Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഷണ്ഡൻ്റെ മാനസാന്തരം.

ഐത്യോപ്യ രാജ്ഞിയുടെ ഭണ്ഡാര വിചാരകനായ ഒരു ഷണ്ഡനോട് ഫിലിപ്പോസ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുകയും, സ്നാനപ്പെടുത്തുകയും ചെയ്തതായി പ്രവൃത്തികളിൽ വായിക്കുന്നു. (പ്രവൃ, 8:26-39). എത്യോപ്യദേശത്തു നിന്നുള്ളവനായിരുന്നു ഈ ഷണ്ഡൻ. പഴയനിയമത്തിൽ 'കൂശ്' എന്നു വിളിക്കുന്നത് എത്യോപ്യയെയാണ്. ഈജിപ്റ്റിനു തെക്ക് ആഫ്രിക്കയുടെ വടക്കെ അറ്റത്താണ് എത്യോപ്യ സ്ഥിതിചെയ്യുന്നത്. ഹാമിന്റെ പുത്രനായ കൂശിന്റെ സന്തതികളാണ് ഇവിടെ പാർപ്പുറപ്പിച്ചത്. (ഉല്പ, 10:6). ഐത്യോപ്സ് എന്ന ഗ്രീക്കു പദത്തിന് 'കരിമുഖം' എന്നർത്ഥം. കൂശ്യരുടെ കറുപ്പിനെ അതു വിവക്ഷിക്കുന്നു. “കൂശ്യനു തൻറ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ?” എന്ന പ്രവാചകവാക്യം നോക്കുക. (യിരെ 13:23). ഐത്യോപ്യ രാജ്ഞിയുടെ ഭണ്ഡാര കാര്യവിചാരകനായ ഈ ഷണ്ഡൻ കന്ദക്ക രാജ്ഞിയുടെ കൊട്ടാരത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. പ്രാചീനകാലത്ത് അന്തഃപുര പാലകരായിരുന്ന ഷണ്ഡന്മാർ ഉന്നതസ്ഥാനങ്ങളിലെത്തുക സ്വാഭാവികമായിരുന്നു. ഫിലിപ്പോസിൽ നിന്നും സുവിശേഷം കേട്ട് ഷണ്ഡൻ ഒരു ക്രിസ്ത്യാനിയായി. യെഹൂദാ മതത്തോടുള്ള അടുപ്പവും പഴയനിയമ തിരുവെഴുത്തുകളിലുള്ള അറിവും യെഹൂദന്മാരുമായുള്ള സമ്പർക്കത്തിൽ നിന്നും ഈ ഷണ്ഡനു കിട്ടിയതാണ്. തേരിലിരുന്നു ഷണ്ഡൻ വായിച്ചുകൊണ്ടിരുന്നത് യെശയ്യാ പ്രവചനം 53-ാം അദ്ധ്യായമായിരുന്നു. ദക്ഷിണ ഈജിപറിൽ ധാരാളം യെഹൂദന്മാർ അക്കാലത്തു പാർപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. അവരുടെ ജീവിതരീതികളും ചിന്തയും എത്യോപ്യരിൽ ഗണ്യമായ സ്വാധീനം ചെലുത്തി. തിരുവെഴുത്തുകൾ വായിക്കുവാനുള്ള തീക്ഷ്ണത, സുവിശേഷം പെട്ടെന്നു സ്വീകരിക്കുവാനുള്ള സന്നദ്ധത, ഉടനെയുള്ള സ്നാനം ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഷണ്ഡനിൽ ഉണ്ടായിരുന്ന സത്യദൈവത്തെക്കുറിച്ചുള്ള എരിവാണ്. എത്യോപ്യയിലെ പാരമ്പര്യം അനുസരിച്ചു അവിടത്തെ ആദ്യത്തെ സുവിശേഷകൻ ഷണ്ഡനാണ്. ഷണ്ഡന്റെ മാനസാന്തരം സങ്കീർത്തനം 68:31-ന്റെ ഭാഗികമായ നിറവേറലായി വ്യാഖ്യാനിക്കപ്പെടുന്നു. “മിസ്രയീമിൽ നിന്നു മഹത്തുക്കൾ വരും, കുശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും”. ഷണ്ഡന്റെ മാനസാന്തരത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പ്രവൃത്തി 8,9,10 എന്നീ മൂന്നു അദ്ധ്യായങ്ങളിൽ മൂന്നുപേരുടെ മാനസാന്തരം (ഷണ്ഡൻ, ശൗൽ, കൊർണേല്യാസ്) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്നുപേരും നോഹയുടെ മൂന്നു പുത്രന്മാരിൽ നിന്ന് ഉണ്ടായ മൂന്നു വർഗ്ഗങ്ങളുടെ പ്രതിനിധികളാണ്. ഷണ്ഡൻ ഹാമ്യനാണ്, ശൗൽ ശേമ്യനാണ്, കൊർന്നേല്യൊസ് യാഫെത്യനും. ക്രിസ്തുമതത്തിന്റെ തുടക്കത്തിൽതന്നെ എല്ലാ വംശങ്ങളും ക്രിസ്തുവിൽ ഒന്നായിതീരുന്ന മഹത്വപൂർണ്ണമായ ദൈവികവ്യവസ്ഥയെ ഇതു വെളിപ്പെടുന്നു.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ പട്ടാഴി.

Recommended

  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • ശ്രദ്ധാലുവായിരിക്കുക
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • കല്ലേറ്
  • ജീവന്റെ തുള്ളി
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • വിശുദ്ധ ബൈബിൾ.
  • പെസഹാ പെരുന്നാള്‍
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • ക്രിസ്തുവിന്റെ ചരിത്രപരത
  • ആരാണു നിന്റെ സുഹൃത്ത്
  • അന്നദാനം മഹാ ദാനം".
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • കടമറ്റത്ത് കത്തനാർ.
  • സംഗീതം എന്ന ഔഷധം. Music Therapy
  • ഭവന ശുദ്ധീകരണം.
  • ഒലിവു മരം (Olea europaea)
  • മെനൊരാ.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • കറുപ്പിനേഴഴക്.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • യേശു പണിയുന്നു.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • നരകം. (Hell)
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • The first person to wear the Skimo "hood" was St.Antonios
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • അമാലോക്യരെ തോല്പിപ്പിൻ
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ഉപവാസം
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • കന്തീല ശുശ്രൂഷ.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • പഴയനിയമ പൗരോഹിത്യം.
  • ആദ്യജാതൻ. (Firstborn).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved