Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • "കപ്യാര്‍"

ലത്തീന്‍ ഭാഷയിലെ കപ്യാരിയൂസ്‌ (Capiarius) എന്ന വാക്കില്‍ നിന്നാണ് 'കപ്യാര്‍' എന്ന പദമുണ്ടായത് എന്ന് പറയപ്പെടുന്നു. "ശുദ്ധതയുടെ സൂക്ഷിപ്പുകാരന്‍, നിക്ഷേപലായ കാര്യസ്ഥന്‍" എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം. ദൈവാലയത്തിലെ വിശുദ്ധ വസ്തുക്കള്‍, തിരു വസ്ത്രങ്ങള്‍ വിശുദ്ധ തൈലങ്ങള്‍ എന്നിവ സൂക്ഷിക്കുവാന്‍ വിശുദ്ധ മദ്ബഹയോട് ചേര്‍ന്ന് ഒരു മുറി ഒരുക്കുന്ന പതിവു മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു ഈ മുറിക്ക് നിക്ഷേപലയങ്ങള്‍ (ബസ്ഗാസ മുറികൾ) എന്ന് പറഞ്ഞിരുന്നു അതിന്‍റെ സൂകഷിപ്പുകാരന് കപ്യാരിയൂസ്‌ എന്ന് പേർ വിളിച്ചിരുന്നു. 16-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന പോര്‍ട്ടുഗ്ഗീസ്‌ മിഷനറിമാര്‍ ദൈവാലയ ശുശ്രൂഷകാരായ അല്മായരെ കപ്യാരിയോ എന്ന് വിളിക്കുകയും അത് ലോപിച്ച് മലയാളത്തില്‍ കപ്യാര്‍ എന്നാകുകയും ചെയ്തു. ദൈവാലയത്തില്‍ പാട്ടക്കാരന്‍ കഴിഞ്ഞാല്‍ പ്രധാന വ്യക്തി കപ്യരാണ് 'അച്ചനും കപ്യരും' എന്നാണ് പദ പ്രയോഗം തന്നെ, ദൈവ സന്നിധിയിൽ ശുശ്രൂഷ ചെയ്യുന്ന മാലാഖമാര്‍ക്കടുത്ത പദവി എന്നാണ് വിശുദ്ധ സഭ ഈ പദവിയെ വിശേഷിപ്പിക്കുന്നത്. ഒരു അല്മായന് ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയും ഇതാണ്. ദൈവത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവരാകയാല്‍ അവര്‍ ഈ പദവിയെ കൂടുതല്‍ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടാതാകുന്നു. ആദിമ കാലത്ത് സഭയില്‍ ശമ്മാശന്മാർ ആയിരുന്നു ശുശ്രൂഷകര്‍. അക്കാലത്ത് കുര്‍ബാനയിലും മറ്റും കര്‍മ്മികനെ സഹായിക്കാന്‍ സ്ഥിരം ഡീക്കന്മാര്‍ ഉണ്ടായിരുന്നു. പിന്നീട് ഈ ശമ്മാശന്മാർ പട്ടം സ്വീകരിച്ചു പട്ടക്കാരായി ഉയർത്തപ്പെടുന്ന രീതി വന്നപ്പോൾ സ്ഥിരം ശെമ്മാശന്‍ ഇല്ലാതായി ആ സ്ഥാനത്ത് ദൈവാലയ ശുശ്രൂഷക്ക് കപ്യരെ നിയമിച്ചു. ദൈവീക കാഴ്ചപ്പാടില്‍ കപ്യാര്‍ എന്നത് മഹത്വത്തിനടുത്ത പദവിയാകയാല്‍ വളരെയധികം ഭയഭക്തിയോടെ അതില്‍ ഉത്സുകരായിരിക്കുക. അങ്ങനെയുള്ളവര്‍ നിശ്ചയമായും അനുഗ്രഹിക്കപ്പെടും.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ജീവന്റെ തുള്ളി
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • സംഗീതം എന്ന ഔഷധം. Music Therapy
  • ഉരിയലും ധരിക്കലും.
  • പാതിനോമ്പ്‌
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • അമാലോക്യരെ തോല്പിപ്പിൻ
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • പെസഹാ പെരുന്നാള്‍
  • The first person to wear the Skimo "hood" was St.Antonios
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • കന്തീല ശുശ്രൂഷ.
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • ചമ്മട്ടി.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • 72 പദവികള്‍
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • രഹസ്യവും കുർബാനയും.
  • ക്നാനായകാർ.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • Microtonal System used in Staff Notation
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • വലയ വെള്ളിയാഴ്ച
  • മൊഴിമാറ്റത്തിന്റെ കുഴി.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • ഊറീമും തുമ്മീമും. (Urim and Thummim).
  • ബൈബിൾ.
  • "മാനവ സേവ മാധവ സേവ"
  • നസ്രാണിപ്പട
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • സ്തൗമെൻകാലോസ്.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • പെസഹാ ചിന്തകൾ.
  • Church Fathers Memorial Day
  • ക്രിസ്തീയ സുകൃതങ്ങൾ.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved