Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)

ശ്ലീഹന്മാരുടെ തലവൻ വിശുദ്ധ പത്രോസാണെന്നും, ശ്ലീഹാന്മാർ എല്ലാവരും തുല്യരാണെന്നു പറയുന്നത് പ്രൊട്ടസ്റ്റന്റ് കാരാണെന്നും അത്‌ വേദവിപരീതമാണെന്നും സുറിയാനി സഭ (സുറിയാനി ഓർത്തഡോക്സ്‌ സഭ.) വിശ്വസിക്കുന്നു. സുറിയാനി സഭാ പിതാക്കന്മാരായ വിശുദ്ധ ഇഗ്നാത്തിയോസ് (A.D.68-107), വിശുദ്ധ ഇറാനിയോസ് (A.D. 140-202), വിശുദ്ധ ക്ലീമ്മീസ് (A.D.180-261), തെർത്തുല്യൻ (A.D.160-222), ഒറിജിൻ (A.D155-254), വിശുദ്ധ യൗയേബിയോസ് (A.D.265-340), വിശുദ്ധ അഫ്രേം (A.D306-373), സ്വർണ്ണനാവുകാരൻ ഈവാനിയോസ് (A.D.344-407), വിശുദ്ധ ജറോം (A.D.372-419), വിശുദ്ധ അഗസ്‌തിനൊസ് (A.D.354-430) എന്നിവരും, ശ്ലീഹന്മാരുടെ കാനോനുകളും പൂർവ്വ സഭാപിതാക്കന്മാരും ഒരേ ശബ്ദത്തിൽ പറയുന്നു. "ശ്ലീഹന്മാരുടെ തലവൻ വിശുദ്ധ പത്രോസാണെന്നും അദ്ദേഹം A.D37-ൽ അന്തോക്യയിൽ മറ്റു ശ്ലീഹന്മാരുടെ സാന്നിധ്യത്തിൽ തന്റെ ശ്ലൈഹിക സിംഹാസനം അഥവാ, ക്രിസ്തീയ സഭാ ഭരണത്തിനുള്ള സിരാകേന്ദ്രം സ്ഥാപിച്ചുവെന്നും, ഇത് ലോകമെങ്ങുമുള്ള എല്ലാ എപ്പിസ്‌ക്കോപ്പൽ സഭകളും അംഗീകരിക്കുന്ന വസ്തുതയുമാണ്. റോമൻ കത്തോലിക്കാ സഭയിലെ 4 വാർഷിക പെരുന്നാളുകളുടെ പട്ടികയിൽ ഫെബ്രുവരി 22 വിശുദ്ധ പത്രോസിന്റെ അന്തോഖ്യാ സിംഹാസന സ്ഥാപന ദിനമായി ആചരിച്ചു പോരുന്നു. സുറിയാനി സഭ ഫെബ്രുവരി 22 പാത്രിയർക്കാ ദിനമായും ആചരിച്ചു പോരുന്നു.

യേശു ക്രിസ്തു താൻ ആരെന്നു എല്ലാവരോടും കൂടിയാണ് ചോദിച്ചതെങ്കിലും പിതാവായ ദൈവം വെളിപ്പെടുത്തി കൊടുത്തത് വിശുദ്ധ പത്രോസിനായിരുന്നു (മത്തായി 16: 13-19). അന്ത്രെയോസ് ശിഷ്യസമൂഹത്തിലെ ആദ്യത്തെയാളും ഏറ്റവും പ്രായം കൂടിയവനായിരുന്നുയെങ്കിലും കർത്താവ് അവനെ തലവനാക്കിയില്ല. യോഹന്നാൻ പ്രിയ ശിഷ്യനായിരുന്നിട്ടും അവനെയും തലവനാക്കിയില്ല. "നീ ഒരുനാൾ തിരിഞ്ഞുവന്ന ശേഷം നിന്റെ സഹോദരന്മാരെ നിരപ്പിച്ചുകൊള്ളുക" എന്ന് പറഞ്ഞ് ഒരു വലിയ ഉത്തരവാദിത്വമാണ് കർത്താവ് പത്രോസിനെ ഏല്പിച്ചത് (ലൂക്കോ 22-32). തന്റെ ഉയിർത്തെഴുന്നേല്പിന് ശേഷം മറ്റു ശ്ലീഹാന്മാരുടെ സാന്നിധ്യത്തിൽ തന്റെ ആടുകളെ മേയിക്കുന്നതിനുള്ള അധികാരം പത്രോസിന് നൽകുന്നതായി കാണാം. (യോഹന്നാൻ 21:15-17) വേദപുസ്തകത്തിലും ആരാധന ക്രമങ്ങളിലും കനോനിക പ്രാർത്ഥനകളിലുമെല്ലാം പത്രോസിനെപ്പറ്റി എണ്ണമില്ലാത്ത വിവരണങ്ങൾ കാണാം എന്നാൽ മറ്റു ശ്ലീഹാന്മാരെപ്പറ്റി അങ്ങനെ കാണുന്നില്ല. ഉദാ: "പിതാവായ മാർത്തോമ്മാ നിന്നെ വിശുദ്ധ പത്രോസിന്റെ സഭയിൽ ഞങ്ങൾക്ക് കാണുവാനിടയാക്കേണമേ". (ചൊവ്വാ പ്രഭാത പ്രാർത്ഥന, പേജ് 210 കോലോ).
 
അപ്പോസ്തോല പ്രവർത്തികളിലുടനീളം മറ്റു ശിഷ്യന്മാർ പത്രോസിന്റെ നേതൃത്ത്വസ്ഥാനം അംഗീകരിച്ചു പ്രവർത്തിച്ചിരുന്നതായി കാണാം. പഴയനിയമ സഭയിൽ കർത്താവിന്റെ ഭാഷയിൽ പറഞ്ഞാൽ ഏകസിംഹാസനമേ ഉണ്ടായിരുന്നുള്ളൂ, അത് മോശയുടെ സിംഹാസനമായിരുന്നു. (മത്തായി 23:1-3) പുതിയനിയമസഭയിൽ വിശുദ്ധ പത്രോസിന്റെ സിംഹാസനവും. പല കാര്യങ്ങളിലും പ്രഗത്ഭരായ മഹാപുരോഹിതന്മാർ എഴുന്നേറ്റിട്ടുണ്ട്, പക്ഷേ അവരെല്ലാം "അൽ കൂർ സിയോ മൂശേയിസേബ്"എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പൗരോഹിത്യ നൽവ്വരത്തെക്കുറിച്ചു പത്രോസിന് വ്യക്തമായ അറിവുണ്ടായിരുന്നു. (1.പത്രോസ് 2:9). ജനത്തിന്റെ മതോപദേഷ്ടാക്കൾ ജ്ഞാനത്തിന്റെ താക്കോൽ പിടിച്ചിരിക്കുന്നു. (ലൂക്കോസ് 11:52). ദൈവജനത്തിന്റെ രാജാവ് ദാവീദ് ഗൃഹത്തിന്‍റെ താക്കോൽ പിടിച്ചിരിക്കുന്നു (എശയ്യാവ് 22:22). പത്രോസിന്റെ പക്കൽ രാജ്യത്തിന്റെ താക്കോൽ കർത്താവ് ഏല്പിച്ചു (മത്തായി 16:13-17).

1. "ശ്ലീഹാന്മാരിൽ തലവന്മാരായ ഉന്നതപ്പെട്ട പത്രോസ് മാർ പൗലോസും". (4-ാം തുബ്ദേൻ).

2. "നല്ലിടയാ ഭരണ സമർത്ഥാ! നീ 
വന്നീടുക രമ്യാശയനായി-കീപ്പാപോൽ സഭയിന്നടിസ്ഥാനം" (ശെമാവൂൻ കീപ്പാ സഭയുടെ അടിസ്ഥാനമാകുന്നു).
(ഞായറാഴ്ച പ്രഭാത പ്രാർത്ഥന).

3. "പതിവൃതയാം പരിപാവനസഭയെ
വാനോൻ കാന്തൻ വേട്ടൊരു നേരം 
വീടിൻ ഭരണം ശീമോനെ സുവിശേഷം, യോഹന്നാനെ (വിവാഹ കൂദാശ).

4. യൗനാൻ തൻ തനയാ.... ശ്ലീഹഗണ പ്രമുഖാ..... ഈശോ ദൈവസുതൻ....
മിശിഹായെന്നുര ചെയ്തവനെ
അനുതാപി മാർ പത്രോസെ". (പെരുന്നാൾ പ്രദക്ഷിണ ഗീതം).

"യൗസേപ്പും നിക്കോദീമോസും കൂടി കർത്താവിന്റെ ശരീരത്തിൽ പൂശിയ അകിലും മൂറും ശ്ലീഹാന്മാർ കർത്താവിന്റെ കബറിൽ നിന്നെടുത്തു അതോടുകൂടി സ്ത്രീകൾ തന്നെ പൂശാൻ കൊണ്ടുവണ്ണ സുഗന്ധവർഗ്ഗങ്ങളും സൈത്തെണ്ണയും ചേർത്തു ശ്ലീഹാന്മാർ വിശുദ്ധ പത്രോസിന്റെ പ്രധാന കാർമ്മികത്വത്തിൽ ആദ്യത്തെ മൂറോൻകൂദാശ നടത്തി". (സഭാ ക്രമങ്ങളുടെ വ്യാഖ്യാന പുസ്തകം പേജ് 76). കർത്താവ് പത്രൊസ് ഭാഗ്യവനാണെന്നു പ്രഖ്യാപിച്ചതിനാൽ "ശ്ലീഹാന്മാരുടെ തലവനായ പത്രോസിനും അവൻ മുഖാന്തിരം സർവ്വ ലോകത്തിനും ലഭിച്ച പൗരോഹിത്യം ഇവനും നൽകണമേ"യെന്ന ഉൽകൃഷ്ട പ്രാർത്ഥന പിതാക്കന്മാർ എഴുതി (സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ കശീശ പട്ടം കൊടുക്കുന്ന സെദറാ).

കർത്താവും പത്രോസും തമ്മിലുള്ള ഉടമ്പടി പ്രകാരം (മത്തായി16:13-19) പത്രോസ് കർത്താവിനു വേണ്ടി ദൃശ്യ സഭയുടെ മണവാളനാകുന്നു. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവും സഭയുടെ തലവാനുമാകുന്നു. സഭ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നു (എഫേ 5:23). ശിരസ്സില്ലാതെ ശരീരത്തിൽ ഒന്നും പ്രവർത്തിക്കയില്ല. അതു വെറും ശവമാകുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവിനെ ത്യജിച്ചുകൊണ്ടുള്ള മണവാട്ടിയായ സഭയുടെ പ്രവർത്തനങ്ങളും. വിശുദ്ധ സഭയുടെ താക്കോലും ആടുകളെ മേയിക്കുന്നതിനും സഹോദരന്മാരെ നിരപ്പിക്കുന്നതിനുമുള്ള അധികാരം കർത്താവ് പത്രോസിനെ ഏല്പിച്ചതിനാൽ സഭയുടെ തലവൻ വിശുദ്ധ പത്രോസും കാലാകാലങ്ങളിൽ അദ്ദേഹത്തിന്റെ പിന്‍ഗാമികളുമാകുന്നു. ആകയാൽ പത്രോസിന്റെ  യഥാർത്ഥ പിൻഗാമിയായ അന്ത്യോഖ്യായിലെ 123-ാം മത്തെ കാനോനിക പാത്രിയര്‍ക്കീസായ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവാ സഭയുടെ ആത്മീയ പരമാധികാരിയാകുന്നു.

അന്ത്യോഖ്യയുടെ 24-ാം മത്തെ പാത്രിയര്‍ക്കീസായ വിശുദ്ധ ഒസ്താത്തിയോസിന്റെ (A.D.324-349) അധ്യക്ഷതയിൽ ചേർന്ന ആദ്യത്തെ നിഖ്യാ പൊതുസുന്നഹദോസിൽ (5-ാം തുബ്ദേൻ) ഭരണ സൗകര്യാർത്ഥം അന്ത്യോഖ്യായിലെ വിശുദ്ധ പത്രോസിന്റെ ഏക സിംഹാസനം 4 പാത്രിയർക്കാ സിംഹാസനങ്ങളായി വിഭജിച്ചു (ഹൂദായ കാനോൻ 7-ാം കപ്പാലിയോൻ).

നമ്മുടെ സഭയുടെ വൈദിക ഭാഷയായ സുറിയാനി നമ്മുടെ കർത്താവിന്റെയും വിശുദ്ധ ദൈവമാതാവിന്റെയും ശ്ലീഹാന്മാരുടെയും ഭാഷയാണ്. കർത്താവിന്റെ അർദ്ധസഹോദരനും പുണ്യവാനും ശ്ലീഹായും സഹദായുമായ യാക്കോബ് (5-ാം തുബ്ദേൻ) ആദ്യമായി സുറിയാനിയിൽ വിശുദ്ധ കുർബാന തകസാ ഊർശലേമിൽ വെച്ചു എഴുതി കുർബാന അർപ്പിച്ചു. അതിൽനിന്നു റോമാ, ഗ്രീക്ക്‌ എന്നി സഭകൾ പകർത്തി.

A.D.51-ൽ ഊർശലേമിൽ വെച്ചു പത്രോസിന്റെ അധ്യക്ഷതയിൽ ചേർന്ന ശ്ലീഹാന്മാരുടെ സുന്നഹദോസിൽ സംസാരിച്ച ഭാഷയും സുറിയാനിയായിരുന്നു.

ശെഓൻ പത്രോസ് (കീപ്പാ. സുറിയാനി) :

ഗലീലായിലെ ബെത്സൈദാഗ്രാമക്കാരനും നഫ്താലി ഗോത്രക്കാരനായ യോനായുടെ പുത്രനും, തീബേറിയോസ് കടലിൽ മത്സ്യം പിടുത്താക്കരനും, അന്ത്രയോസിന്റെ സഹോദരനും, യാക്കോബിന്റെയും യോഹന്നാന്റെയും സഹപ്രവർത്തകനും, യോഹന്നാൻ സ്നാപകന്റെ പ്രവർത്തന കാലത്ത്, അദ്ദേഹത്തിന്റെ ശിക്ഷ്യനുമായിരുന്നു. കഫർന്നഹോമിൽ തന്റെയോ തന്റെ അമ്മാവിയമ്മയുടേതോ വകയുണ്ടായിരുന്ന ഗ്രഹമായിരുന്നു നമ്മുടെ കർത്താവ് ആ പ്രദേശങ്ങളിൽ പ്രവർത്തിച്ചപ്പോൾ കേന്ദ്രമായി ഉപയോഗിച്ചിരുന്നത്. പുതിയനിയമത്തിൽ നിന്നും അദ്ദേഹത്തിന്റെ ചില പ്രത്യേകതകൾ മാത്രം ഇവിടെ ചൂണ്ടിക്കാണിക്കുന്നു :

1. കർത്താവ് പ്രഥമദർശനത്തിൽ തന്നെ, 'പാറ' എന്നർത്ഥമുള്ള 'കീപ്പാ' എന്ന പേര് നൽകി.

2. സഭാ സ്ഥാപനത്തെക്കുറിച്ചും സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ സംബന്ധിച്ചും ശീമോനോടുള്ള പ്രസ്താവന.

3. പുനരുത്ഥാനശേഷം തന്റെ ആടുകളെയെല്ലാം മേയിക്കുവാനുള്ള അധികാരധാനം.

4. 12 ശിക്ഷ്യന്മാരിൽ പത്രോസിന് മാത്രമാണ് ദിവ്യവെളിപാടുകൾ ഉണ്ടായത് :

1. "യേശു ദൈവപുത്രനായ മ്ശീഹാ" എന്ന വെളിപ്പാട്.
2. മറുരൂപമലയിൽ കർത്താവിനോട് സംസാരിച്ചുകൊണ്ടിരുന്നവർ, മോശയും ഏലിയാവും ആണെന്നുള്ള അറിവ്.
3. അനന്യാസും ശഫീറായും പരിശുദ്ധത്മാവിനോട് വഞ്ചന ചെയ്തു എന്നുള്ള അറിവ്.
4. യേശുവിന്റെ സംസ്കാരത്തിനും പുനരുത്ഥാനത്തിനുമിടയ്ക്കുള്ള തന്റെ പാതാളപ്രവേശനവും, പ്രസംഗവും മനസ്സിലാക്കിയത്.
5. വിജാതീയരുടെ ഇടയിലുള്ള സുവിശേഷഘോഷണത്തെപ്പറ്റി യോപ്പായിൽവച്ചുള്ള വെളിപ്പാട്.
6. കർത്താവ് ശീമോനുവേണ്ടി അത്ഭുതകരമായി തലവരിപ്പണം കൊടുപ്പിച്ചു.
7. പെന്തിക്കോസ്തി ദിവസം ആദ്യമായി പ്രസംഗിച്ചു മൂവായിരത്തോളം പേരെ സഭയിൽ ചേർത്തത് പത്രോസായിരുന്നു.
8. ശ്ലീഹാ പ്രവർത്തികളിൽ, യൂദായ്ക്ക് പകരം ആളിനെ തെരഞ്ഞെടുക്കണമെന്നു നിർദ്ദേശിച്ചത് കീപ്പാ ആയിരുന്നു.
9. വിജാതീയരുടെ സഭാപ്രവേശനത്തെക്കുറിച്ച് തീരുമാണമെടുക്കുവാൻ യെരുശലേമിൽ ചേർന്ന യോഗത്തിൽ കാര്യം അവതരിപ്പിച്ചു ചർച്ച ചെയ്തതും അദ്ദേഹമായിരുന്നു.
10. ശ്ലീഹാന്മാരുടെ ലിസ്റ്റിൽ കീപ്പായുടെ പേര് എപ്പോഴും ഒന്നാമതായി പ്രസ്താവിച്ചിരുന്നു.
         
ഇദ്ദേഹം തന്റെ പിൻഗാമികളായിരുന്ന ഏവദ്യോസിനെയും ഇഗ്നാത്തിയോസിനെയും അന്ത്യോക്യായിലേക്കും, ലീനോസിനേയും അനക്ലത്തോസിനേയും റോമിലും വഴിച്ചുവെന്നും മർക്കോസിനെ അലക്സാന്ത്ര്യയ്ക്ക് അയച്ചുവെന്നും, നീറോ ചക്രവർത്തിയുടെ മതപീഡനകാലത്ത് ക്രി.വ.68-ൽ റോമിൽവച്ചു രക്തസാക്ഷിയായി മരിച്ചുവെന്നും, തന്നെ ക്രൂശിക്കുവാൻ പട്ടാളക്കാർ ആരംഭിച്ചപ്പോൾ തന്റെ നാഥനെപ്പോലെ ക്രൂശിൽ കിടക്കുവാൻ താൻ അയോഗ്യനാണെന്നും തന്റെ നാഥന്റെ പാദം മുത്തുന്നതുപോലെ, തലകീഴായി ക്രൂശിക്കണമെന്നും അപേക്ഷിക്കയാൽ തലകീഴായി ക്രൂശിച്ചുവെന്നും സഭാചരിത്രം പറയുന്നു.
         
മറ്റൊരു സുപ്രധാന വസ്തുത :

പത്രോസ് യേശുവിനെക്കുറിച്ചു പറഞ്ഞിട്ടുള്ളവയാണ് മർക്കോസിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം. റോമിൽ മർക്കോസ്, പത്രോസിന്റെ കൂട്ടുകാരനായിരുന്നുവെന്നും, താൻ എഴുതിയ സുവിശേഷം പത്രോസിനെ വായിച്ചു കേൾപ്പിച്ച് അനുവാദം വാങ്ങിയെന്നുമാണ് ചരിത്രം.

മത്തായി 16:18,19 : "ഞാനും നിന്നോടു പറയുന്നു : നീ കീഫോയാകുന്നു ; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭ പണിയും. പാതാള വാതിലുകള്‍ അതിന്മേല്‍ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടതായിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും എന്ന് പറഞ്ഞു".

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • കടലുകൾ. (Oceans)
  • സുറിയാനി സഭയും കൊന്തയും.
  • ബൈബിളിലെ പേരുകൾ
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • അന്നദാനം മഹാ ദാനം".
  • ഉരിയലും ധരിക്കലും.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • ഭവന ശുദ്ധീകരണം.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • ക്നാനായകാർ.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • ഉപമകൾ.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • നീട്ടലും കുറുക്കലും.
  • പെസഹ അപ്പവും & പാലും
  • പെസഹാ പെരുന്നാള്‍
  • Microtonal System used in Staff Notation
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • വിനാഴിക
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • പഴയനിയമ പൗരോഹിത്യം.
  • അതിഭക്ഷണം
  • മാർ റാബാൻ റമ്പാൻ.
  • Church Fathers Memorial Day
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • എന്റെ ജനം
  • മെനൊരാ.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • The various flavors of Christianity
  • അമാലോക്യരെ തോല്പിപ്പിൻ
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • സ്തൗമെൻകാലോസ്.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • ക്രിസ്താനി നടക്കേണ്ട രീതി
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved