Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.

1. യാക്കോബ് ദര്‍ശിച്ച ഗോവണി.

നിഴല്‍:

യാക്കോബ് ‘ലൂസ്’ എന്നാ സ്ഥലത്ത് വച്ച് ഉറങ്ങുമ്പോള്‍ ഒരു സ്വപ്നം കാണുന്നു. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തോളം എത്തുന്ന ഒരു ഗോവണി. ദൈവദൂതന്മാര്‍ അതില്‍ക്കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. (ഉല്‍പ്പ 28: 12). “അവന്‍ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തന്നേ എന്നു പറഞ്ഞു”. (ഉല്‍പ്പ 28:17).

പൊരുള്‍:

പുത്രനാം ദൈവം ഭൂമിയിലേക്ക്‌ ഇറങ്ങുവാന്‍ മാധ്യമമാക്കിയത് വിശുദ്ധ കന്യകയെയാണ്. അതുകൊണ്ട് യാക്കോബ് ദര്‍ശിച്ച ഗോവണി വിശുദ്ധ കന്യകയുടെ പ്രതീകമാണ്. കര്‍ത്താവ്‌ ഭൂമിയിലേക്ക്‌ എഴുന്നള്ളാന്‍ മാര്‍ഗ്ഗമാക്കിയ വാതിലാണ് മറിയം.

2. തീയില്‍ എരിയാത്ത മുള്‍പ്പടര്‍പ്പ്.

നിഴല്‍:

ആടുകളെ മേയിച്ചുകൊണ്ടിരുന്നപ്പോള്‍ മോശയ്ക്ക് ഒരു മുള്‍പ്പടര്‍പ്പില്‍ ദൈവം പ്രത്യക്ഷനായി എന്ന് നാം വായിക്കുന്നു (പുറ 3:2). അഗ്നി എരിഞ്ഞിട്ടും മുള്‍പ്പടര്‍പ്പു കത്തി നശിക്കുന്നില്ല എന്നുള്ളത് ഒരു അത്ഭുത കാഴ്ചയായിരുന്നു.

പൊരുള്‍:

ഇവിടെ അഗ്നി പുത്രന്‍ തമ്പുരാനും മുള്‍പ്പടര്‍പ്പ് വിശുദ്ധ കന്യകയുമാണ്. അഗ്നിയായ ദൈവം (എബ്രാ 12:29) മറിയാമില്‍ ഇറങ്ങി വസിച്ചിട്ടും അത്ഭുതകരമായി അവള്‍ ദഹിച്ചുപോകുന്നില്ല! അവള്‍ കത്തി എരിഞ്ഞു പോകാതിരിപ്പാന്‍ അവന്റെ കരുണ അവളെ ആവരണം ചെയ്തു.

3. സാക്ഷ്യപ്പെട്ടകം.

നിഴല്‍:

മോശയോടു ദൈവം കല്‍പ്പിക്കുന്നു; “ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം (കല്പനകള്‍) പെട്ടകത്തില്‍ വെക്കേണം” (പുറ 25:16). മോശ കര്‍ത്താവിന്റെ കല്പനപ്രകാരം പത്തുകല്പനകള്‍ (ദൈവവചനം) അടങ്ങിയ ഫലകങ്ങള്‍ പെട്ടകത്തില്‍ നിക്ഷേപിക്കുകയും ചെയ്തു (എബ്രാ 9: 4).

പൊരുള്‍:

ക്രിസ്തുവാണ് ദൈവവചനം (യോഹ 1:1). ആ ദൈവവചനമായവന്‍ ഇറങ്ങി വസിച്ച പെട്ടകമാണ് മറിയം.

4. മന്നാ നിക്ഷേപിച്ച ചെപ്പ്.

നിഴല്‍:

“അഹറോനോട് മോശ: ഒരു പാത്രം എടുത്തു അതില്‍ ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകള്‍ക്കുവേണ്ടി സൂക്ഷിപ്പാന്‍ യഹോവയുടെ മുമ്പാകെ വച്ചുകൊള്‍ക എന്ന് പറഞ്ഞു’ (പുറ 16: 33). മന്ന സ്വര്‍ഗീയ ഭക്ഷണമാണ്.

പൊരുള്‍:

“യേശു അവരോടു : ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോട് പറയുന്നു: സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അപ്പം മോശയല്ല നിങ്ങള്‍ക്ക് തന്നത്, എന്റെ പിതാവത്രെ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സാക്ഷാല്‍ അപ്പം നിങ്ങള്‍ക്ക് തരുന്നത്. ദൈവത്തിന്റെ അപ്പമോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നതാകുന്നു എന്നു പറഞ്ഞു. ഞാന്‍ ജീവന്റെ അപ്പമാകുന്നു”. (യോഹ 6: 32, 33, 35). മന്നാ ജീവന്റെ അപ്പമാകുന്ന യേശുവിന്റെ പ്രതീകമാണ്. അങ്ങനെയെങ്കില്‍ സ്വര്‍ഗ്ഗീയ അപ്പത്തെ ഒന്‍പതുമാസം ഉദരത്തില്‍ ഉള്‍ക്കൊണ്ട മാതാവ് മന്നാ നിക്ഷേപിച്ച ചെപ്പിന്റെ പൊരുളാണ്.

5. അഹറോന്റെ തളിര്‍ത്ത വടി.

നിഴല്‍:

“പിറ്റെന്നാള്‍ മോശ സാക്ഷ്യകൂടാരത്തില്‍ കടന്നപ്പോള്‍ ലേവിഗൃഹത്തിന്നുള്ള അഹറോന്റെ വടി തളിര്‍ത്തിരിക്കുന്നത് കണ്ടു; അത് തളിര്‍ത്തു പൂത്തു ബദാം ഫലം കായ്ച്ചിരുന്നു” (സംഖ്യ 17:8).

പൊരുള്‍:

ഉണങ്ങിയ വടി സാധാരണയായി ഒരിക്കലും തളിര്‍ത്തു ഫലം കായ്ക്കുകയില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ അത് ഒരു അത്ഭുതമാണ്. അപ്രകാരം കന്യക ഒരിക്കലും ഗര്‍ഭം ധരിക്കുകയില്ല. കന്യകയായ മറിയം ഗര്‍ഭം ധരിച്ചു ഒരു കുഞ്ഞിനെ പേറുന്നു. ഇത് മാഹാത്ഭുതമാകുന്നു! ജീവനില്ലാത്തതില്‍ നിന്ന് ജീവന്റെ സമൃദ്ധിയുണ്ടാകുന്നു. ഇത് മഹാത്ഭുതമാകുന്നു! അങ്ങനെ ആഹോരോന്റെ തളിര്‍ത്ത വടിയുടെ പൊരുളാകുന്നു കന്യകമറിയം.

6. ശലോമോന്റെ തിരശീല (ഉറുമാല്‍).

നിഴല്‍:

സമാഗമന കൂടാരത്തിലും അതുപോലെ ശലോമോന്റെ യെരുശലേം ദേവാലയത്തിലും അതിവിശുദ്ധ സ്ഥലത്തെയും മറ്റുള്ളവയെയും വേര്‍തിരിക്കാന്‍ ഒരു തിരശീല ഇട്ടിരുന്നു. (പുറ 26: 31; 2 ദിന 3:14). ഇതായിരുന്നു ദൈവത്തിന്റെ സാന്നിധ്യം സ്ഥിതി ചെയ്യുന്ന അതിവിശുദ്ധ സ്ഥലവും മറ്റു സ്ഥലങ്ങളും തമ്മിലുള്ള മറ.

പൊരുള്‍:

സര്‍വ്വശക്തനായ ദൈവം കന്യകയുടെ ഉദരത്തില്‍ ഇറങ്ങി വസിച്ചപ്പോള്‍ അവളുടെ ഉദരം അതിവിശുദ്ധ സ്ഥലമായിത്തീരുന്നു. ലോകത്തിനും ഈ അതിവിശുദ്ധ സ്ഥലത്തിനും മധ്യേയുള്ള തിരശീലയും അവള്‍ തന്നെ.

7. കെട്ടി അടച്ചിരിക്കുന്ന തോട്ടം.

നിഴല്‍:

“എന്റെ സഹോദരി, എന്റെ കാന്ത കെട്ടിയടച്ചിരിക്കുന്ന ഒരു തോട്ടം” (ഉത്തമ 4:12).

പൊരുള്‍:

നിത്യകന്യകയായ മറിയം കെട്ടിയടയ്ക്കപ്പെട്ട തോട്ടത്തിന്റെ പൊരുളാണ്. (മാതാവിന്റെ നിത്യകന്യാത്വത്തെക്കുറിച്ച് വചനാനുസൃതമായ അവലോകനം).

8. അടയ്ക്കപ്പെട്ട ദേവാലയ ഗോപുരം.

നിഴല്‍:

“യഹോവയുടെ തേജസ്സ് കിഴക്കോട്ട് ദര്‍ശനമുള്ള ഗോപുരത്തില്‍ക്കൂടി ആലയത്തിലേക്കു പ്രവേശിച്ചു. അപ്പോള്‍ യഹോവ എന്നോട് അരുളി ചെയ്തു: ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കേണം; ആരും അതില്‍ക്കൂടി കടക്കരുത്; യിസ്രായേലിന്റെ ദൈവമായ യഹോവ അതില്‍ക്കൂടി അകത്തു കടന്നതുകൊണ്ട് അത് അടച്ചിരിക്കേണം” (എഹെ 43:4; 44:1).

പൊരുള്‍:

സൈന്യങ്ങളുടെ കര്‍ത്താവ് വന്നത് വിശുദ്ധ കന്യകയിലൂടെയാണ്. പിന്നെ ആരും അവളിലൂടെ ഭൂമിയിലേക്ക്‌ വന്നിട്ടില്ല. അവള്‍ നിത്യകന്യകയാണ്. അവളുടെ ഗര്‍ഭപാത്രം കര്‍ത്താവ് കടന്ന ശേഷം എന്നെന്നേക്കുമായി അടയ്ക്കപ്പെട്ടു. അതിനാല്‍ അവള്‍ അടയ്ക്കപ്പെട്ട ദേവാലയ ഗോപുരത്തിന്റെ പൊരുളാണ്.

9. കുഞ്ഞാടുണ്ടായ മരം.

നിഴല്‍:

അബ്രാഹം ഇസഹാക്കിനെ ബലി കഴിക്കാന്‍ സന്നിഹിധനായപ്പോള്‍ മാലാഖ അവനെ തടഞ്ഞു. അബ്രഹാം കാട്ടില്‍ അത്ഭുതകരമായി ഒരു ആട്ടു കൊറ്റനെ കാണുകയും അതിനെ ഇസഹാക്കിനു പകരം ബലി കൊടുക്കുകയും ചെയ്തു. (ഉല്‍പ്പ 22:13).

പൊരുള്‍:

പുതിയ നിയമത്തില്‍ എല്ലാര്‍ക്കും മറുവിലയായി ബലി അര്‍പ്പിക്കപ്പെടാനുള്ള കുഞ്ഞാടിനെ (ക്രിസ്തു) ജനിപ്പിച്ച മരമാണ് കന്യക മറിയം.

10. ജലം നല്‍കിയ തീക്കല്‍പ്പാറ.

നിഴല്‍:

മരുഭൂയില്‍ ദാഹിച്ചു ഉഴറിയ ഇസ്രായേല്‍ ജനത്തിനു ദൈവം ചുട്ടുപഴുത്ത മരുഭൂമിയിലെ പാറയില്‍ നിന്ന് വെള്ളം കൊടുക്കുന്നു (സംഖ്യ 20:10,11).

പൊരുള്‍:

തീക്കല്‍പ്പാറയില്‍ നിന്ന് വെള്ളം പുറപ്പെടുക എന്നത് ഒരു അത്ഭുതമാണ്. അതുപോലെ തന്നെ കന്യകയില്‍ നിന്ന് ഒരു ശിശു ജനിക്കുന്നതും മഹാത്ഭുതമാണ്. ക്രിസ്തുവാണ് യഥാര്‍ത്ഥ ജീവജലം. (യോഹ 7:37 ). ഈ ജീവജലത്തെ പുറപ്പെടുവിച്ച തീക്കല്‍പ്പാറയാണ് വിശുദ്ധ കന്യക മറിയം.

Recommended

  • ഊറാറ
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • വിശുദ്ധ മൂറോന്‍.
  • പെസഹാ പെരുന്നാള്‍
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • മോർ ബാലായി.
  • മാർഗം കളി
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • വിശുദ്ധ മദ്ബഹാ.
  • ജീവവൃക്ഷം. (Tree of life).
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • കല്ലട വല്യപ്പൂപ്പൻ.
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • റമ്പാൻ.
  • ചോദ്യം
  • കെരൂബുകൾ. (Cherubs).
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • സൈകാമോർ
  • അപ്പൊസ്തലന്മാർ
  • ചമ്മട്ടി.
  • യേശുവിന്റെ വംശാവലി.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • നീട്ടലും കുറുക്കലും.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • നാശം വിതച്ച ആസക്തികൾ
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • സംഗീതം എന്ന ഔഷധം. Music Therapy
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • നാവ് എന്ന തീ
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved