Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കാനവിലെ കല്യാണ വീട്.

കല്യാണം.

സ്വർഗ്ഗരാജ്യം തൻ്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം (Mat.22: 2), യേശു കർത്താവു ഒരു ഉപമ പറഞ്ഞു തുടങ്ങി.

കാനാവിലെ കല്യാണവീട്ടിലാണെല്ലോ കർത്താവു അടയാളങ്ങളുടെ ആരംഭമായി വെള്ളത്തെ വീഞ്ഞാക്കിയത്. കർത്താവിൻ്റെ പരസ്യ ശുശ്രൂഷ കല്യാണവീട്ടിൽ തുടങ്ങി കല്യാണത്തിൻ്റെ ഉപമ പറഞ്ഞു അവസാനിക്കുന്നു. മത്തായി 22 ലും 25 ലും കല്യാണത്തെക്കുറിച്ചുള്ള ഉപമ കാണുന്നു. കല്യാണം (Mat.22:4,9), കല്യാണസദ്യ (Mat.22: 2), കല്യാണശാല (Mat.22:10), കല്യാണവസ്ത്രം (Mat.22:11) എന്നിങ്ങനെ ഉപമയിൽ വായിക്കുന്നു. കല്യാണത്തിനു രാജാവു ക്ഷണിക്കുന്നു. ക്ഷണിക്കപ്പെട്ടവരെ വിളിക്കുന്നു. അവർ വരുന്നില്ല. മാത്രമല്ല, രാജാവിൻ്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു. (Mat.22:6). രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു. (Mat.22:7). ക്ഷണം നിരസിക്കുന്നതു അവരവരുടെ സ്വാതന്ത്ര്യം. എന്നാൽ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞതു തെറ്റ്. സുവിശേഷം നിരസിക്കാം. സുവിശേഷം അറിയിക്കുന്നവരെ പിടിക്കുന്നതും അപമാനിക്കുന്നതും കൊന്നുകളയുന്നതും അയച്ചവൻ സഹിക്കില്ല (2.തീമൊ 1: 6-8).

ക്ഷണിക്കപ്പെട്ടവർ യോഗ്യരാകാതെ പോയപ്പോൾ രാജാവു മറ്റുള്ളവരെ വിളിച്ചു. അവർ വന്നു. അവർക്കു കല്യാണവസ്ത്രം കൊടുത്തു. അവരെല്ലാം കല്യാണശാലയിൽ കയറി. കല്യാണവസ്ത്രം ധരിക്കാത്ത ഒരു വിരുന്നുകാരനും അകത്തു പ്രവേശിച്ചു. അവനെ രാജാവു കണ്ടു. അവൻ എങ്ങനെ അകത്തു കടന്നു? അങ്ങനെ അകത്തു കടക്കാമോ? അതിനു ഒന്നും കാരണം പറയാതെ കർത്താവു പറഞ്ഞു, രാജാവു അവനെ പുറത്താക്കി. കല്യാണവസ്ത്രം സൗജന്യമായി ലഭിച്ചിരുന്നു. അതു ധരിപ്പാൻ എന്തിനു മടിക്കണം?

ക്ഷണിക്കപ്പെട്ടവർ വലിയ വി.ഐ.പി ഒന്നുമല്ലായിരുന്നു. വഴിത്തലയ്ക്കൽ, പെരുവഴികളിൽ കണ്ട ദുഷ്ടന്മാരും നല്ലവരുമാണ്. കല്യാണവസ്ത്രം ധരിക്കാത്തവൻ ദുഷ്ടനായിരുന്നുവോ നല്ലവനായിരുന്നുവോ എന്നു വ്യക്തമല്ല. ആരായിരുന്നാലും കല്യാണവസ്ത്രം വിതരണം ചെയ്തവനോടും കല്യാണശാലയ്ക്കു കാവൽ നിന്നവനോടും ശക്തിയുക്തമായി സംസാരിച്ചു അകത്തു കടന്നതാണ്. രാജാവു ചോദിച്ചപ്പോൾ വാക്കു മുട്ടി എന്നു എഴുതിയിരിക്കയാൽ അവൻ മറ്റുള്ളവരോടു വാക്കുകൾ കൊണ്ടു വാദിച്ചു എന്നു കരുതാം. രക്ഷാവസ്ത്രം (Isa. 61:10) സൗജന്യമാണ്. സന്തോഷത്തോടെ വാങ്ങി ധരിക്കാം.

കാനാവിൽ വെള്ളത്തെ വീഞ്ഞാക്കിയതിന്റെ അനുസ്മരണം. (യോഹന്നാൻ 2:1-11).

പരിശുദ്ധ വലിയ നോമ്പിലെ ആദ്യ ഞായർ കൊത്തിനെ ഞായർ, നമ്മുടെ കർത്താവായ യേശുക്രിസ്തു തന്റെ മനുഷ്യാവതാരകാലത്ത് ചെയ്‌ത ആദ്യ അത്ഭുതമായ വെളളം വീഞ്ഞാക്കിയതിന്റെ നടന്നതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിനം. കൊത്തിനെ പട്ടണത്തിലെ കല്യാണ വീട്ടിലാണ് ഈ അത്ഭുതം നടന്നത്.

യേശുവും അദേഹത്തിന്റെ ശിക്ഷ്യരും മാതാവും ഗലീലയിലെ കാനാവിൽ ഒരു കല്യാണ വിരുന്നിൽ പങ്കെടുക്കുകയാണ് അപ്പോൾ അ സമയം അവിടെ വീഞ്ഞു തീർന്നു വീഞ്ഞ് തീർന്നതിന്റെ ബുദ്ധിമുട്ട് വേലക്കാരിൽ നിന്ന് കന്യക മറിയം തിരിച്ചറിഞ്ഞപ്പോൾ തന്റെ പുത്രനോട് അവരുടെ വിഷമം അമ്മ അറിയിക്കുകയാണ് അപ്പോൾ യേശു പറഞ്ഞു സ്ത്രീയെ എനിക്കും അവിടെത്തെക്കും ഇതിൽ എന്ത്? എന്റെ സമയം ഇനിയും വന്നിട്ടില്ല. തുടർന്ന് കന്യക മറിയം അവിടെയുള്ള വേലക്കാരോട്. "അവൻ നിങ്ങളോട് പറയുന്ന പ്രകാരം നിങ്ങൾ ചെയ്യണം".

അപ്പോൾ അവിടെ യഹൂദന്മാരുടെ ശുദ്ധികരണ നിയമ പ്രകാരമുള്ള 6 കൽഭരണികൾ അവിടെ ഉണ്ടായിരുന്നു യേശു അവരോട് നിങ്ങൾ ഇവയിൽ വെള്ളം നിറയ്ക്കുവിൻ എന്ന് പറഞ്ഞു അവർ വക്കോളം നിറച്ചു തുടർന്ന് യേശു കൊണ്ട് പോയി വിളമ്പുവിൻ എന്ന് പറഞ്ഞ അത്‌ മേൽത്തരം വീഞ്ഞ് എന്നു കണ്ടു.

ഇവിടെ പ്രാധാന്യമുള്ളത് രണ്ട് വസ്തുക്കൾക്കാണ്. 1. വീഞ്ഞ്, 2. കൽഭരണി.

1. വീഞ്ഞ്.

യഹൂദരുടെ ചടങ്ങിൽ ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒന്നാണ് വീഞ്ഞ് അത് ആഘോഷങ്ങളിൽ ആചാര ശുശ്രൂഷ എന്നിവയിൽ ഉപയോഗിക്കുന്നു. വീഞ്ഞ് യഹൂദരെ സംബന്ധിച്ചിടത്തോളം സമൃധിയുടെ അടയാളമാണ് യഹൂദരുടെ കല്യാണത്തിന് വീഞ്ഞ് അത്യാവശ്യമായ വസ്തുവാണ്. വീഞ്ഞില്ലെങ്കിൽ ആ കുടുംബത്തിന് യഹൂദരുടെ കാഴ്ചപ്പാടിൽ ദാരിദ്രരായിട്ടാണ് അവരെ താഴ്ന്നവരായി കാണാം. ഈ അവസ്ഥ മനസ്സിലാക്കിയതു  കൊണ്ടാണ് അമ്മ മറിയം അവരുടെ വിഷമഘട്ടത്തെ മനസ്സിലാക്കി തന്റെ മകനായ യേശു തമ്പുരാനോട് സഹായം തേടിയത്.

2. കൽഭരണി.

കൽഭരണി എന്നത് യഹൂദരുടെ ശുദ്ധികരണത്തിനു വേണ്ടിയുള്ളതാണ് അതിഥിതികൾ വന്നാൽ അവരുടെ കാലുകൾ കഴുകിയാണ് സ്വീകരിക്കുന്നതാണ് യഹൂദ പാരമ്പര്യം. ഇവിടെ കൽഭരണിയുടെ സ്ഥാനം പുറത്തായിരുന്നു. ഇപ്പോഴോ അവ വിരുന്ന് സ്ഥലത്തെത്തി.

പരിശുദ്ധ അമ്മ നൽകുന്ന വലിയ സന്ദേശം നാം യേശുവിന്റെ വചനം, കല്പന പാലിച്ചു ജീവിക്കുക, ഇനി വേലക്കാർ നൽകുന്ന സന്ദേശം അവർ യേശുവിൽ വിശ്വസിച്ചു പ്രവർത്തിച്ചു, യേശു കൽഭരണി നിറയ്ക്കുവാനാണ് പറഞ്ഞത്. എന്നാൽ അതിന്റെ അളവ് പറഞ്ഞിട്ടില്ല. പക്ഷേ  അവർ വക്കോളം നിറച്ചു ക്രിസ്തുവിലുള്ള അവരുടെ വിശ്വാസം കാണുക, അവർ മറ്റൊന്നും ചിന്തിച്ചില്ല. യേശുവിന്റെ വചനം കേട്ടു പാലിച്ചു, അവർ അത്ഭുതത്തിന് സാക്ഷികളായി. അതുപോലെ എത്ര ദുരിതത്തിലും ദൈവകല്പന പാലിച്ച് ജീവിക്കുക. അതിന്റെ അനുഗ്രഹം ഇഹത്തിലും പരത്തിലും നമുക്ക് ലഭിക്കും. ഇനി യേശു നൽകുന്ന സന്ദേശം, അത് മറ്റൊന്നുമല്ല. നമ്മൾ കർത്താവിൽ വിശ്വസിച്ചു ആശ്രയിച്ചു ജീവിക്കുക ഇന്ന് ഈ സംഭവം വളരെ തെറ്റിധരിക്കപ്പെടുന്നു.

വെള്ളത്തെ ഗുണവും പാനിയ യോഗ്യമാക്കിയത് വേദഭാഗത്തുണ്ട് മാറായിലെ കയ്പ്പുള്ള വെള്ളത്തെ മോശ പാനീയയോഗ്യമാക്കിയത്. 2.രാജാക്കന്മാർ 2:18-22. എരിഹോയിലെ വെള്ളത്തെ എലീശാ പാനിയയോഗ്യമാക്കിയത്.  ഈ കാനാവിലെ അടയാളത്തിലൂടെ തന്റെ അടയാളങ്ങളുടെ തുടക്കം മാത്രമല്ല, പഴയനിയമ കാലത്തെ ഈ അത്‍ഭുതങ്ങളിലെ വൃഷം, ഉപ്പ് എന്നിവ താൻ തന്നെയെന്ന് വെളിപ്പെടുത്തി.

എടുക്കണം നോമ്പിൽ നാം തിന്മ വെടിയില്ലെങ്കിൽ അത് നോമ്പല്ലാ നോമ്പിൽ നാം തിന്മ വെടിയുന്നതോടൊപ്പം ഇഷ്ടങ്ങൾ വർജ്ജിക്കേണ്ട വസ്തുക്കൾ വർജ്ജിക്കുക ലളിതവും ആത്മീയ ജീവിതം നയിക്കുക.  ക്രിസ്തുവിനു വേണ്ടി ത്യാഗങ്ങൾ അനുഭവിക്കുക. നമ്മൾക്കുള്ളത് മറ്റുള്ളവർക്ക് പങ്ക് വെയ്ക്കുക, മറ്റുള്ളവരെ സഹായിക്കുക ഇതാണ് നോമ്പിന്റെ അർത്ഥം. അപ്പോൾ ഈ കൊത്നെ ഞായറാഴ്ചയിലെ വലിയ അർത്ഥം എന്നത്  നിറവും മണവും ഗുണവുമില്ലാത്ത വെള്ളത്തെ മേൽത്തരം വീഞ്ഞാക്കി നാം പരിശുദ്ധ ക്രിസ്തുവിന്റെ കൈവെയ്പ്പാൽ വിശുദ്ധിയുള്ളവരും പരിശുദ്ധ റൂഹായുടെ നിറവുള്ള വീഞ്ഞായി മാറണം.

അതിന് ഒന്ന് നമ്മെ സമർപ്പിക്കുക രണ്ട് അവനിൽ വിശ്വസിക്കുക അവന്റെ കല്പന പാലിക്കുക ഇവ ചെയ്യുമ്പോൾ കർത്താവ് നമ്മിൽ പ്രവർത്തിക്കും നാമും വീഞ്ഞായി തീർന്ന വെള്ളം പോലെയാവും. പ്രത്യേകിച്ച് ഈ നോമ്പ് അതിന്റെ അർത്ഥ പൂർണ്ണതയിൽ വിശുദ്ധിയിൽ ആചരിക്കുമ്പോൾ നാം അങ്ങനെ ആയി മാറും. 
         
കാനവിലെ കല്യാണ വീട് ശരിക്കും ഒരു 'കനവിലെ കല്യാണ ഭവനം' തന്നെയാണ്. കല്യാണങ്ങൾ പോലെ ഒരുപാട് ഒരുക്കങ്ങൾ നടത്തപ്പെടേണ്ട പ്രത്യേക സന്ദർഭങ്ങളിൽ, ഏതു പ്രശ്നവും പരിഹരിക്കാൻ സാധിക്കുന്ന, ഏത് പ്രതിസന്ധിയുണ്ടായാലും അതിനെ മറികടക്കാൻ സഹായകമായ ഒരു വ്യക്തി നമ്മുടെ കൂടെ, നമ്മുടെ ഭവനത്തിൽ ഉണ്ടായിരിക്കുക എന്നത് എത്രമാത്രം ആശ്വാസകരമായിരക്കുമെന്ന് ചിന്തിക്കുക. എത്രതന്നെ ജാഗ്രത പുലർത്തിയാലും പലകാര്യങ്ങളും വിട്ടുപോകുന്നത് സാധാരണമാണ്. പല പ്രധാനപ്പെട്ട വ്യക്തികളെയും ക്ഷണിക്കാൻ തന്നെ മറന്നുപോയെന്നിരിക്കാം. അല്ലെങ്കിൽ കല്യാണത്തിന് കുറി പോലെ പ്രധാനപ്പെട്ടപലതും മറന്നുപോകുന്ന അനുഭവങ്ങൾ. അങ്ങനെ എന്തെല്ലാം കാര്യങ്ങൾ. എന്നാൽ കാനാവിലെ കല്യാണ വീട് യേശുവിന്റെയും അമ്മയുടെയും സാമീപ്യംകൊണ്ട്, അത് നമ്മുടെ കനവിലെ ഒരു കല്യാണ വീടായി മാറുകയാണ്. ഇവിടെ യഹൂദരുടെ വിരുന്നിലെ പ്രധാന വിഭവമായ വീഞ്ഞ് ഇതാ ഇവിടെ തീരുവാൻ പോകുന്നു.  വീട്ടുകാർ അറിഞ്ഞിട്ടില്ല. കലവറകാരൻ പരുങ്ങലിലാണ്. വരുവാൻ പോകുന്ന പ്രതിസന്ധി വീട്ടുകാരോട് പറായണമെന്ന് കലവറകാരൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ മൂഹൂർത്തത്തിൽ, ഇത്രമാത്രം വിരുന്നുകാരെ സൽകരിക്കുവാൻ വേണ്ടിവരുന്നത്രയും വീഞ്ഞ് എവിടെനിന്ന് അവർക്ക് ലഭ്യമാവാനാണ്? അത് വീട്ടുകാർക്ക് ഇനി ഒരുക്കുവാൻ സാദ്ധ്യമല്ലെന്ന് വിരുന്നുവാഴിക്ക് അറിയാമായിരുന്നു. പകച്ചുനിൽക്കുന്ന കലവറക്കാരൻ്റെ മുന്നിലേക്ക് ആറ് കൽഭരണികളിൽ നിന്നും നിറഞ്ഞു തുളുമ്പുന്ന പുതുവീഞ്ഞ് പകരപ്പെടുമ്പോഴാണ് അയാളുടെ ശ്വാസം ഒന്നും നേരെ വീഴുന്നത്. അയാൾക്ക് അത് സത്യത്തിൽ വിശ്വസിക്കാനായിരുന്നില്ല. കാരണം കുറേനേരമായി അത്രക്ക് അയാൾ ഭാരപ്പെട്ടിരുന്നു. ആ വീഞ്ഞിൽ അല്പം എടുത്ത് അയാൾ രുചിച്ചു നോക്കി. അയാൾ വീണ്ടും നടുങ്ങി, വിരുന്നുവാഴി മണവാളനോട് "എല്ലാവരും ആദ്യം നല്ല വീഞ്ഞും പിന്നെ ഇളപ്പമായതും കൊടുക്കാറുണ്ട്. പക്ഷേ, നീ നല്ലവീഞ്ഞ് അവസാനത്തേക്ക് നീക്കിവച്ചുവല്ലോ" എന്നുപറഞ്ഞു. (യോഹന്നാൻ 2:10).
             
കാനാവിലെ കല്യാണ വീട്ടിൽ, യേശു ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷകാലത്തെ ആദ്യത്തെ അത്ഭുതമായിരുന്നു. യോഹന്നാൻ ശ്ലീഹാ ഇതിനെ അടയാളങ്ങളുടെ ആരംഭമെന്ന് പറയുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 2:1-12 വരെയുള്ള വേദഭാഗത്താണ് ഈ സംഭവം വിവരിക്കുന്നത്. യോഹന്നാൻ തന്നെയാണ് മണവാളൻ എന്ന് ചില വേദപണ്ഡിതർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ആയിരിക്കണം, മറ്റു സുവിശേഷകർ ആരും സുവിശേഷത്തിൽ ഉൾപ്പെടുതാത്ത ഈ അത്ഭുതം യോഹന്നാൻ പറയുന്നതെന്നാണ് അവരുടെ പക്ഷം. കാനാവിലെ ഈ കല്യാണ വീടിനെ നമ്മുടെ എല്ലാം കനവിലെ കല്യാണ വീടായി തീർക്കുന്ന ചില സംഗതികളുണ്ട്.

1. യേശുവും ശിഷ്യന്മാരും ക്ഷണിക്കപ്പെട്ട വീടായിരുന്നു അത്.

വിവാഹം ആരുടേതാണേന്ന് വേദഭാഗത് പറയാത്തതുകൊണ്ടുതന്നെ അതിവിടെ പ്രസക്തമല്ല. യേശു വരുവാൻ ഉള്ളവനായ 'മശിഹാ' ആണെന്ന് തന്റെ ശിഷ്യന്മാരെ ആഴപ്പെടുത്തുന്നതിനുള്ള അടയാളമാണി അൽഭുതം. യേശുവും ശിഷ്യന്മാരും ഈ വിവാഹ ഭവനത്തിൽ ക്ഷണിക്കപ്പെട്ടിരുന്നു.  അതുകൊണ്ടുതന്നെ അടിയന്തര സാഹചര്യത്തിൽ കർത്താവിന്റെ ഇടപെടൽ മൂലം വലിയ മാനക്കേടിൽ നിന്നും മണവാളനും കുടുംബവും രക്ഷനേടുന്നു. വിവാഹം എന്നല്ല, ഏതൊരു കാര്യവും തുടങ്ങും മുമ്പേ അത് കർത്താവിന് സമർപ്പിച്ചാൽ കുറവുകളെ പൂരിപ്പിച്ച്, പരിമിതികൾ മറികടക്കാൻ നമുക്ക് സാധിക്കും.

2. യേശുവിന്റെ അമ്മ ഉണ്ടായിരുന്ന വീട്.
              
മറ്റൊരു പ്രത്യേകത യേശുവിന്റെ അമ്മ  അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ്. ദൈവമാതാവായ മറിയത്തിന്റെ വളരെ വേണ്ടപ്പെട്ട ഒരു ഭവനമായിരുന്നു കാനാവിലെ കല്യാണ വീട്. അതുകൊണ്ടാണ് കലവറയ്ക്കുള്ളിലേക്ക് അമ്മയ്ക്ക് കയറിച്ചെല്ലുവാനും അവിടെയുണ്ടാകുവാൻ പോകുന്ന വലിയ കുറവ് സ്വയം മനസിസിലാക്കി തന്റെ മകനായ യോശുവിന്റെ അരുകിലെത്തി പ.മറിയം "അവർക്ക് വീഞ്ഞില്ല" എന്ന് പറയുന്നത്.  തന്റെ അമ്മയുടെ അപേക്ഷയിന്മേൽ യേശു കാനാവിലെ ആ വിവാഹഭവനത്തിലെ കുറവിനെ പരിഹരിക്കുന്നു. രുചിയും, മണവും, നിറവും ഇല്ലാത്ത പച്ചവെള്ളത്തെ അവൻ മേൽത്തരം വീഞ്ഞാക്കിതീർത്തു. ഇവിടെ ദൈവമാതാവിന്റെ മാദ്ധ്യസ്ഥം എപ്രകാരം ഈ ഭവനത്തിന് അനുഗ്രഹമായിതീർന്നോ, അതുപോലെ ദൈവമാതാവിന്റെ സാന്നിധ്യവും സഹായങ്ങളും ലഭിക്കുവാൻ അവളിൽ നമുക്കും അഭയപ്പെടാം.

3. ദൈവ വചനം ഏറ്റെടുത്ത പരിചാരകർ.
               
പരിശുദ്ധ അമ്മ യേശുവിനോട് അവർക്ക് വീഞ്ഞില്ല എന്ന് പറയുമ്പോൾ അനുകൂലമായ എന്തെങ്കിലും ഒരു മറുപടി യേശുവിൽ നിന്ന് ലഭിച്ചില്ല. എന്നാൽ തൻ്റെ പുത്രനിലുള്ള വിശ്വാസവും  അവൻ്റെ കരുണയെ കുറിച്ചുള്ള ബോധവുംകൊണ്ട് പരിശുദ്ധ മാതാവ് അവിടെ ഉണ്ടായിരുന്ന പരിചാരകരോട് അവൻ എന്തെങ്കിലും കല്പിച്ചാൽ അത് നിങ്ങൾ ചെയ്യുവിൻ എന്നുമാത്രം പറഞ്ഞു കാത്തിരുന്നു. മാതാവിന്റെ ഈ ഉറച്ച വിശ്വാസത്താൽ, അമ്മയുടെ മദ്ധ്യസ്ഥതയിൽ നിന്ന് പിന്മാറുവാൻ ക്രിസ്തു തയ്യാറാവുന്നില്ല. അവൻ പരിചാരകരെ വിളിച്ച് അവരോട് കല്പാത്രങ്ങളിൽ വെള്ളം നിറയ്ക്കുവാനായി കല്പിച്ചു. യഹൂദന്മാരുടെ ശുദ്ധീകരണ നിയമം അനുസരിച്ചുള്ള ആറ് കൽഭരണികൾ അവിടെ ഉണ്ടായിരുന്നു. കർത്താവിന്റെ കല്പന യഥാവിധി അനുസരിക്കുന്ന പരിചാരകരെയാണ് പിന്നെ നാം അവിടെ കാണുന്നത്. അവരിൽ ഒരാൾ പോലും കർത്താവിനെ പരീക്ഷിക്കുവാൻ വേണ്ടി വീഞ്ഞ് തീർന്നിടത്ത് വെള്ളം നിറച്ചിട്ട് എന്ത് കാര്യം എന്ന് ചിന്തിച്ചില്ല. അവനെ പരീക്ഷിക്കുവാൻ വേണ്ടി കൽഭരണികളിൽ അല്പം വെള്ളം നിറച്ച് അത് വീഞ്ഞാകുന്നെങ്കിൽ പിന്നെ ബാക്കി വെള്ളമൊഴിക്കുവാനും അവരാരും തന്നെ തയ്യാറായില്ല. യേശു പറഞ്ഞത് അങ്ങനെ തന്നെ വിശ്വസിച്ചുകൊണ്ട്, കൽഭരണികളിൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ബോധ്യമില്ലെങ്കിലും, അവൻ എന്തോ പ്രവർത്തിക്കാൻ പോകുന്നു എന്നുള്ള വിശ്വാസത്തിൽ, അവർ കൽഭരണികൾ വക്കോളവും വെള്ളം നിറച്ചു. പരിശുദ്ധ മാതാവിന്റെയും ആ പരിചാരകരുടെയും വിശ്വാസത്തിനുമേൽ വക്കോളം നിറഞ്ഞ കൽഭരണികളിലെ വെള്ളത്തിൽ ക്രിസ്തുവിന്റെ ശക്തി പ്രവർത്തിച്ചു. മണവും നിറവും രുചിയും ഇല്ലാതിരുന്ന പച്ചവെള്ളം കൽഭരണികൾക്കുള്ളിൽ മേൽത്തരം വീഞ്ഞായി പരിവർത്തിക്കപ്പെട്ടു. കർത്താവിന്റെ വചനത്തെ സംശയം കൂടാതെ ഏറ്റെടുക്കുകയും ദൈവവചനത്തെ അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തതിനാലാണ് കാനാവിലെ കൽഭരണികളിലെ പച്ചവെള്ളം മേൽതരം വീഞ്ഞായി മാറിയത്. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിപ്പാനും ദൈവവചനത്തെ അനുസരിച്ച് ജീവിയ്ക്കാനും നാം തയ്യാറാകുമ്പോൾ, ദൈവത്തിന്റെ ശക്തി നമ്മളിൽ വ്യാപരിക്കും.

4. കൽഭരണികൾ.
                    
അവഗണിക്കപ്പെട്ടിരുന്ന കൽഭരണികൾ കാനാവിലെ കലവറയ്ക്കുള്ളിൽ അനുഗ്രഹത്തിന്റെ പുതുവീഞ്ഞിനാൽ സൗരഭ്യം നിറച്ചു. യഹൂദന്മാരുടെ ശുദ്ധീകരണ നിയമം അനുസരിച്ച് അവിടെ ആറ് കൽഭരണികളാണ് ഉണ്ടായിരുന്നത്. കാലും കൈയും കഴുകാനുള്ള വെള്ളം നിറച്ച്, വാതില്പടിക്കു പുറത്താക്കിയിരുന്ന കൽഭരണികളെ, കർത്താവിന്റെ കരുണയുടെ കണ്ണുകൾ കണ്ടപ്പോൾ, അവ കല്യാണവീട്ടിലെ കലവറക്കുള്ളിലേക്ക് ആനയിക്കപെട്ടു. നാമാകുന്ന കൽഭരണികൾ വക്കുപൊട്ടിയതോ, വീടിന് പുറത്തേക്ക് എറിയപ്പെട്ടതോ, വെള്ളം നിറച്ചു വെച്ച് അനേക ദിവസങ്ങൾ ഇരുന്നതിനാൽ പായൽ പിടിച്ചതോ  ആയാലും കർത്താവിന്റെ കണ്ണ് നമ്മളെ കണ്ടിട്ടുണ്ടെങ്കിൽ, അതിൽ വിശ്വാസമാകുന്ന വെള്ളം വക്കോളവും നിറയ്ക്കുവാൻ നമുക്ക് സാധിക്കുമെങ്കിൽ, അത് കലവറയ്ക്കുള്ളിലേക്ക് ആനയിക്കപ്പെടും. കർത്താവിൻ്റെ രണ്ടാമത്തെ വരവിൽ, അവൻ്റെ സ്വർഗ്ഗീയ കലവറയ്ക്കുള്ളിൽ, നാം ഓരോരുത്തരും സൗരഭ്യം നിറഞ്ഞ പുതുവിഞ്ഞായിത്തീരുകയും ചെയ്യും.
                 
കാനാവിലെ കല്യാണ വീട് പോലെ നമ്മുടെ ഭവനങ്ങളിലും പരിശുദ്ധ മാതാവും അവിടുത്തെ പുത്രനും പരിശുദ്ധ ശ്ലീഹേന്മാരും സകല ശുദ്ധിമാന്മാരും അധിവാസം ചെയ്യുകയും, തൻമൂലം നമ്മുടെ ഭവനങ്ങൾ അതുപോലെ ഒരു കനവിലെ കല്യാണ വീടായി ഈ വലിയ നോമ്പുകാലത്ത് തീരട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യാം. ഞങ്ങളുടെ രക്ഷക്കായി മനുഷ്യവതാരം ചെയ്ത കർത്താവേ! അവിടുന്ന് കാനാവിലെ കൽഭരണികളിലെ പച്ചവെള്ളത്തെ വീഞ്ഞാക്കി തീർത്തതുപോലെ, ഞങ്ങളെയും അങ്ങയുടെ ദിവ്യസ്വഭാവത്തിന് അനുരൂപരാക്കി തീർക്കുമാറാക്കണമേ. ആമ്മീൻ.

പരിശുദ്ധാത്മാവിൽ നിറഞ്ഞു പുതുക്കുവിൻ. (യോഹന്നാൻ 2:1-11): 

മിശിഹാ തമ്പുരാന്റെ ആദ്യ അടയാളമായ കാനാവിലെ കല്യാണത്തിൽ വെള്ളത്തെ വീഞ്ഞാക്കിയതിന്റെ സ്മരണയിൽ ഇന്ന് കൊത്ത്നെ ഞായറാഴ്ച നാം ആചരിക്കുകയാണ്. ഇന്ന് നമുക്ക് വായിക്കുവാനും ധ്യാനിക്കുവാനുമായി പിതാക്കന്മാർ ക്രമികരിച്ചിരിക്കുന്ന വേദഭാഗം യോഹന്നാൻ 2:1-11. നമുക്ക് അറിയാവുന്ന കാര്യമാണ് യേശു തമ്പുരാനും മാതാവും ശിക്ഷ്യരും കാനാവിലെ കല്യാണത്തിൽ സംബന്ധിക്കുമ്പോൾ അവിടെ വീഞ്ഞു തീർന്നു പോകുന്നതും തന്റെ സമയം അല്ലാഞ്ഞിട്ടും കന്യക മറിയാമിന്റെ അപേക്ഷയിൽ കർത്താവ് വേലക്കാരോട് കല്ല് ഭരണിയിൽ വെള്ളം നിറയ്ക്കുവാൻ പറയുന്നു അവർ അത് വക്കോളം നിറച്ചു തുടർന്ന് അത് വിളമ്പിയപ്പോൾ അവിടെ വെള്ളം വീഞ്ഞായി.

ഈ വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ഇസ്രായേൽ ജനതയിൽ വീഞ്ഞിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയട്ടെ. പഴയ നിയമത്തിൽ നോഹയാണ് ആദ്യമായി വീഞ്ഞുണ്ടാക്കുന്നതെന്ന് ഉല്പത്തി 9-ൽ കാണാം. എന്നാൽ അത് ഒരിക്കലും മദ്യപാനം പോലെ ഒരു ദുശീലത്തിനു വേണ്ടി ഉണ്ടാക്കിയതല്ല, മറിച്ച് സാധാരണ പാനീയം അല്ലെങ്കിൽ ഉപചാര പാനിയമായിരുന്നു പിന്നീട് സമൃധി, ഐശ്വര്യം എന്നിവയുടെ പ്രതീകമായി വീഞ്ഞ് അത് നമുക്ക് വേദപുസ്തകത്തിൽ കാണുവാൻ സാധിക്കും. അതുകൊണ്ട് കല്യാണത്തിനു വീഞ്ഞു വിളമ്പുന്നു. അത് കുറഞ്ഞാൽ ആ കുടുംബം അപമാനിതമാകും. ഇവിടെ ഈ വേദഭാഗം പരിശോധിക്കുമ്പോൾ ചില സന്ദേശങ്ങൾ നമുക്ക് ലഭിക്കും.

ദൈവത്തിനു അസാധ്യമായി ഒന്നില്ല:

യേശു തമ്പുരാൻ തന്റെ പരസ്യ ശുശ്രൂഷ തുടങ്ങി പോലുമില്ലായിരുന്നു. തന്റെ സമയം പോലും അല്ലായിരുന്നു എന്നിട്ടും കർത്താവ് പ്രവർത്തിച്ചു വെള്ളത്തെ വീഞ്ഞാക്കി. മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖമായി കാണുന്ന പരിശുദ്ധ അമ്മ. യേശു തമ്പുരാനോട് പരിശുദ്ധ അമ്മ അ കുടുംബത്തിന്റെ ദുഃഖത്തെക്കുറിച്ച് പറയുമ്പോൾ യേശു പറയുന്നു സ്ത്രിയെ എനിക്കും അവിടെത്തെക്കും ഇതിൽ എന്തെന്നാണ്? അതായത് കല്യാണ വീട്ടിലെ വിഷയം അതിഥി എന്ന നിലയിൽ യേശു തമ്പുരാനെയോ ബാധിക്കുന്നതല്ല. എന്നിട്ടും പരിശുദ്ധ അമ്മ അവരുടെ ദുഃഖത്തെ സ്വന്ത ദുഃഖമായി എടുത്തു സഹജീവിയോടുള്ള സ്നേഹം കരുണ എന്നിവ അമ്മയിൽ ഇവിടെ കാണാം. ആ ദുഃഖം സ്വന്തം ദുഃഖമായി എടുത്തു കൊണ്ടതിനാൽ യേശു തമ്പുരാനോട് അമ്മ അവരുടെ ദുഃഖം പറയുന്നു.

അമ്മയുടെ മധ്യസ്ഥതയുടെ പ്രാധാന്യം:

തന്റെ മകനെ കുറിച്ച് അറിയാവുന്ന അമ്മ കർത്താവിനോട് യാചിച്ചപ്പോൾ അസാധ്യമായത് കർത്താവ് ചെയ്തു. ഇവിടെ അമ്മയുടെ മധ്യസ്ഥതയുടെ പ്രാധാന്യം.

കലവറക്കാരുടെ വിശ്വാസം:

കർത്താവ് കലവറക്കാരോട് വെള്ളം ഭരണിയിൽ നിറയ്ക്കാനാണ് പറഞ്ഞത്. എന്നാൽ അവർ അത് പൂർണ്ണമായി നിറച്ചു അവരുടെ വിശ്വാസമാണ് കർത്താവ് ഇവിടെ വെള്ളത്തെ വീഞ്ഞാക്കിയതിന്റെ പ്രാധാന്യം.

ജീവിതത്തിൽ ദൈവത്തെ എപ്പോഴും കൂട്ട് ചേർത്തു ജീവിക്കുക.

കല്യാണത്തിനു മിശിഹാ തമ്പുരാൻ മാതാവ് ശിക്ഷ്യർ എന്നിവർ വന്നപ്പോൾ അനുഗ്രഹം വന്നത് പോലെ നാം എപ്പോഴും കർത്താവിൽ ആശ്രയിച്ച് കല്പനകൾ പാലിച്ചു ജീവിക്കുമ്പോൾ കർത്താവ് അവരുടെ കൂടെ എപ്പോഴും ഉണ്ടാവും നിറം മണം ഗുണമില്ലാത്ത വെള്ളം വീഞ്ഞായത് പോലെ നാം ദൈവ കൃപയിൽ നിറയും.

ഇത് അത്ഭുതമല്ല അടയാളമാണ്.

ഈ സംഭവത്തെക്കുറിച്ച് പരിശുദ്ധ അഫ്രേം പറയുന്നു കർത്താവ് വാസ്തവത്തിൽ കർത്താവ് വെള്ളത്തിനല്ല മാറ്റം വരുത്തിയത് പരിശുദ്ധ റൂഹായുടെ ശക്തിയാൽ അവിടെയുള്ളവർക്ക് ലഭിച്ച വെള്ളത്തെ നോക്കുമ്പോൾ അത് വീഞ്ഞായി കാണുന്നു. രുചിക്കുമ്പോൾ അത് വീഞ്ഞായി മാറുന്നു. ഇതേ അവസ്ഥ തന്നെയാണ് പ്രക്സിസ് 2-ൽ റൂഹാ ആവസിച്ച ശ്ലീഹന്മാർ പല ഭാഷകൾ സംസാരിച്ചപ്പോൾ അവരെപ്പറ്റി യഹൂദന്മാർ പറഞ്ഞത് ഇവർ വീഞ്ഞ് കുടിച്ചു മത്തു പിടിച്ചു എന്നത് പോലെ ഇവിടെ റൂഹായുടെ ശക്തിയാൽ അവരുടെ കാഴ്ച, മനസ്സ്, എന്നിവ മാറി അതുപോലെ ദൈവത്തോട് പ്രാർത്ഥിക്കണം. കർത്താവേ! റൂഹായുടെ ആവാസത്താൽ ഞങ്ങളെ പുതുക്കണമേ.

ഈ വേദഭാഗം മദ്യ പാനം പ്രോത്സാഹിപ്പിക്കുന്നതല്ല.

മദ്യപാനികൾ തങ്ങൾ ചെയ്യുന്ന മദ്യ സേവയ്ക്കുള്ള ന്യായമാണ് ഈ വേദഭാഗം. എന്നാൽ വാസ്തവമായി ഇത് അതിനുള്ള പ്രോത്സാഹനമല്ല. പഴയ നിയമത്തിൽ ദൈവത്തിനു വേണ്ടി ജീവിക്കുന്ന നാസിർ വൃതക്കാർ വീഞ്ഞ് ഉപയോഗിക്കരുതെന്ന് പറയുന്നു. നാം ദൈവത്തിന്റെ കുഞ്ഞുങ്ങളാണ്. നാം മദ്യം ഉപയോഗിക്കരുത് ശ്രീ നാരായണ ഗുരു പറഞ്ഞിട്ടുണ്ട്. "മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്" ഇതിനെപ്പറ്റി ഒരു നേതാവ് പണ്ടു പറഞ്ഞു അത് ഗുരു തെങ്ങിൻ കള്ളിനെ കുറിച്ചാണ്. foreign liquor അല്ല. എന്നാൽ ഗുരു എല്ലാ മദ്യ ഉത്പന്നങ്ങളെ കുറിച്ചാണ് പറഞ്ഞത്. അതുപോലെ 1.തീമോത്തിയോസ് 5:23-ൽ പൗലോസ് ശ്ലീഹാ 1.തീമോത്തിയോസ് 5:23-ൽ വീഞ്ഞ് ഉപയോഗിക്കുവാൻ അനുവദിക്കുന്നുണ്ട് ആ ഭാഗം എടുത്തു മദ്യപാന പ്രോത്സാഹനം എന്ന് പറയുന്നു. വാസ്തവത്തിൽ വീഞ്ഞ് ഒരു പാനിയം മാത്രമല്ല, അത് മുറിവ് വെച്ച് കെട്ടാനും വേദന അറിയാതിരിക്കുവാൻ പുളി കൂടിയ വീഞ്ഞു രോഗിക്ക് കൊടുക്കുന്ന രീതിയുണ്ട്. (അതുകൊണ്ടാണ് ക്രൂശിൽ കിടന്ന യേശു തമ്പുരാൻ പുളി വീഞ്ഞ് തന്റെ നേരെ കൊണ്ടുവന്നപ്പോൾ അത് ഉപയോഗിച്ചില്ല. കാരണം മുഴുവൻ പീഡനം എൽക്കുവാൻ വേണ്ടി) ഉദര പ്രശ്നങ്ങൾക്ക് കൊടുക്കും തീമോത്തിയോസിനു രോഗമുള്ളതുകൊണ്ട് മരുന്നായിട്ട് ഉപയോഗിക്കുവാനാണ് അനുമതി. അല്ലാതെ മുഴു കുടിയല്ല കാരണം. പരിശുദ്ധ പൗലോസ് ശ്ലീഹ മദ്യപാനത്തെ എതിർക്കുന്ന ആളാണ്‌ മദ്യ പാനി ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല. തന്റെ ലേഖനത്തിൽ പറയുന്നു അതിനാൽ പ്രിയരേ, നമുക്ക് വേണ്ടത് ദൈവ കൃപയാണ് വേണ്ടത്. അതിലുടെ ലഭിക്കുന്ന മനഃസമധാനം ശാന്തി ദൈവിക അനുഭവങ്ങളാണ്. അതിനാൽ നമുക്ക് ദൈവ കല്പന പാലിച്ച് അവ നേടാം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • മരണത്തെ ആസ്വദിക്കാനാവുക
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • കന്തീല ശുശ്രൂഷ.
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • മുടക്ക്, മഹറം.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • തിരുശേഷിപ്പുകളപ്പറ്റി
  • യേശുവിന്റെ വംശാവലി.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവർ ആണല്ലോ നമ്മൾ ?
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • സൈകാമോർ
  • ജീവവൃക്ഷം. (Tree of life).
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • മാനിന്റെ സവിശേഷതകൾ.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • പെസഹ അപ്പവും & പാലും
  • നരകം. (Hell)
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • കുരിശ്
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • ഊറാറ
  • എബ്രായരിലെ ക്രിസ്തു.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ധ്യാനം
  • ഉപമകൾ.
  • 'ശക്രോ'

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved