Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?

പരിശുദ്ധാത്മാവിന്റെ അഭിഷേകമായ വി.മൂറോനാൽ റൂശ്മാ ചെയ്യപ്പെട്ട നെറ്റിത്തടങ്ങളില്‍, മറ്റൊരു ചിഹ്നവും അനുവദിച്ചിട്ടില്ല. വിജാതിയ ദേവന്മാരുടെയും ദേവതകളുടെയും 'ട്രേഡ്മാര്‍ക്ക്' ആണ് നെറ്റിയിലെ വിവിധ തരത്തിലുള്ള പൊട്ടുകള്‍. ഇതിനെ അനുകരിച്ച് പൊട്ടുകുത്തി നടക്കുന്ന 'ക്രിസ്ത്യാനികള്‍' ഓര്‍ക്കുക; നിങ്ങളുടെ നെറ്റിയില്‍ കര്‍ത്താവിന്‍റെ സ്ലീബായുടെ  അഭിഷേകമുണ്ട്. കുഞ്ഞാടിനുള്ളതെന്ന് അവിടെ എഴുതപ്പെടാനുള്ളതാണ്. പൊട്ട് ഒരലങ്കാരം മാത്രമാണെന്ന് ആരും ധരിക്കരുത്. അതിനു വ്യക്തമായ അര്‍ത്ഥമുണ്ടെന്ന് ഓര്‍ക്കണം. നെറ്റിയിലും കഴുത്തിലും മൂര്‍ദ്ധാവിലും എല്ലാം തൊടുന്ന പൊട്ടുകള്‍ക്ക് ഓരോ അടയാളങ്ങളാണുള്ളത്. ഇതൊന്നും മനസ്സിലാക്കാതെ മറ്റുള്ളവരെ അനുകരിക്കുന്നവരും ദൈവവചനത്തിന് എതിരായ പാപത്തിലാണ്. "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അത് നിര്‍ബന്ധിച്ചു" (വെളി:13;16). എന്നാല്‍, കര്‍ത്താവിനോടൊപ്പം ഉള്ളവരെ വചനം വെളിപ്പെടുത്തുന്നു; "അവരുടെ നെറ്റിയില്‍ അവന്‍റെ നാമവും അവന്‍റെ പിതാവിന്‍റെ നാമവും എഴുതിയിട്ടുണ്ട്" (വെളി:14;1). ഇനി ഒന്നു കൂടി ശ്രദ്ധിക്കുക; "ആരെങ്കിലും മൃഗത്തെയോ (സാത്താനും അന്യദേവന്മാരും) അതിന്‍റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ മുദ്ര സ്വീകരിക്കുകയോ ചെയ്താല്‍ അവന്‍ ദൈവകോപത്തിന്‍റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്‍റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും". (വെളി:14;9,10).

വിശുദ്ധ മൂറോനിൽ കർത്താവിൻ്റെ രക്തത്തിൻ്റെ അംശം ഉണ്ടന്നത് പാരമ്പര്യ വിശ്വാസമാണ്. കർത്താവിനെ കബറടക്കത്തിന് പൊതിഞ്ഞ കേത്താന ശീലയും സുഗന്ധ ദ്രവ്യങ്ങളും ചേർത്ത് ശിഷ്യന്മാരാണ് ഒലിവെണ്ണയിൽ തിളപ്പിച്ച് മൂറോൻ ആദ്യം ഉണ്ടാക്കിയത് അതിൻ്റെ പകർപ്പ് ചേർത്താണ് ഇന്നും മൂറോൻ കൂദാശ ചെയ്യുന്നത്. യഹൂദരുടെ പാരമ്പര്യം അനുസരിച്ച് ഒരാൾ പുരോഹിതനോ രാജാവോ ആകണമെങ്കിൽ അഭിഷേക തൈലം ആവശ്യമാണ്. പുതിയ നിയമത്തിൽ പുതിയ യിസ്രയേലായ നാം രാജകീയ പുരോഹിത വർഗ്ഗമാകണം എങ്കിൽ, വെളിപ്പാട് പുസ്തകം പറയുന്നത് പോലെ കുഞ്ഞാടിൻ്റെ രക്തത്താൽ മുദ്രയിടണം. അതുകൊണ്ടാണ് സ്ത്രീകൾ പൊട്ട് തൊടാനോ സിന്ദൂരം ചാർത്താനോ അനുവദിക്കാത്ത്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിശുദ്ധ മൂറോന്‍.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • കല്ലേറ്
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • അത്യാഗ്രഹം
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • പഴയനിയമം പുതിയനിയമത്തിൽ.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • മൊഴിമാറ്റത്തിന്റെ കുഴി.
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • കുരിയാക്കോസ് സഹദാ
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ഡിഡാക്കേ
  • ധ്യാനം
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • "കപ്യാര്‍"
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • അതിഭക്ഷണം
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • കൊഹനേ ഞായർ.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ജീവവൃക്ഷം. (Tree of life).
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ഉപവാസം
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • കന്തീല ശുശ്രൂഷ.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • വിശുദ്ധ യാക്കോബ്
  • സാറാഫുകൾ
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • അന്നദാനം മഹാ ദാനം".
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • കർത്തൃപ്രാർത്ഥന.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved