Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.

A.D.390-ൽ തുർക്കിയിലെ റോമൻ പ്രവിശ്യയായ കിലിക്യയിൽ ഒരു ആട്ടിടയന്റെ മകനായാണ് ശെമവൂൻ ജനിച്ചത്. 13-ാം വയസ്സിൽ യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം വായിച്ചശേഷം നടന്ന സംഭവങ്ങളുടെ ഭാഗമായി വന്ന ശക്തവും തീക്ഷ്ണവുമായ മാനസിക അഭിനിവേശമാണ് ശെമവൂനെ ക്രിസ്തുമത വിശ്വാസത്തെ പുൽകുവാൻ വഴിയൊരുക്കിയത്. ഗിരിപ്രഭാഷണഭാഗവായന കഴിഞ്ഞ് താമസംവിനാ ഗിരിപ്രഭാഷണത്തിലെ ഒരു വാക്യമായ “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ കാണും” (മത്തായി 5:8) എന്നതും ശെമവൂനിൽ മാനസികമായ നിശ്ചയദാർഢ്യത്തിന് കാരണമായി. ആ രാത്രികളിലൊന്നിൽ കണ്ട സ്വപ്നത്തിലൊന്നിൽ “ആഴത്തിൽ കുഴിക്കൂ” എന്ന് മൂന്ന് തവണ തന്നോട് പറയുന്നതായി അദ്ദേഹം കേൾക്കുവാനിടയായി. ആ വാക്കുകളുടെ അന്ത്യത്തിൽ “മതി’, ഇനി നിനക്ക് ആവശ്യമായ ഉയരത്തിൽ വേണ്ട കെട്ടിടഘടന നിർമ്മിക്കാം” എന്ന് കേട്ടുകൊണ്ടാണ് ആ സ്വപ്നം അവസാനിക്കുന്നത്. അതിന്റെ തുടർച്ചയെന്നോണം 16-ാം വയസ്സിൽ സമീപത്തുള്ള ഒരു സന്യാസാശ്രമത്തിൽ അംഗമാകുകയും, ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ തന്നെ തന്റെ ലൗകികവിരക്തി കൊണ്ട് ആശ്രമവാസികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആ തീക്ഷ്ണതയുടെ ആഴവും പരപ്പും കണ്ടറിഞ്ഞ ആശ്രമത്തിലെ സഹവാസികൾ ആ സമൂഹത്തിന് ആ ചെറുപ്പക്കാരൻ അനുയോജ്യനല്ലെന്നും ആശ്രമം വിട്ടുപോകണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്ന അവസ്ഥയുണ്ടായി. എന്നാൽ കൗമാരപ്രായത്തിൽ തന്നെ തന്റെയുള്ളിലെ ദൈവസാന്നിധ്യത്തിന്റെ രത്നത്തിളക്കം കാരണം ആ നിർദ്ദേശം  അംഗീകരിച്ച് ആശ്രമം വിട്ടുപോകുന്നതിന് ശെമവൂന് വൈമനസ്യമോ വിമുഖതയോ ഒട്ടുമേ തോന്നിയില്ല. സ്വയം നിശ്ചയിച്ചുറപ്പിച്ച, ഏകദേശം ഒന്നര വർഷക്കാലം നീണ്ട നോമ്പ് ആചരിച്ചുകൊണ്ട് ഒരു കുടിലിനുള്ളിൽ കഴിയുക എന്ന തീരുമാനത്തേക്കാണ് ആ അനുഭവം യുവാവായ ശെമവൂനെ നയിച്ചത്. ആ കാലാവധിയിൽ ഭക്ഷണമോ ജലപാനമോ കൂടാതെ കഴിഞ്ഞു  എന്നതായിരുന്നു അതിലും ശ്രദ്ധേയം. ആ അനുഭവം കണ്ടും കേട്ടും അറിഞ്ഞവർ ആ സംഭവം ഒരു അത്ഭുതമായും, ശെമവൂനെ ഒരു ദൈവസ്പർശനമുള്ള വ്യക്തിയായും കണക്കാക്കി തുടങ്ങി. ചെങ്കുത്തായ പാറക്കൂട്ടങ്ങൾക്ക് മുകളിൽ വ്യാപ്തി കുറഞ്ഞ ഒരു പ്രതലത്തിൽ നിശ്ശബ്ദതയിലും ധ്യാനത്തിലും കഴിയുന്ന ശെമവൂനെയാണ് പിന്നീട് സമീപവാസികൾക്ക് കാണാനിടയായത്. ദൈവസാമീപ്യം കാംഷിക്കുന്ന വിശ്വാസികൾ അദ്ദേഹത്തിന്റെ സമീപത്തേക്ക് എത്താനുള്ള ശ്രമത്തിനിടെ അദ്ദേഹത്തിന്റെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തുകയും സൃഷ്ടാവായ ദൈവത്തിങ്കലേക്ക് അടുക്കുന്നതിന് പിതാവായ ദൈവം കാട്ടിയ മറ്റൊരു മാർഗ്ഗം ആ മകൻ അവലംബിക്കുകയും ചെയ്തു എന്നതാണ് ചരിത്രരേഖകളിൽ നിന്ന് മനസ്സിലാകുന്നത്.

ലൗകിക പ്രലോഭനങ്ങളാകുന്ന പാമ്പിനെ വീഴ്ത്തുന്ന മാർ ശെമവൂൻ ദെസ്തൂനി 
തന്റെ ആത്മീയപ്രയാണം തുടരുവാൻ ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന ഒരു തൂൺ ശെമവൂൻ കണ്ടെത്തി. ആ തൂണിൽ 10 അടി ഉയരത്തിൽ തുടർന്നുള്ള ജീവിതം നയിക്കുവാൻ ശെമവൂൻ തീരുമാനിച്ചു. പിന്നീട് ആ തൂണിന്റെ ഉയരം 50 അടി ഉയരത്തിലേക്ക് ഉയർത്തുകയും ആ തൂണിന്റെ അഗ്രത്തിൽ ഒരു ചെറിയ തറപോലെ രൂപപ്പെടുത്തുകയും അവിടെയാണ് തുടർന്നുള്ള കാലം അദ്ദേഹം കഴിച്ചുകൂട്ടിയത്. ഭക്തരും, ശെമവൂന്റെ ഭാവി, ആരോഗ്യം എന്നീ കാര്യങ്ങളിൽ ആശങ്കാകുലരുമായിരുന്ന സമീപ ഗ്രാമത്തിലെ ചെറുപ്പക്കാരും തൂണിന്റെ മുകളിലേക്ക് ഉണക്കറൊട്ടിയും ആട്ടിൻപാലും എത്തിച്ചുകൊടുക്കുകയുണ്ടായി. ഭക്തിയിലും ദൈവസമർപ്പണത്തിലും അസാമാന്യനായ അദ്ദേഹത്തിന്റെ ശക്തി അദ്ദേഹത്തിന്റെ ഭക്തിയെയും, ഈ ചര്യ അദ്ദേഹത്തിന്റെ താഴ്മയാണോ ദൈവതിരുമുമ്പിലെ ആത്മസമർപ്പണമാണോ അതോ വെറും ആത്മാഭിമാനമാണോ എന്ന് പരീക്ഷിക്കുവാനും,  അവയിലേതെങ്കിലുമെങ്കിൽ ആ ശക്തിയെ നിർവീര്യമാക്കുവാനും ആശ്രമത്തിലെ മുതിർന്ന സന്യാസി ശ്രേഷ്ഠർ അദ്ദേഹത്തോട് താഴെ ഇറങ്ങുവാൻ ആവശ്യപ്പെടുകയുണ്ടായി. തന്റെ മകനായ ശെമവൂൻ വിജയിയാകും വിധം പിതാവാം ദൈവം താഴ്മയിലും ദൈവഭക്തിയിലും ഉറച്ചുനിൽക്കുവാൻ ആ യൗവ്വനക്കാരന് ശക്തി നൽകി.

നീണ്ട 37 വർഷങ്ങൾ ദൈവനിർമ്മിതമായ ആ തൂണിന്റെ മുകളിൽ തന്നെയാണ് മാർ ശെമവൂൻ കഴിഞ്ഞത്. ഈ ദൈവബന്ധിതമായ ശക്തിയിൽ ആ തൂണിന്റെ മുകളിൽ കഴിയുമ്പോഴും ആ ദൈവപുരുഷന്റെ സമീപത്തേക്ക് അനേകർ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയ്ക്കും ദൈവസന്നിധിയിലെ ശുപാർശയ്ക്കുമായി കടന്നുവരികയും, ഏണികളിലൂടെയും, കത്തുകളിലൂടെയും അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നു. എങ്കിലും ആ ദൈവപുരുഷൻ തന്റെ അർത്ഥഗർഭമായ നിശ്ശബ്ദതയിലൂടെ ആത്മസംയമനം, മിതത്വം, ആർദ്രത, കാരുണ്യം എന്നിവയെ തന്നിലേക്ക് കണ്ണുകളൂന്നിയിരിക്കുന്ന വിശ്വാസികൾക്ക് കൈമാറുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാവുൾപ്പെടെ വനിതകൾ ആർക്കും അദ്ദേഹത്തിന്റെ തൂണിനെ സമീപ്പിക്കുവാൻ അനുവാദം നൽകപ്പെട്ടിരുന്നില്ല എന്ന് മാത്രമല്ല ‘നാമേവരും അർഹരും യോഗ്യരുമെങ്കിൽ നമുക്ക് വരാൻ പോകുന്ന ജീവിതത്തിൽ പരസ്പരം കാണുവാൻ കഴിയും’ എന്ന വാക്യത്താൽ അവരെ അദ്ദേഹം നിയന്ത്രിക്കുകയും ചെയ്തിരുന്നു. സ്വന്തം പുത്രന്റെ വാക്ക് കൃത്യമായി പിന്തുടർന്ന് പരോക്ഷമായി സന്യാസത്തെയും സ്വീകരിക്കുകയായിരുന്ന  ആ മാതാവ് നിശബ്ദതയെയും പ്രാർത്ഥനയെയും മനസാ സ്വീകരിച്ചുകൊണ്ട് ആ തൂണിന്റെ സമീപത്ത് തന്നെ നിലകൊള്ളുകയും, മരണത്തെ പുൽകുകയും ചെയ്തു. തന്റെ മാതാവിന്റെ ഭൗതികശരീരം തന്റെ സമീപത്തേക്ക് കൊണ്ടുവരുവാൻ ആ സ്നേഹവാനായ മകൻ ആവശ്യപ്പെടുകയും ഭക്തിയോടെ ആ ദൈവപുരുഷൻ മാതാവിനോട് വിടചൊല്ലുകയും ചെയ്തു.

മാർ ശെമവൂൻ ദെസ്തുനിയും മാതാവും.

കാലങ്ങൾ കടന്നുപോയപ്പോൾ രോഗാവസ്ഥയിലേക്ക് മാർ ശെമവൂൻ വീണുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ആ അവസ്ഥയിൽ അദ്ദേഹത്തിന് ചികിത്സ നൽകുവാൻ വേണ്ടി തൂണിൽ നിന്നിറങ്ങിവരുവാൻ അഭ്യർത്ഥിച്ചുകൊണ്ട് തെവോദോസ്യോസ് II ചക്രവർത്തി 3 മെത്രാപ്പോലീത്തമാരെ അദ്ദേഹത്തിന്റെ അടുക്കലേക്കയച്ചിരുന്നു. എന്നാൽ വിശ്വാസധീരനായിരുന്ന മാർ ശെമവൂൻ തന്റെ രോഗത്തെയും സൗഖ്യത്തെയും ദൈവത്തിന്റെ കൈകളിലേക്ക് ഏല്പിക്കുവാനായിരുന്നു താല്പര്യപ്പെട്ടത്. അധികദിനങ്ങൾ കഴിയും മുമ്പുതന്നെ അദ്ദേഹം രോഗത്തിൽ നിന്ന് പൂർണ്ണ സൗഖ്യം പ്രാപിക്കുകയും ചെയ്തു.

അന്ത്യം, കബറടക്കം.

സ്വർഗ്ഗത്തോട് ചേർന്നുനിന്നുകൊണ്ട് തൂണിൽ തന്നെ സ്വജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയ ദൈവത്തിന്റെ ആ നിസ്വാർത്ഥ, നിഷ്കാമ, സേവകൻ A.D 459-ൽ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെടുകയും, അദ്ദേഹം വസിച്ചിരുന്ന തൂണിന്റെ സമീപത്ത് തന്നെ അന്ത്യോഖ്യൻ പാത്രിയർക്കീസ് അദ്ദേഹത്തിന്റെ കബറടക്കം നടത്തുകയും ചെയ്തതായാണ് ചരിത്രം. ജൂലൈ 27 അദ്ദേഹത്തിന്റെ ഓർമ്മദിനമായി സഭ ഒട്ടാകെ ആചരിക്കുകയും ചെയ്യപ്പെടുന്നു. തൂണിൽ വസിച്ചിരുന്നവനായ ശെമവൂൻ എന്ന അർത്ഥം വരുന്ന വിധം മാർ ശെമവൂൻ ദെസ്തൂനി (Mar Shemavoon the Stylite) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ തീക്ഷണവാനായ പരിശുദ്ധന്റെ പേരിൽ മലങ്കരയിലും പള്ളികൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആ പരിശുദ്ധന്റെ മദ്ധ്യസ്ഥത നമുക്ക് കോട്ടയായിരിക്കട്ടെ!!

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • സ്തൗമെൻകാലോസ്.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • കർത്തൃപ്രാർത്ഥന.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • മാവുർബോ
  • ഉപവാസം
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • അന്നദാനം മഹാ ദാനം".
  • ചോദ്യം
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • ക്നാനായകാർ.
  • പിച്ചള സർപ്പം.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • പൗരോഹിത്യ ശ്രേണികൾ.
  • ''പിയത്ത''
  • സുറിയാനി സഭയും കൊന്തയും.
  • റമ്പാൻ.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • എന്റെ ജനം
  • ക്രിസ്തീയ സുകൃതങ്ങൾ.
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • വിശുദ്ധ ബൈബിൾ.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ആരാണ് നമ്മുടെ ദൈവം?
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • വലിയനോമ്പ്
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • വിശുദ്ധ കുർബാനാനുഭവം
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • പെന്തക്കോസ്തി പെരുന്നാൾ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved