Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?

“എനിക്കു മാത്രം സമയം ശരിയല്ല.
ഞാന്‍ മാവു വില്‍ക്കാന്‍ പോയാല്‍ കാറ്റു വീശുന്നു. ഉപ്പു വില്‍ക്കാന്‍ പോയാല്‍ മഴ പെയ്യുന്നു.”

നിങ്ങള്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങളുടെ മേല്‍ പ്രശ്നങ്ങള്‍ എറിഞ്ഞുകൊണ്ടുതന്നെ ഇരിക്കും.......

പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ മടിക്കുന്നത്?

കഠിനമായ ചില സന്ദര്‍ഭങ്ങള്‍, സത്യം പറഞ്ഞാല്‍ ശാപങ്ങളല്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന വരങ്ങളാണ്......

നിങ്ങള്‍ ഒരു സിനിമ കാണാന്‍ പോകുന്നു എന്നു വിചാരിക്കുക അതില്‍ അടുത്തടുത്തുള്ള ചലച്ചിത്ര ഭാഗങ്ങള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാല്‍ ആ സിനിമ നിങ്ങള്‍ ആസ്വദിക്കുമോ, അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ?

അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത്....

ഒരു കര്‍ഷകന്‍ ദൈവത്തോട് ഒരിക്കല്‍ വഴക്കിട്ട്, “അങ്ങേക്ക്‌ കൃഷിയെപ്പറ്റി എന്തറിയാം, തോന്നുമ്പോള്‍ മഴ പെയ്യിക്കുന്നു, അസമയത്തു കാറ്റ് വീശിക്കുന്നു. വലിയ ശല്യമായിരിക്കുകയാണ്. അങ്ങ് ആ ജോലികളൊക്കെ ഒരു കര്‍ഷകനെ ഏല്‍പ്പിച്ചേക്കൂ” എന്നു പറഞ്ഞു.

ദൈവം ഉടന്‍ തന്നെ ”അങ്ങനെയാണോ, എന്നാല്‍ ശരി ഇന്നു മുതല്‍ കാറ്റ്, മഴ എന്നിവയെല്ലാം നിന്‍റെ നിയന്ത്രണത്തില്‍ത്തന്നെ ഇരിക്കട്ടെ.” എന്നനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി.

കര്‍ഷകന് വളരെ സന്തോഷമായി.

അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോള്‍ കര്‍ഷകന്‍ ‘മഴയേ പെയ്യുക’ എന്നു പറഞ്ഞു. മഴ പെയ്തു. ‘പെയ്തതു മതി’ എന്നു പറഞ്ഞപ്പോള്‍ മഴ തോര്‍ന്നു. ഈര്‍പ്പമുള്ള നിലത്തില്‍ ഉഴുതു മറിച്ച്, ആവശ്യമുള്ളത്ര വേഗത്തില്‍ കാറ്റു വീശിപ്പിച്ചു വിത്തുകള്‍ പാകി.

മഴയും വെയിലും കാറ്റും ആ കര്‍ഷകന്‍റെ വരുതിയില്‍ നിന്നു. ചെടികള്‍ വളര്‍ന്നു. കൃഷിസ്ഥലം കാണാന്‍ മനോഹരമായിത്തീര്‍ന്നു. കൊയ്ത്തുകാലം വന്നണഞ്ഞു.

കര്‍ഷകന്‍ ഒരു നെല്‍ക്കതിര്‍ കൊയ്തെടുത്തു നോക്കി. അതിനകത്ത് ധാന്യം ഉണ്ടായിരുന്നില്ല.

മറ്റൊരു കതിരെടുത്തു നോക്കി അതിലും ധാന്യമുണ്ടായിരുന്നില്ല. ഓരോന്നെടുത്തു നോക്കിയപ്പോള്‍ ഒന്നിലും ധാന്യമുണ്ടായിരുന്നില്ല.

അയാള്‍ ക്രുദ്ധനായി.

“ഹേ ദൈവമേ! മഴ, വെയില്‍, കാറ്റ് എല്ലാം ശരിയായ അനുപാതത്തിലായിരുന്നല്ലോ ഞാന്‍ ഉപയോഗിച്ചിരുന്നത്, എന്നിട്ടും എന്തുകൊണ്ടാണ് എന്‍റെ കൃഷി നശിച്ചത്?” എന്നു ചോദിച്ചു.

ദൈവം മന്ദഹസിച്ചിട്ടു പറഞ്ഞു “എന്‍റെ നിയന്ത്രണത്തില്‍ ഇരുന്നപ്പോള്‍ കാറ്റു വേഗത്തോടുകൂടി വീശുമ്പോള്‍ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെപ്പോലെ സസ്യങ്ങള്‍ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴത്തില്‍ ഇറക്കും. മഴ കുറയുമ്പോള്‍ ജലം അന്വേഷിച്ച് വേരുകള്‍ നാനാവശങ്ങളിലേക്കും പടരും. പോരാട്ടം ഉണ്ടെങ്കിലേ സസ്യങ്ങള്‍ തങ്ങളെ സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വളരുകയുള്ളൂ. എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തപ്പോള്‍ നിന്‍റെ സസ്യങ്ങള്‍ മടിയന്മാരായിപ്പോയി. സമൃദ്ധിയായി വളര്‍ന്നുവെങ്കിലും ധാന്യമണികള്‍ നല്‍കുവാന്‍ അവയ്ക്കായില്ല.”

“നിന്‍റെ മഴയും കാറ്റും ഒന്നു എനിക്കു വേണ്ട. നീ തന്നെ വച്ചുകൊള്ളുക” എന്നു പറഞ്ഞ് കര്‍ഷകന്‍ അവയെ ദൈവത്തിനു തന്നെ തിരിച്ചുകൊടുത്തു.

അതേ, ജീവിതത്തില്‍ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചു കഴിഞ്ഞാല്‍ അതിനേക്കാളും ശൂന്യത വേറെ കാണുകയില്ല....

പ്രശ്നങ്ങള്‍ നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും കൂടുതലാവുക.....

വെല്ലുവിളികള്‍ മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കും.

ഇരുട്ട് എന്നൊരു പ്രശ്നം ഉള്ളതു കൊണ്ടാണല്ലോ വൈദ്യുതി കണ്ടുപിടിക്കപ്പെട്ടത്.

യാത്ര എന്ന പ്രശ്നമുള്ളതുകൊണ്ടാണല്ലോ ഗതാഗതത്തിനായി വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്......

ദൂരെയുള്ളവരോട് ബന്ധപ്പെടുക എന്നത് പ്രശ്നമായിരുന്നതു കൊണ്ടാണല്ലോ ടെലിഫോണ്‍ കണ്ടുപിടിക്കപ്പെട്ടത്.....

പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പിന്നെ നിങ്ങളുടെ ബുദ്ധിയുടെ കഴിവ് നിങ്ങളെങ്ങനെ മനസ്സിലാക്കും?

ജീവിതം പൊരുതി നേടാനുള്ളതാണ്.
ജീവിതം സന്തോഷം നിറഞ്ഞതാക്കുക, ആസ്വദിക്കുക...

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • പുതുഞായറാഴ്ച
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • മാർ റാബാൻ റമ്പാൻ.
  • ആഹാസിന്റെ ഘടികാരം. (Clock).
  • പരിശുദ്ധ പത്രോസ്‌ ശ്ലീഹാ മുതൽ ഇപ്പോഴത്തെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ വരെ.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • പെസഹ അപ്പവും & പാലും
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ഉപവാസം
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • പെന്തക്കോസ്തി പെരുന്നാൾ
  • റമ്പാൻ ബൈബിൾ.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • വലയ വെള്ളിയാഴ്ച
  • ഊറീമും തുമ്മീമും. (Urim and Thummim).
  • നരകം. (Hell)
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • നീട്ടലും കുറുക്കലും.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ഫീറോ (Skull cap)
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • നോമ്പ് എടുക്കുന്നുണ്ടോ?
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • ഡിഡാക്കേ
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • കുടുംബയോഗം.
  • സൈകാമോർ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved