Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ

നാളിതു വരെ ആയിട്ടും ജീവിതത്തിരക്കുകൾ വർദ്ധിച്ചിട്ടും ആരും വിമാനത്താവളങ്ങളിൽ വൈകിയെത്തുന്നതു അധികം കാണാറില്ല. അഥവാ അല്പം വൈകിപ്പോയാലുള്ള അവരുടെ മുഖത്തെ പരിഭ്രമവും സങ്കോചവും അവർ ആ യാത്രയ്ക്കു നൽകുന്ന പ്രാധാന്യം എടുത്തു കാട്ടുന്നു.
വിമാനം പുറപ്പെടുന്നതിനു കുറഞ്ഞത് മൂന്നു മണിക്കൂർ  മുൻപെങ്കിലും അവർ അവിടെയെത്തിയിട്ടുണ്ടാകും,തിരക്ക് നിറഞ്ഞ റോഡിലൂടെ ഒരു ദീർഘ ദൂര യാത്രക്ക് ശേഷം..!!   

അമ്പമ്പോ!, ഇവർ ഒരു വിമാന യാത്രയ്ക്കു നൽകുന്ന പ്രാധാന്യം ഭയങ്കരം തന്നേ !!

കോടതികളിലായാലോ, ഹാജരാകേണ്ടതിനും ഒരു മുപ്പതു മിനുട്ട് നേരത്തെയെങ്കിലും എത്തിയിരിക്കും,
വിവാഹമോ മറ്റു മംഗള കർമ്മങ്ങളോ ഉല്ലാസ യാത്രകളോ ആണെങ്കിൽ തന്നെയും അല്പം നേരത്തേ മുൻ നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ ചെല്ലാൻ അവർ ധൃതി കൂട്ടുന്നു.

പക്ഷെ, ലജ്‌ജാവാഹമെന്നു  പറയട്ടെ, പലരും ആരാധനാ സ്ഥലങ്ങളിലേക്കു പോകുവാൻ പരിക്ക് പറ്റിയ ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞു പോകുന്ന കാഴ്ച വളരെ ദുഖകരമാണ്.

അവർക്കറിയാം, അവർ ഇന്നും താമസിച്ചാണ് പ്രാർത്ഥനക്കു സംബന്ധിക്കുവാൻ എത്തിച്ചേർന്നതെന്ന്.

10 മണിക്കു തന്നേ പ്രാർത്ഥനായോഗം ആരംഭിക്കുമെന്ന് അറിയാമെങ്കിലും, പലരും 10.30 മുതൽ 11 മണി വരെ സമയത്താണ് എത്തിച്ചേരാറുള്ളത്.

ഇവരിൽ ആരുടെയെങ്കിലും കൃത്യനിഷ്ഠ പരീക്ഷിക്കാൻ ജോലി ദിവസങ്ങളിൽ രാവിലെ 6.30 നോ 7 മണിക്കോ വിളിച്ചു നോക്കിയാൽ അറിയാം, മിക്കവരും  ഓഫീസിലേക്കുള്ള യാത്രാ മദ്ധ്യേ ആയിരിക്കും, ജോലിസ്ഥലത്തു എത്തിച്ചേർന്നിരിക്കും.

ദയവായി മനസിലാക്കൂ, ഒരു മിനുട്ടെങ്കിലും താമസിച്ചു നിങ്ങൾ സഭായോഗങ്ങളിൽ എത്തുന്നുണ്ടെങ്കിൽ, നിങ്ങൾ ആ ദിവസത്തെ യോഗത്തിൽ സ്വീകാര്യർ അല്ല.

പ്രാർത്ഥനായോഗങ്ങളിൽ ആരാണ് ആദ്യമെത്തേണ്ടത്? നിങ്ങളുടെ കർത്താവും ദൈവവുമായവനോ അതോ നിങ്ങളോ?.... അതേ നിങ്ങൾ തന്നെയാണ്.., നിങ്ങൾ കൂടി വരുമ്പോൾ അവിടുന്ന് നിങ്ങളുടെ മധ്യേയുണ്ട്; ഒരിക്കലെങ്കിലും പ്രാർത്ഥനകളിൽ അവിടുന്ന് വൈകിയെത്താറുണ്ടോ?..

പ്രാർത്ഥനായോഗങ്ങളിൽ സ്ഥിരമായി വൈകിയെത്തുന്നവരുടെ അറിവിലേക്ക്:

1: അതു കർത്താവിനോടുള്ള അനാദരവാണ്‌.

2.കൂട്ടായ്മയോടുള്ള നിസ്സംഗതാ മനോഭാവമാണ്.

3.സഭാ ശുശ്രൂഷകനോടുള്ള അനാദരവാണ്‌.

4.നിങ്ങൾ ആത്മീയ കാര്യങ്ങൾക്കു നൽകുന്ന പ്രാധാന്യത്തിന്റെ അളവുകോലാണ്.

5.പലർക്കും ആത്മീയ ഉത്സാഹം നഷ്ടപ്പെടുത്തുന്ന ഒരു ഇടർച്ചക്കലാണ്.

വളരെ ഗൗരവത്തോടെ വായിക്കുകയും, ചിന്തിക്കുകയും, മറ്റുള്ളവരിലെത്തിക്കുകയും ചെയ്യുക.

Recommended

  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • വാങ്ങിപ്പോയവർ
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • പന്ത്രണ്ട് മാസങ്ങൾ
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • ബസ്ക്യൊമോ.
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ക്നാനായകാർ.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ഡിഡാക്കേ
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • പൗരോഹിത്യ ശ്രേണികൾ.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ക്രിസ്തു എന്ന നേട്ടം.
  • ഉപവാസം
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • കെരൂബുകൾ. (Cherubs).
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • കാലഗണനയുടെ ABCDE.
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • ചെറുതാക്കലല്ല എളുപ്പവഴി.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • നാശം വിതച്ച ആസക്തികൾ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved