റെ പുസ്തകം; ശമുവേൽ 1 & 2; മീഖാ പ്രവചനം 5:2, ലൂക്കോസിന്റെ സുവിശേഷം മുതലായ പുസ്തകങ്ങളിൽ അനേകം ഭാഗത്തു ഈ സ്ഥലത്തെപ്പറ്റി പരാമർശമുണ്ട്. യിസ്രായേലിന്റെ പന്ത്രണ്ടാമത്തെ പുത്രൻ ബെന്യാമിൻ പിറന്നുവീണതും പൈതലിന്റെ അമ്മ റാഹേൽ മരിച്ചു അടക്കപ്പെട്ടതും ഇവിടെയാണല്ലോ. (ഉല്പത്തി 35:16-19; 48:7). 

9. എഫ്‌റാത്തായു൦ ബെത്ലഹേമും ഒരേ സ്ഥലത്തിന് ഒരേ അർത്ഥത്തിൽ പരസ്പരം  പകരം ഉപയോഗിക്കുക പതിവാണ്.

10. എഫ്‌റാത്താ / ‘ഓഫ്രത്താ’ എന്ന വാക്കു ‘ഫ്രോ’ എന്ന സുറിയാനി പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. അർഥം: ഫലഭൂയിഷ്ഠമായതു, ഫലം നൽകുന്നത് എന്നൊക്കെ. ബേത്ലഹേം എന്നതിന്റെ അർഥം ‘അപ്പത്തിന്റെ ഭവനം’. ഫലഭൂയിഷ്ഠമായ മണ്ണിലാണല്ലോ/സ്ഥലത്താണല്ലോ അപ്പങ്ങളുടെ ഭവനം നിർമ്മിക്കുക.

11. ’അഫ്രോ’ എന്ന വാക്കിന്റെ അർഥം മണ്ണ്, പൊടി. അഫ്രേം, അഫ്രോ, മഫ്രിയാനാ, എഫ്രയിം, അഫ്രഹാത്, എഫ്രാത്ത്, ഫ്രാത്ത് ഇങ്ങനെയുള്ള പദങ്ങൾക്കെല്ലാം ഒരേ മൂലമാണുള്ളത് ‘ഫ്രോ’.

12. പുൽത്തൊട്ടി എന്നതിന് സുറിയാനി ഭാഷയിൽ ഉർയൊ ܐܽܘܪܝܳܐ ഉറോന ܐܘܪܘܢܐ (urōnā) എന്നെല്ലാമാണ് പറയുക.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • ക്രിസ്താനി നടക്കേണ്ട രീതി
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • 72 പദവികള്‍
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • ബൈബിൾ.
  • ഏഴാം പോസൂക്കോ
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • പഴയനിയമ പൗരോഹിത്യം.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • കടമറ്റത്ത് കത്തനാർ.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • പ്രധാന മാലാഖമാർ
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • തിരുശേഷിപ്പുകളപ്പറ്റി
  • കന്തീല ശുശ്രൂഷ.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ത്രിത്വം.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ശ്രദ്ധാലുവായിരിക്കുക
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • എല്ലാ മഹത്വവും ദൈവത്തിന്
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • നോമ്പ്.
  • നസ്രാണിപ്പട
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • അപ്പോക്രിഫാ.
  • വലയ വെള്ളിയാഴ്ച
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved