കൂദാശ
കൂദാശകള്‍ രണ്ടു ഗണം ഉണ്ട്.
1. സ്വീകരണ കൂദാശകള്‍,
2. സ്ഥാപക കൂദാശകള്‍.
സ്വീകരണ കൂദാശകള്‍: പ്രധാന കൂദാശകൾ ഏഴെണ്ണമാണ്. അതേതൊക്കെയെന്ന് എല്ലാവർക്കും അറിയുന്നത് കൊണ്ട് ഇവിടെ പരാമര്‍ശിക്കുന്നില്ല. ഈ ഏഴു കൂദാശകളും വ്യക്തിഗതങ്ങളാണ്.
രണ്ടാമതായി സ്ഥാപക കൂദാശകള്‍: ഇവ മൂറോന്‍ കൂദാശ, പള്ളി കൂദാശ, തബ്ലൈത്താ കൂദാശ മുതലായവ സ്ഥാപക കൂദാശകളാണ്.
സ്വീകരണ കൂദാശകളിലും, സ്ഥാപക കൂദാശകളിലും ഉള്‍പ്പെടാത്തവയാണ് വീട് കൂദാശ, കുരിശിന്‍ തൊട്ടി കൂദാശ, കുരുത്തോല വാഴ്വ്, ഏതെങ്കിലും ഉപകരണം. വാഹനം, കൊടിമരം തുടങ്ങിയവയുടെ വാഴ്വ് തുടങ്ങിയവ.
“വിശുദ്ധീകരിക്കുക” എന്ന അര്‍ത്ഥത്തിലാണ് ഇവയെ കൂദാശ എന്ന് വിളിക്കുന്നത്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.