Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).

ദുഃഖ ശനിയാഴ്ചയെ പരിശുദ്ധ സഭ അറിയിപ്പിന്റെ ശനി എന്ന് വിളിക്കുന്നു.
ഉല്പത്തി പുസ്തകത്തിൽ കാണുന്ന സൃഷ്ടിയുടെ പ്രാരംഭ വിവരണത്തിൽ, ദൈവം തൻ്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. യഥാർത്ഥത്തിൽ സ്വയം ആയിരിക്കണമെങ്കിൽ, ആ പ്രതിച്ഛായയുടെ ഉറവിടവും ചലനാത്മകവുമായ ശക്തിയുമായി മനുഷ്യൻ നിരന്തരമായ കൂട്ടായ്മയിൽ ജീവിക്കേണ്ടതായിരുന്നു. എന്നാൽ മനുഷ്യൻ പാപം ചെയ്തു ദൈവത്തിൽ നിന്ന് അകന്നു പോയി. തന്റെ സൃഷ്ട്ടിയോടുള്ള സ്നേഹത്തെ പ്രതി  ജഡമായി തീർന്ന ആദിയിലെ വചനമായ  ദൈവപുത്രനായ ക്രിസ്തു, മനുഷ്യനെ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് പുനഃസ്ഥാപിക്കാൻ മനുഷ്യാവതാരം എടുത്തത് വഴി സൃഷ്ടിയുടെ ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്നു.

ഒന്നോർത്താൽ സഭ ജീവിതത്തിൽ വിശ്വാസികളുടെ ഇടയിൽ ചെറുതായി എങ്കിലും അവഗണിക്കപ്പെടുന്ന ദിവസമാണ് അറിയിപ്പിന്റെ ശനിയാഴ്ച. പള്ളിയിൽ വരുന്ന കാര്യത്തിൽ വിശ്വാസികൾ സാധാരണയായി കഷ്ടാനുഭവ ആഴ്ചയേ ഒരു ദിവസമായി ചുരുക്കുന്നു - വലിയ വെള്ളിയാഴ്ച. അതിനു ശേഷം ഈ ദിവസത്തെ ഉയിർപ്പു ഞായറാഴ്ചയായി വേഗത്തിൽ  മാറ്റിസ്ഥാപിക്കുന്നു. ക്രിസ്തു മരിച്ചു, ഉയിർത്തെഴുന്നേറ്റു. വലിയ ദുഃഖം പെട്ടെന്ന് വലിയ സന്തോഷം കൊണ്ട് മാറ്റിസ്ഥാപിക്കുന്നു. അങ്ങനെ ഒരു അവസരത്തിൽ അറിയിപ്പിന്റെ ശനിയാഴ്ചയിൽ പള്ളിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു.

സുറിയാനി സഭയുടെ ആരാധന പാരമ്പര്യത്തിൽ, ദുഃഖത്തിന് പകരം സന്തോഷം നൽകുന്നില്ല; ദുഃഖം സന്തോഷമായി രൂപാന്തരപ്പെടുന്നു. ക്രിസ്തു മരിച്ചു പാതാളത്തിൽ ചെന്ന് സുവിശേഷം അറിയിച്ചു കൊണ്ട് മരിച്ചവരെ വിടുവിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുന്നു. എല്ലാ മനുഷ്യരെയും പ്രതിനിധീകരിക്കുന്ന വീണുപോയ ആദ്യ പിതാവായ ആദാമിനെയും ശേഷം ഒപ്പമുള്ളവരെയും തേടി പാതാളത്തിലേക്കു ക്രിസ്തു ഇറങ്ങുന്നു. മരിച്ചവർക്ക് ജീവൻ നൽകപ്പെടുന്നു. തൻ്റെ മരണത്താൽ ക്രിസ്തു മരണത്തെ ചവിട്ടിമെതിക്കുന്നു. 
അതിനാൽ തന്നെ കുരിശു മരണത്തിന്റെ ദുഃഖം പാതാളത്തിലെ അറിയിപ്പോടെ ഉയിർപ്പിന്റെ മഹാ സന്തോഷമായി രൂപാന്തരപ്പെടുത്തുകയാണ്.
മനുഷ്യാവതാര ലക്ഷ്യം പൂർണ്ണമാകുന്നത് അപ്പോഴാണ്.

അറിയിപ്പിന്റെ ശനിയാഴ്ച  പ്രഭാതനമസ്കാരത്തിലെ പ്രുമിയോൻ വായനയിൽ ഇപ്രകാരം പ്രതിപാദിക്കുന്നു. "മിശിഹാ തമ്പുരാനേ! ലോകൈക പരാക്രമിയായ നിനക്കല്ലാതെ അനേകർക്ക്‌
വേണ്ടി ഈ വമ്പിച്ച ഭാരം വഹിപ്പാൻ ആർക്കു കഴിയുമായിരുന്നു? കർത്താവേ! നിന്റെ കല്പനയെ ലംഘിക്കയാൽ തന്റെ ഉന്നതപദവിയിൽ നിന്ന് വീണുപോയ ആദാമിന്റെമേൽ നിന്റെ അനുഗ്രഹങ്ങൾ പൊഴിയുകയും, നിന്റെ ശുദ്ധതയുടെ മഹോന്നതങ്ങളിൽ നിന്ന് നീ ഇറങ്ങിവന്നു ആദാമ്യപുത്രിയിൽ നിന്ന് അവതരിക്കുകയും, സ്വാഭാവികമായ എല്ലാ പ്രായത്തിലും വളരുകയും, സ്വമനസ്സാലെ പീഡകൾ ഏൽക്കുകയും, ജഡത്തിൽ മരിച്ച് ആദമിനെ രക്ഷിക്കുകയും, അവന്റെ മുന്മഹിമയിലേക്കു അവനെ തിരിച്ചുകൊണ്ട് വരികയും ചെയ്തു. നീ ജഡത്തിൽ മരണം അനുഭവിച്ചു മരിച്ചവരോട് കൂടി ഗണിക്കപ്പെട്ടപ്പോൾ ആകാശവും ഭൂമിയും ഇളകുകയും അഗ്നിമയന്മാരുടെ സൈന്യങ്ങൾ തിക്കിത്തിരക്കി വന്നു ഭൂതലത്തെ ചുട്ടു ദഹിപ്പിക്കേണ്ടതിനു അവരുടെ ചിറകുകൾ കൂട്ടി ഉരസുകയും ചെയ്തു. ദുഷ്ടനും മരണവും ഞെട്ടി വിറയ്‍ക്കുകയും അവരുടെ അധികാരം നശിച്ചു നാമാവശേഷമാകുകയും ചെയ്തു. ഇന്ന് മരണം പാതാളവാതിൽക്കൽ വച്ച് ചവിട്ടപ്പെട്ടു.

ക്രിസ്തുവിൽ പ്രിയമുള്ളവരേ, നമ്മിൽ നിന്ന് വാങ്ങിപ്പോയ എല്ലാ പരേതരുടെയും ആത്മാക്കളെയും ഇന്നേ ദിവസം ഓർത്തു പ്രാർത്ഥിക്കാം. വിശുദ്ധ യോഹന്നാൻ 11:25-26 പറയുന്നത് പോലെ "യേശു അവളോടു: ഞാനാണ്‌ പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും".

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • ഊറാറ
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • മെനൊരാ.
  • സംഗീതം എന്ന ഔഷധം. Music Therapy
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • ക്നാനായകാർ.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • പന്ത്രണ്ട് മാസങ്ങൾ
  • സേലൂൻ ബശ്ലോമോ....
  • യേശു പണിയുന്നു.
  • കാനവിലെ കല്യാണ വീട്.
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • വി.കുർബാനയപ്പം
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • സുറിയാനി സഭയും കൊന്തയും.
  • സ്ത്രീധനം. (Dowry).
  • എന്താണ് മൂന്ന് നോമ്പ്?
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • കറുപ്പിനേഴഴക്.
  • ബാറെക്മോര്‍
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • കഷ്ടാനുഭവാഴ്ച.
  • കർത്തൃപ്രാർത്ഥന.
  • "ഗാഫോർ"
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • ഉപവാസം
  • ആരാണ് നമ്മുടെ ദൈവം?
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved