Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • എന്റെ ജനം

നാം ദൈവത്തിന്റെ മക്കളാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ ദൈവം നമ്മെ നോക്കി നീ എന്റെ മകനാണ്, മകളാണ് എന്ന് സാക്ഷിക്കുമോ? യേശുവിനെ നോക്കി യേശുവിന്റെ സ്നാനസമയത്ത് സ്വർഗ്ഗം വിളിച്ച് പറഞ്ഞു.

"ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു". മത്തായി 3:17.

മറുരൂപമലയിലും സ്വർഗ്ഗം വിളിച്ചു പറഞ്ഞു.

"ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ". ലൂക്കോസ് 9:35.

യഹോവയായ ദൈവം യിസ്രായേൽജനത്തെ "എന്റെ ജനം"എന്ന് വിളിച്ചു. യഹോവയുടെ വാഗ്ദത്തങ്ങൾ അവർ ഏറ്റുവാങ്ങി. എന്നാൽ പാപം ചെയ്ത് അവർ ദൈവത്തിൽ നിന്നും അകന്നു. മോശെ സീനായ് പർവ്വതത്തിൽ പോയി തിരിച്ച് വരുവാൻ വൈകിയപ്പോൾ അവർ അഹരോനോട് അവരുടെ മുമ്പിൽ നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കി തരിക എന്നു പറഞ്ഞു. അഹരോൻ അവരുടെ കാതിലെ പൊൻകുണുക്കുകൾ സംഭരിച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിന്റെ മുമ്പിൽ അത് ദൈവമാണെന്ന് പറഞ്ഞ് ആരാധിച്ചു. അപ്പോൾ "എന്റെ ജനം" എന്നതിനു പകരം യഹോവ മോശെയോട് അവരെ "നിന്റെ ജനം" എന്ന് സംബോധന ചെയ്ത് ഇപ്രകാരം പറഞ്ഞു.

"അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു". പുറപ്പാട് 32:7.

അതിപരിശുദ്ധനായ ദൈവത്തെ പുല്ല് തിന്നുന്ന കാളയ്ക്ക് സമനായി മനുഷ്യൻ തീർത്തു.

ദൈവമക്കൾ ദൈവമാരാണെന്ന് അറിയുന്നവരാണ്. ദൈവകല്പനകൾ പ്രമാണിക്കുന്നവരാണ്. ദൈവത്തെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും ആരാധിക്കുന്നവരാണ്. അവരെ നോക്കി ദൈവം വിളിക്കും "എന്റെ ജനം" എന്ന്.

"എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും". യശയ്യാ 32:18.

ദൈവജനത്തിന് മൂന്ന് അനുഗ്രഹങ്ങൾ ദൈവം നൽകുന്നു.

1) സമാധാനനിവാസം.
2) നിർഭയവസതി.
3) സ്വൈരമുള്ള വിശ്രാമം.

ദൈവത്തിന്റെ ജനം ദൈവവിശ്വാസത്തിലും
ദൈവാശ്രയത്തിലും വളരുന്നു. അപ്പോൾ ജീവിതത്തിലെ കൂരിരുൾ താഴ്വരകൾ അവരെ ഭയപ്പെടുത്തുകയില്ല. കാരണം യഹോവ തൻ്റെ ജനത്തിന്റെ കൂടെ എപ്പോഴും വസിച്ചുകൊണ്ട് അവരോട് പറയും. "ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്".

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • ഭവന ശുദ്ധീകരണം.
  • കർത്തൃപ്രാർത്ഥന.
  • "മാനവ സേവ മാധവ സേവ"
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • കറുപ്പിനേഴഴക്.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • വിനാഴിക
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • വിശുദ്ധ മൂറോന്‍.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • ഡിഡാക്കേ
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • സ്ത്രീധനം. (Dowry).
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • വിശുദ്ധ ബൈബിൾ.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • ഫീറോ (Skull cap)
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • 'ശക്രോ'
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ശ്ലോമ്മോ ല്കുൽകൂൻ.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • മാർ റാബാൻ റമ്പാൻ.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • എന്താണ് മൂന്ന് നോമ്പ്?
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ഒരു സോറി പറഞ്ഞാൽ
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • വലിയനോമ്പ്

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved