Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ചെറുതാക്കലല്ല എളുപ്പവഴി.

നമ്മൾ എവിടെയാണ് പോകുന്നത്? എന്താണ് ചെയ്യുന്നത്? വായിക്കുന്നവർ എന്താണ് വായിക്കുന്നത്? എന്താണ് നമുക്ക് എന്തെങ്കിലും അർത്ഥം (meaning) നൽകുന്നത്? Meaning കണ്ടെത്താൻ കഴിയാതെ വരുമ്പോൾ നമ്മൾ അതുപേക്ഷിക്കും. ഗാന്ധിസം എന്ന meaning നഷ്ടപ്പെട്ടപ്പോൾ ഗാന്ധി തൊപ്പി ഉപേക്ഷിച്ചു. ക്രിസ്ത്യൻ കലകൾ (മാർഗ്ഗംകളി) നമ്മൾ ഉപേക്ഷിച്ചു. മുതലാളിത്തത്തിൽ ഗാന്ധിസത്തിനോ സിനിമ കാലത്തു മാർഗ്ഗംകളിക്കോ പിടിച്ചു നിക്കാനായില്ല. ക്യാപ്സ്യൂൾ പരുവം ആക്കിയിട്ടും കഥകളി മരിച്ചു. പുതിയ തലമുറയ്ക്ക് അതിൽ അർത്ഥം കണ്ടെത്താൻ കഴിഞ്ഞില്ല. യുറോപ്പിലെ ഗ്രീക്ക് ഓർത്തഡോൿസ്‌ പള്ളികളിൽ പെസഹാ വ്യാഴാഴ്ച്ച രാത്രി മുഴുവൻ ആളുണ്ടാകും. ദുഃഖവെള്ളി പകലും ആളുണ്ടാകും. കരണം അവർ അതിൽ അർത്ഥം കാണുന്നു. പുതിയ തലമുറയ്ക്ക് ഇന്ന് നടക്കുന്ന VBS-ൽ അർത്ഥം കാണാൻ കഴിയുന്നില്ല. VBS 4 ദിവസമായി ചുരുക്കിയിട്ടും ആൾ കൂടുന്നുണ്ടോ? ചെറുതാക്കലല്ല വഴി. അർത്ഥമുണ്ടാക്കുകയാണ്. എന്താണ് ചെയ്യുന്നത്? എന്തിനാണ് ചെയ്യുന്നത്? എന്തുകൊണ്ട് ആ രീതിയിൽ, ആ സമയത്ത്? എന്നെ ഇതെങ്ങനെ ബാധിക്കുന്നു? രക്ഷ എന്ന കാര്യത്തോട് ബന്ധപ്പെടുത്തി ആരാധനയെ വിശദീകരിക്കുമ്പോൾ മാത്രമാണ് ഇവക്കെല്ലാം meaning ലഭിക്കുക. അർത്ഥപൂർണ്ണമായതൊന്നും ആരും ഉപേക്ഷിക്കില്ല. അർത്ഥമില്ലാത്തതൊന്നും നിലനിർത്തുകയുമില്ല. ഒന്നുകിൽ ആഴത്തിൽ അർത്ഥം മനസ്സിലാക്കുക, അത് ജനത്തിന് മനസ്സിലാക്കി കൊടുക്കുക. അല്ലെങ്കിൽ 20-25 വർഷം കൊണ്ട് ആരാധനയില്ലാത്ത സമൂഹമായി മാറുക. വേറെ മാർഗ്ഗമൊന്നും നമുക്കുണ്ടെന്ന് തോന്നുന്നില്ല.

സമയത്തിന്‍റെ കാര്യത്തില്‍ അല്പം വിട്ടുവീഴ്ചയാവാം. എന്നാല്‍ അത് പ്രാര്‍ഥന കുറച്ചുകൊണ്ടാവരുത്. പകരം, മനുഷ്യന് പാടാന്‍ പറ്റാത്ത ട്യൂണിലുള്ള മുഴുവന്‍ പാട്ടുകളും ഗദ്യത്തിലോട്ട് മാറ്റുക. ആണ്ടു തക്സായിലടക്കം എല്ലാ കൂദാശകളിലും അങ്ങനെ വേണം. ഗായകസംഘത്തിന് കീബോർഡിൽ കോർഡ്സ് മാത്രം കൊടുക്കുന്ന രീതി ശീലമാക്കുക. നീണ്ട ഇന്റർബിറ്റ് ഒഴിവാക്കുക. പാട്ടുകൾക്ക് വേഗം (Tempo) ക്രമീകരിക്കുക. ആവശ്യത്തിലധികം വേഗം കൂട്ടുകയോ കറയ്ക്കുകയോ ചെയ്യരുത്. (ഇവയൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇടദിവസത്തെ കുർബ്ബാന പെട്ടെന്ന് തീരുന്നത്) വീണ്ടും സമയം കുറയ്ക്കാം. കല്പനകളുടെ എണ്ണം കുറയ്ക്കണം. അതിലെ മാറ്റര്‍ വളരെ കുറയ്ക്കണം. നോട്ടീസ് വായന, (അധിക) പ്രസംഗം, പിറന്നാള്‍ പ്രാര്‍ഥന, (അങ്ങനെ ഒന്ന് സഭയിലില്ലാത്തതാണ്) കുര്‍ബ്ബാന വഴിപാടാക്കി കാശ് മുടക്കിയവര്‍ക്ക് (വീണ്ടും കൂടുതല്‍ കാശിന്) വേണ്ടി കുര്‍ബ്ബാന കഴിഞ്ഞുളള പ്രാര്‍ഥന മദ്ധ്യസ്ഥപ്രാര്‍ഥന. (40 കൊല്ലമേ ഈ രീതിയില്‍ ഉളള മദ്ധ്യസ്ഥ പ്രാര്‍ഥന ആയിട്ടുളളൂ) കുക്കിലിയോന്‍ തന്നെ മദ്ധ്യസ്ഥ പ്രാര്‍ഥനയാണ്. അതിന്റെ കൂടെ വീണ്ടും വീണ്ടും കാശുണ്ടാക്കാനും ആ അച്ചന്‍ ഭയങ്കര ഭക്തനാണെന്ന് ജനത്തിനെ കൊണ്ട് പറയിക്കാനുമുളള ഇത്തരം കാര്യങ്ങള്‍ നിര്‍ത്തിയാല്‍ത്തന്നെ ഇപ്പോള്‍ ഉളളതിന്‍റെ മൂന്നിലൊന്ന് സമയം ലാഭിക്കാം. പാരമ്പര്യമായി കിട്ടിയ യഥാര്‍ത്ഥ പ്രാര്‍ഥനകള്‍ കുറയ്ക്കാതിരിക്കുകയുമാവാം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • തൊഴിലുകൾ. (Occupations).
  • Tablet. തബ്ലൈത്താ.
  • പന്ത്രണ്ട് മാസങ്ങൾ
  • ധ്യാനം
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • മൊഴിമാറ്റത്തിന്റെ കുഴി.
  • കറുപ്പിനേഴഴക്.
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • ഭവന ശുദ്ധീകരണം.
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ഏഴാം പോസൂക്കോ
  • വി.കുർബാനയപ്പം
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • ഫീറോ (Skull cap)
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • "ഗാഫോർ"
  • സ്ത്രീധനം. (Dowry).
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • റമ്പാൻ.
  • പ്രധാന മാലാഖമാർ
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • കഷ്ടാനുഭവാഴ്ച.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • പെസഹാ പെരുന്നാള്‍
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • ശ്ലോമ്മോ ല്കുൽകൂൻ.
  • കർത്തൃപ്രാർത്ഥന.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • പഴയനിയമ പൗരോഹിത്യം.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ഉപവാസം
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved