Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19

നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ട്. വാക്കുകളുടെ ഫലം തരുന്നവൻ ദൈവമാണ്. ഹൃദയം നിറഞ്ഞു കവിയുന്നതാണ് അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടു ശാപം പറഞ്ഞുകൊണ്ടിരിക്കുന്ന ഒത്തിരിപേരുണ്ട്. അധരങ്ങൾ കൊണ്ട് നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം. അധരങ്ങൾ കൊണ്ട് പ്രത്യാശാവാക്കുകൾ പറഞ്ഞാൽ അതു തന്നെ നാം അനുഭവിക്കും.

മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു. അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. സദൃശവാക്യങ്ങൾ 18:21.

നാവു ജീവിതത്തെ മുഴുവനായി നിയന്ത്രിക്കുന്ന അവയവമാണെന്നും കുതിരയെ കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്ന പോലെ നാവിനെ നിയന്ത്രിക്കേണ്ടതാണെന്നും നാവിന്റെ ദോഷവശങ്ങളെ കുറിച്ചെല്ലാം യാക്കോബ് 3-ാം അദ്ധ്യായത്തിൽ വിശദമായി പറയുന്നുണ്ടു.

വാക്കു അടക്കിവെക്കുന്നവൻ
പരിജ്ഞാനമുള്ളവൻ. ശാന്തമാനസ്സൻ ബുദ്ധിമാൻ തന്നേ. മിണ്ടാതിരുന്നാൽ ഭോഷനെപോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും. സദൃശവാക്യങ്ങൾ 17:27,28.

നാം നാവുകൊണ്ടു അനുഗ്രഹങ്ങൾ
പറയുന്നവരായി മാറണം. ശാപവാക്കുകളെ ആരോടും പറയരുതു. വായുടെ ഫലത്താലാണ് മനുഷ്യനു നന്മ അനുഭവിക്കുന്നത്. കയ്പ്പു പറഞ്ഞാൽ
ജീവിതത്തിൽ കയ്പ്പായതു വന്നു ഭവിക്കും.

തക്ക സമയത്തു നല്ല വാക്കുകൾ പറയുക.

"തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങ പോലെ". സദൃശ്യവാക്യം 25 :11.

നമ്മുടെ ഭവനങ്ങളിൽ അടുക്കളയിലും മറ്റും കഷ്ടപ്പെടുന്നവർ അനേകരുണ്ട്. ആരും ശ്രദ്ധിക്കാതെ പോകുന്നു  അവരുടെ വേതനമില്പാത്ത സേവനങ്ങൾ. ഒരു കറി നന്നായാൽ  ഒന്നു പ്രശംസിക്കുവാൻ പോലും ആരും മുതിരാറില്ല. എന്നാൽ കറി ചീത്തയായാലോ ധാരാളം പഴി വാക്കുകൾ പറഞ്ഞു അവരെ വേദനിപ്പിക്കുകയും തളർത്തുകയും ചെയ്യുന്നവരും അനേകം പേരുണ്ട്. ഏതു നല്ല കാര്യവും പ്രശംസ അർഹിക്കുന്നു. ജീവിത പങ്കാളികളോടു നല്ല വാക്കു പറഞ്ഞു അവരെ  പ്രോത്സാഹിപ്പിക്കുന്നവർ കുറവാണ്.  ഇങ്ങനെയുള്ളവർ അവരുടെ ജീവിതപങ്കാളി മരിക്കുമ്പോൾ ധാരാളം ഗുണങ്ങൾ പ്രകീർത്തിച്ചു കരയുന്നതു കാണാം. മരണപ്പെട്ടു കിടക്കുമ്പോൾ അല്ല നല്ല വാക്കുകൾ ആവശ്യം. ഒരു നല്ല വാക്കു തക്കസമയത്തു  ഉപയോഗിച്ചാൽ അതു മറ്റുള്ളവരെ ആനന്ദിപ്പിക്കും.

നാം എപ്പോഴും വിശ്വാസത്തിന്റെ വാക്കുകൾ ഉരിയാടണം. ശോധനകൾ അടിക്കടി ആഞ്ഞടിച്ചപ്പോൾ ഇയ്യോബ് ദൈവത്തിൽ ആശ്രയിച്ചു ഇപ്രകാരം പറഞ്ഞു.

"എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും". ഇയ്യോബ് 23:10.

രക്തസ്രവമുള്ള സ്തീയുടെ അധരങ്ങളിൽ നിന്നും ഉതിർന്ന വിശ്വാസത്തിന്റെ വാക്കുകൾ ശ്രദ്ധിക്കൂ.

"അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്നു ഉള്ളം കൊണ്ടു പറഞ്ഞു". മത്തായി 9:21.

ഉള്ളത്തിൽ നിന്നും പറഞ്ഞ വിശ്വാസവാക്കുകളുടെ ഫലം അവൾ അനുഭവിച്ചു. ശതാധിപന്റെ അധരങ്ങൾ സംസാരിച്ചതും വിശ്വാസത്തിന്റെ
വാക്കുകൾ. ശതാധിപൻ പറഞ്ഞു.

കർത്താവേ, നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല. ഒരു വാക്കു മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. മത്തായി 8:8.

യേശു പോലും അവന്റെ വിശ്വാസം കണ്ടു അതിശയിച്ചു. ബാല്യക്കാരനു രോഗസൗഖ്യം ലഭിക്കയും ചെയ്തു.

വിശ്വാസത്തോടെ മലകളോടു നീങ്ങിപ്പോകാൻ പറഞ്ഞാൽ അതുതന്നെ സംഭവിക്കുമെന്നു യേശു പറഞ്ഞു. മരണവാക്കുകൾ പറയാനും ജീവന്റെ വാക്കുകൾ പറയുവാനും നമുക്കു അധികാരമുണ്ടു. രോഗവും വേദനകളും നമ്മെ തളർത്തുമ്പോൾ നാം പ്രത്യാശയോടെ പറയണം. ഞാൻ മരിക്കയില്ല. ഞാൻ
ജീവനോടെയിരുന്നു യഹോവയുടെ പ്രവ്യത്തികളെ വർണ്ണിക്കും. 118-ാം സങ്കീർത്തനം 17-ാം വാക്യം.

ജീവിതത്തിലെ വേദനകളിൽ ദൈവമുഖത്തേക്കു നോക്കി പ്രകാശിതരാകാം. അധരങ്ങളിൽനിന്നും സ്തുതിയും സ്തോത്രവുംകരേറ്റാം. വിശ്വാസവചനങ്ങൾ നാം പറയാതെ, മുന്നിൽ പർവ്വതങ്ങൾ പോലെ നിൽക്കുന്ന പ്രശ്നങ്ങൾ നീങ്ങിപ്പോകയില്ല.

യേശു നമ്മെ ശപിക്കുന്നവരെ പോലും അനുഗ്രഹിച്ചു. യേശുവിന്റെ വായിൽ നിന്നും ഒരിക്കലും അരുതാത്തതു പുറപ്പെട്ടില്ല എന്നു നാം ഓർക്കേണം. എത്രയോ നിന്ദകളിലൂടേയും പരിഹാസങ്ങളിലൂടേയും യേശു കടന്നുപോയി. യേശു ആ സന്ദർഭങ്ങളിൽ എങ്ങനെ നിലകൊണ്ടു എന്നു ശ്രദ്ധിക്കണം. യേശുവിനെ തന്നെ സൂക്ഷിച്ചു നോക്കുക. യേശുവാണു നമ്മുടെ മാതൃക.

നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. അവൻ പാപം ചെയ്തിട്ടില്ല. അവന്റെ വായിൽ വഞ്ചന ഒന്നുമുണ്ടായിരുന്നില്ല. തന്നെ ശകാരിച്ചിട്ടു പകരം ശകാതിരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു. 1.പത്രോസ് 2:21,22,23.

വീണ്ടും പത്രോസു പറയുന്നു. ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവർ ആയിരിപ്പിൻ. ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തേയും അടക്കി കൊള്ളട്ടെ. 1.പത്രോസ് 3: 9,10.

നമ്മുടെ അധരങ്ങളിൽ നിന്നും നല്ല ഫലങ്ങൾ പുറപ്പെടുവിക്കാം. നമ്മുടെ അധരങ്ങളെ അധരങ്ങളുടെ  കാവൽക്കാരനായ യേശുവിൽ സമർപ്പിക്കാം. അങ്ങനെ വാക്കുകൾ ഉപ്പിനാൽ രുചിവരുത്തി നല്ല ഫലങ്ങൾ സൃഷ്ടിക്കുന്നവരായി മാറുവാൻ സർവ്വേശ്വരൻ കൃപകൾ വർഷിക്കട്ടെ.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിശുദ്ധ കുർബാനാനുഭവം
  • വിശുദ്ധ മദ്ബഹാ.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • "മാനവ സേവ മാധവ സേവ"
  • വാങ്ങിപ്പോയവർ
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • തൊഴിലുകൾ. (Occupations).
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • സാറാഫുകൾ
  • ഫീറോ (Skull cap)
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • ചെറുതാക്കലല്ല എളുപ്പവഴി.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ആഗ്രഹങ്ങൾ അമിതമായാൽ
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • അമാലോക്യരെ തോല്പിപ്പിൻ
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • പുതുഞായറാഴ്ച
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • മാർ റാബാൻ റമ്പാൻ.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • കന്തീല ശുശ്രൂഷ.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ആരാണ് നമ്മുടെ ദൈവം?
  • ആദ്യാചാര്യത്വം....
  • കഷ്ടാനുഭവാഴ്ച.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved