Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മറിയാം പറഞ്ഞതെന്തെന്നാൽ...

'പ്രാര്‍ത്ഥനയുടെ സുവിശേഷം' എന്നറിയപ്പെടുന്ന ലൂക്കോസിന്‍റ സുവിശേഷം ഒരു പക്ഷേ സ്തോത്രഗീതങ്ങളുടെയും സുവിശേഷം തന്നെ. ആദ്യത്തെ രണ്ട് അധ്യായങ്ങളിലായി അതിമനോഹരങ്ങളായ നാല് കീര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു:

1. 'മാഗ്നിഫിക്കാറ്റ്'. (Magnificat) എന്നറിയപ്പെടുന്ന മറിയാമിന്‍റെ പാട്ട് (1:45-55);

2. 'ഗ്ലോറിയ'. [Gloria in Excelsis] എന്നറിയപ്പെടുന്ന മാലാഖമാരുടെ സ്തുതിപ്പ് (2:14);

3. ബെനഡിക്റ്റസ്. [Canticle of Zechariah: Benedictus] എന്നറിയപ്പെടുന്ന സെഖര്യാവിന്‍റെ പാട്ട് (1:68-79);

4. നന്‍ക് ഡിമിറ്റസ് [Canticle of Simeon: Nunc Dimittis] എന്നറിയപ്പെടുന്ന വൃദ്ധനായ ശിമയോന്‍റെ പാട്ട് (2:29-31); എന്നിവ ദൈവസന്നിധിയിലേക്ക് സുഗന്ധധൂപം പോലെ ഉയരുന്ന ശ്രേഷ്ഠ കീര്‍ത്തനങ്ങളത്രേ.

എന്നാല്‍ ഇവയില്‍ മറിയമിന്‍റെ പാട്ട് ഏറ്റവും വിശേഷപ്പെട്ടതാകുന്നു. അത് മനുഷ്യനാവില്‍ നിന്ന് ഉതിര്‍ന്നുവീണ കൃതജ്ഞതാഗാനങ്ങളില്‍ വച്ച് ഏറ്റവും അമൂല്യമത്രെ. ദൈവസന്നിധിയില്‍ ആലപിക്കപ്പെട്ട ഏറ്റവും നല്ല ഉത്തമഗീതം; കേവലം പതിനാലു വയസ്സു പ്രായമുള്ള മറിയം എന്നു പേരുള്ള എബ്രായ കന്യകയുടെ അധരങ്ങളില്‍ നിന്നു പൊഴിഞ്ഞു വീണ അമൃതവാണി; അവള്‍ ഭൂമിയിലെ സകല വംശങ്ങളില്‍ നിന്ന് സ്തുതി ബഹുമാനങ്ങള്‍ക്ക് യോഗ്യതയുള്ളവളും വിശുദ്ധിയുള്ളവളും മഹത്വവുമുള്ളവളുമായ നിത്യകന്യക; ഭാഗ്യവതി എന്ന് സകല തലമുറകളും ഏറ്റുപറയുന്ന സ്വര്‍ഗ്ഗത്തിലെ രാജ്ഞി.

ഒരിക്കല്‍ സംഗീതം അഭ്യസിക്കുന്ന ഒരു ഗായകന്‍ തന്‍റെ ഗുരുവിന്‍റെ അടുക്കല്‍ ചെന്ന് തെല്ലും ആശങ്കയോടെ ചോദിച്ചു:- പ്രപഞ്ചത്തിന്‍റെ മുഴുവന്‍ സംഗീതവും സൗന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന ഒരു കീര്‍ത്തനം ഏതാണ്? അദ്ദേഹമാകട്ടെ നിറഞ്ഞ പുഞ്ചിരിയോടെ ഗായകനെ ചേര്‍ത്ത് പിടിച്ച് ഇങ്ങനെ പറഞ്ഞു:- ‘'പരിഭവങ്ങളോ പരാതികളോ ഇല്ലാതെ ദൈവതിരുമുമ്പാകെ അര്‍പ്പിക്കപ്പെട്ട കൃതജ്ഞത നിറഞ്ഞ ജീവിതമാണ് ഏറ്റവും ധന്യമായ കീര്‍ത്തനം. നന്ദി നിറഞ്ഞ ഹൃദയമാണ് എല്ലാ സ്തുതിഗാനങ്ങളുടെയും സത്ത്. അതാണ് യഥാര്‍ത്ഥ സംഗീതം. ബാക്കിയെല്ലാം അപസ്വരങ്ങളാണ്'’.
      
അങ്ങനെയെങ്കിൽ മറിയാമിന്റെ പാട്ട് പ്രപഞ്ചത്തിന്‍റെ മുഴുവന്‍ സംഗീതവും സൗന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന ഒരു കീര്‍ത്തനം തന്നെ. മറിയമിന്‍റെ പാട്ട് അവളുടെ ജീവിതത്തിന്‍റെ ആകെത്തുകയാണ്. അവളില്‍ ആകാശങ്ങളുടെയും ഭൂമിയുടെയും മാത്രമല്ല, പ്രപഞ്ചം മുഴുവന്‍റെയും സംഗീതം ലയിച്ചുചേര്‍ന്നിരിക്കുന്നു.

തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്‍റെ മുന്നില്‍ ഇരുന്നാണ് അവള്‍ പാടുന്നത്. ഭര്‍ത്താവുണ്ടായിട്ടും മക്കളില്ലാതിരുന്ന വൃദ്ധയാണവള്‍. എന്നാല്‍ ഇതാ ദൈവം കൃപ ചെയ്ത് അവള്‍ ഗര്‍ഭിണിയായിരിക്കുന്നു. 
മറിയമാകട്ടെ ഭര്‍തൃബന്ധമില്ലാതെ തന്നെ ദൈവപുത്രനെ ഗര്‍ഭം ധരിച്ചവള്‍. എളിമയും ദൈവഭയവും അനുസരണവും യഹോവഭക്തിയും നിറഞ്ഞ തന്‍റെ ജീവിതം സ്വന്തം ജീവിതത്തില്‍ക്കൂടി ചിട്ടപ്പെടുത്തി ഹൃദയം നിറഞ്ഞ് പാടിയ വരികളാണ് ഈ ഗാനത്തില്‍ നാം ശ്രവിക്കുന്നത്.

തന്‍റെ ശരീരവും മനസ്സും കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു; പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം നിറവേറ്റി യഹോവ തന്‍റെ ദാസനായ യിസ്രായേലിനോട് കരുണ ചെയ്തിരിക്കുന്നു; കര്‍ത്താവിന്‍റെ എളിയ ദാസി എന്ന് അവള്‍ സ്വയം വിശേഷിപ്പിക്കുന്നു; (അവനോ അവളെ സ്വര്‍ഗ്ഗത്തിലെ രാജ്ഞിയായി ഉയര്‍ത്തി നിത്യമഹത്വം ധരിപ്പിച്ചു).

മറിയാമിന്‍റെ പാട്ട് ബേത്ലഹേം മലനാട്ടിലെ പ്രവചനമായി മാറി. യേശുവിന്‍റെ പരസ്യശുശ്രൂഷയുടെ ആദ്യനാളുകളില്‍ സാത്താന്‍റെ പ്രലോഭനങ്ങളെ അതിജീവിച്ച് തന്‍റെ സുവിശേഷ പ്രഘോഷണം ആരംഭിച്ചപ്പോള്‍ അവന്‍ ആദ്യമായി മൊഴിഞ്ഞ തിരുവചനങ്ങള്‍ തന്‍റെ അമ്മയുടെ അധരങ്ങളില്‍ നിന്ന് ഉതിര്‍ന്നുവീണ പാട്ടിന്‍റെ സാരാംശം തന്നെയല്ലേ?

നസ്രേത്തിലെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ലൂക്കോസിന്‍റെ സുവിശേഷഭാഗം (4:16-20) കാണുക. ‘ദരിദ്രന്മാരോടു സുവിശേഷം അറിയിയ്ക്കുവാന്‍ കര്‍ത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. അതിനാല്‍ അവന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. ബദ്ധന്മാര്‍ക്ക് വിടുതലും കുരുടന്മാര്‍ക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഢിതന്മാരെ വിടുവിച്ചയക്കുവാനും കര്‍ത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു.’

വീണ്ടും വി.മത്തായി അഞ്ചാം അദ്ധ്യായത്തിലെ കര്‍ത്താവിന്‍റെ ഗിരിപ്രഭാഷണം ശ്രദ്ധിക്കുക. ആത്മാവില്‍ ദരിദ്രരായവരേയും ദുഃഖിക്കുന്നവരെയും, നീതിക്കായ് വിശന്നു ദാഹിക്കുന്നവരെയും, സൗമ്യതയുള്ളവരെയും, കരുണയുള്ളവരെയും, ഹൃദയശുദ്ധിയുള്ളവരെയും, സമാധാനം ഉണ്ടാക്കുന്നവരെയും, നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവരെയും ഭാഗ്യവാന്മാരായി കര്‍ത്താവ് കാണുന്നു. സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുവേണ്ടിയാണ് തുറക്കപ്പെടുന്നത് എന്ന് വിശദീകരിക്കുന്നു.

വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറയ്ക്കുവാനും സമ്പന്നന്മാരെ വെറുതെ അയയ്ക്കുവാനും യേശു പഠിപ്പിച്ചത് തന്‍റെ അമ്മയുടെ അധരങ്ങളില്‍ നിന്നു കേട്ട വാക്കുകള്‍ കൊണ്ട് തന്നെ.

എലിസബത്തിന്‍റെ മുമ്പില്‍ അമ്മ കീര്‍ത്തനം പാടിയപ്പോള്‍ തന്‍റെ ഉദരത്തില്‍ ഉരുവായിക്കൊണ്ടിരിക്കുന്ന ഇമ്മാനുവേല്‍ അത് കാതോര്‍ത്ത് കിടന്നു കാണും.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • അപ്പോക്രിഫാ.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • പൗരോഹിത്യ ശ്രേണികൾ.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • പതിനെട്ടിട
  • വിശുദ്ധ കുർബാനാനുഭവം
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • ആഹാസിന്റെ ഘടികാരം. (Clock).
  • ഉപവാസം
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • ക്രിസ്തീയ സുകൃതങ്ങൾ.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • നോമ്പ് എടുക്കുന്നുണ്ടോ?
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • ഉരിയലും ധരിക്കലും.
  • മൗനം വിദ്വാനു ഭൂഷണം.
  • കുരിയാക്കോസ് സഹദാ
  • വിശുദ്ധ യാക്കോബ്
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • വി.കുർബാനയപ്പം
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • ഒരു സോറി പറഞ്ഞാൽ
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • ഏഴിന്റെ പ്രാധാന്യം
  • വാങ്ങിപ്പോയവർ
  • പഴയനിയമ പൗരോഹിത്യം.
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • 72 പദവികള്‍
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • The various flavors of Christianity
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ക്രിസ്തു എന്ന നേട്ടം.
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • എല്ലാ മഹത്വവും ദൈവത്തിന്
  • മുടക്ക്, മഹറം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved