Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നീട്ടലും കുറുക്കലും.

'ഏച്ച് വെച്ചാൽ മുഴച്ചിരിക്കും' എന്ന് പറയുന്നതുപോലെ, ആളുകളെ ആകർഷിക്കാൻ വേണ്ടി അനാവശ്യമായ നിട്ടലുകളും കുറുക്കലുകളും വിശുദ്ധ കുർബ്ബാനയിൽ പാടില്ല. അപ്രകാരമുള്ള ഈണം പിടിക്കലിൽ ആരാധനയിലെ വാക്കുകളുടെ അർത്ഥം ഗ്രഹിക്കാതെ കേവലം ഈണത്തിൽ ആകൃഷ്ടരായി ആമ്മീൻ പറയുന്ന ജനം, കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെയാകും.

ചില പട്ടക്കാരുടെ കുർബ്ബാന കേൾക്കുമ്പോൾ 'നല്ല കുർബ്ബാനയായിരുന്നു' എന്നും, ചില വൈദികരുടെ കുർബ്ബാനയെ 'മോശം കുർബ്ബാനയെന്നും' ജനങ്ങൾ പറഞ്ഞു കേൾക്കാനിടയായിട്ടുണ്ട്. നല്ല കുർബ്ബാന, ചീത്ത കുർബ്ബാന എന്നൊന്നുമില്ല. വിശുദ്ധ കുർബ്ബാന, അത് അർപ്പിക്കുന്ന കാർമ്മികന്റെ ഈണത്തെക്കാൾ വിശുദ്ധിക്കാണ് പ്രാധാന്യം.

നീട്ടിക്കുറുക്കലും കൂട്ടിച്ചേർക്കലുമായി ചൊല്ലിയും, അത് അശ്രദ്ധമായി നിന്നുകൊണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ജനത്തിന്റെ ആത്മീയത ഒരു കാലഘട്ടം കഴുയുമ്പോൾ എങ്ങനെയാകും? ക്വയറില്ലെങ്കിലും കറണ്ടില്ലെങ്കിലും കുർബ്ബാന ഒരു രസമില്ലെന്ന് പറയുന്ന അവസ്ഥയിലേക്ക് ജനം ചിന്തിച്ചു തുടങ്ങി. അങ്ങനെ രസിക്കുവാനോ രസിപ്പിക്കുവാനോ അല്ലല്ലോ വിശുദ്ധ കുർബ്ബാന. അതിന്റെ ആഴമായ അർത്ഥം ഗ്രഹിക്കാത്തതുമൂലം വന്ന പാകപ്പിഴയാണ് ഇവയൊക്കെ.

'നാമെല്ലാവരുടെയും ബോധങ്ങളും വിചാരങ്ങളുമൊക്കെ പിതാവാം ദൈവത്തിന്റെ വലത്തുഭാഗത്ത് മശിഹാ തമ്പുരാനിരിക്കുന്ന മഹോന്നതങ്ങളിൽ ആയിരിക്കണമെന്ന്' കാർമ്മികൻ പറയുകയും, അതിന് ശേഷം ഗായകസംഘത്തിൽ കീബോർഡ് വായിക്കുന്നവൻ ഇടുന്ന ശ്രുതി (Pitch) ഏതാണെന്ന് ചെവി കൂർപ്പിച്ച് കേട്ട് മനസ്സിലാക്കി ആ ശ്രുതി പിൻതുടരാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ബോധവും വിചാരവും കീബോർഡിന്റെ ശ്രുതിയിലായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

'ആചാര്യ സഹായി' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം. പള്ളിയുടെ വലിപ്പം ജനത്തിന്റെ പെരുപ്പം ഇവയ്ക്കനുസരണമായും, മഴ മുതലായവ മൂലമുള്ള ബാഹ്യശബ്ദങ്ങളുണ്ടെങ്കിൽ അവയെ കരുതിയും, എല്ലാവർക്കും കേൾക്കത്തക്ക വിധത്തിൽ ചൊല്ലണം. ചെറിയ പള്ളിയും, നിശ്ശബ്ദാന്തരീക്ഷവും ആളുകൾ കുറവും ഇടദിവസവുമാണെങ്കിൽ ശബ്ദം ഉയർത്തേണ്ടിവരികയില്ല. ശബ്ദത്തിൽ ഭക്തിയും അനുതാപവും കലർന്നിരിക്കണം. അത് ഹൃദയാന്തരഭാഗത്തുനിന്നും നിർഗ്ഗമിക്കണം. കുതുഹലവും, ശബ്ദവിശേഷപ്രകടനമോഹവും കലർന്നിരിക്കരുത്. സാമാന്യം ബുദ്ധിയുള്ള കേൾവിക്കാർക്ക് ശബ്ദത്തിൽനിന്നും അന്തർഗതമായിരിക്കുന്ന മനോവികാരത്തെ ഊഹിക്കാൻ കഴിയും. ഹൃദയത്തിൽ അനുതാപമില്ലാത്ത ശബ്ദംകൊണ്ട് കൃത്രിമമായി അത് പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ, അത് പലർക്കും തിരിച്ചറിവാൻ കഴിയും. ഉള്ളതിലധികവും ആവശ്യത്തിലധികവും സങ്കടഭാവം കാണിക്കരുത്. ഇവ സ്വഭാവിക വാസനവിശേഷത്താലും ഭക്തിയിൽനിന്നും സ്വയം പരിശോധനയിൽ നിന്നും ഉളവാകേണ്ടവയാണ്. അല്ലാതെ നീട്ടലും കുറുക്കലും ആട്ടവും കുണുക്കവും നവരസങ്ങളുമൊന്നും അനുകരിച്ച് വിശുദ്ധ കുർബ്ബാനയെ അശുദ്ധമാക്കരുത്.

പള്ളിയിൽ പോയാൽ കുഞ്ഞുങ്ങൾ ഇവയൊക്കെ ശ്രദ്ധിക്കാറുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഒരു പൈതലിനോട് അവരുടെ വികാരിയച്ചനെ ചൂണ്ടിക്കാണിച്ചിട്ട് അതാരാണെന്ന് ഞാൻ ചോദിച്ചു. 'ഞങ്ങടെ പള്ളീലെ അച്ചൻ' എന്ന് അവൻ ഉത്തരം പറഞ്ഞു. 'അച്ചൻ പള്ളീൽ എന്തൊക്കെയാ ചെയ്യുന്നതെന്നു' ഞാൻ ചോദിച്ചു. അവന്റെ മറുപടി ഇങ്ങനെയായിരുന്നു. 'അച്ചൻ സണ്ടേയിൽ പള്ളീൽ വന്നിട്ട് സ്റ്റേജിൽ കയറി ഡ്രസ്സ് ഇട്ടിട്ട് മേക്കപ്പൊക്കെ ചെയ്തിട്ട് കർട്ടൻ വലിക്കുമ്പോൾ ആക്ടിങ്ങ് ചെയ്യും, പാടും, ഇടയ്ക്ക് അച്ചന് ക്ഷീണിക്കുമ്പോൾ ഇന്റർവെല്ലിന് കർട്ടൻ ഇടും. പിന്നെ കുറച്ചുനേരം റെസ്റ്റെടുത്തിട്ട് വീണ്ടും കർട്ടൻ തുറന്ന് ആക്ടിഗ് കഴിഞ്ഞ് കുറെ പേർക്ക് വൈൻ കൊടുക്കും. പ്രോഗ്രാം കഴിഞ്ഞ് നമ്മൾ അച്ചന് കൊടുക്കാനുള്ള പൈസാ ഒരു പാത്രത്തിലിടുമ്പോൾ അച്ചൻ കുരിശ്കൊണ്ട് തലയിൽ തൊടും'. സത്യത്തിൽ അവന്റെ സംഭാഷണത്തിൽ ഒരു കൗതുകം തോന്നിയെങ്കിലും ഇക്കാര്യങ്ങളെല്ലാം അവന്റെ അമ്മ പറഞ്ഞു കൊടുത്തതാണത്രെ! എന്ന് ആ കുഞ്ഞ് ഞങ്ങളോടു പറഞ്ഞപ്പോൾ ആ വികാരിയച്ചനും ഞാനും ശരിക്കും ഞെട്ടി.

അതുകൊണ്ട് 'സൂപ്പർ കുർബ്ബാന, അടിപൊളി കുർബ്ബാന' എന്നൊക്കെ വിളിച്ച് വിശുദ്ധ കുർബ്ബാനയെ ഇനിയെങ്കിലും അവഹേളിക്കാതിരിക്കാൻ ശ്രദ്ധിക്കമെല്ലോ.

(ഈ ലേഖനത്തിന് ആധാരം, കടവിൽ അത്താനാസ്യോസ് തിരുമേനിയുടെ 'ആചാര്യ സഹായി' എന്ന പുസ്തകത്തിൽ നിന്നും).

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ. പട്ടാഴി.

Recommended

  • റമ്പാൻ ബൈബിൾ.
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ഊറാറ
  • വലയ വെള്ളിയാഴ്ച
  • വി.കുർബാനയപ്പം
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • പുതുഞായറാഴ്ച
  • സൈകാമോർ
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • പന്ത്രണ്ട് മാസങ്ങൾ
  • സംഗീതം മരിക്കില്ല.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • ചമ്മട്ടി.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • നാവ് എന്ന തീ
  • രഹസ്യവും കുർബാനയും.
  • മാർ റാബാൻ റമ്പാൻ.
  • വിശുദ്ധ മൂറോന്‍.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • ത്രിത്വം.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • നോമ്പും ഉപവാസവും ആരാധനയും.
  • സേലൂൻ ബശ്ലോമോ....
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • പെന്തക്കോസ്തി പെരുന്നാൾ
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • കുടുംബയോഗം.
  • ഉത്സവങ്ങൾ. (Feasts).
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • ആദ്യജാതൻ. (Firstborn).
  • പട്ടക്കാരോട് ഒരപേക്ഷ.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • Church Fathers Memorial Day
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ഡിഡാക്കേ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved