Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • 24 തോടുകൾ/നദികൾ. (brook, river, stream).

‘നഹൽ, നാഹാർ, യെഓർ, പെലെഗ്, അഫീകീം’ എന്നീ എബ്രായ പദങ്ങളെയാണു നദി, ആറു എന്നിങ്ങനെ പരിഭാഷ ചെയ്തിട്ടുള്ളത്. വേനൽക്കാലത്തു വരണ്ട മണൽത്തിട്ടയായി കിടക്കുന്നതും മഴക്കാലത്തു കരകവിഞ്ഞൊഴുകുന്നതുമായ പ്രവാഹമാണു ‘നഹൽ.’ യോർദ്ദാൻ നദിയുടെ ഒരു പ്രധാന പോഷകനദിയായ യബ്ബോക്ക് (ആവ, 2:37) ഉദാഹരണമാണ്. നഹലിനെ ഏറിയകൂറും തോടെന്നാണ് തർജ്ജമ ചെയ്തിട്ടുള്ളത്. ഉദാ: കവിഞ്ഞൊഴുകന്ന തോടുപോലെ ജാതികളുടെ മഹത്വം നീട്ടിക്കൊടുക്കും. (യെശ, 66:12). വരണ്ടുകിടക്കുന്ന നദി പെട്ടെന്നു പ്രക്ഷുബ്ദമായി കരകവിഞ്ഞൊഴുകുന്നതു കൊണ്ട് അത് ജാതികളുടെ മഹത്വം (യെശ, 66:12), ആക്രമണകാരിയുടെ ബലം (യിരെ, 47:2), ശത്രുവിന്റെ ശക്തി (സങ്കീ, 124:4) എന്നിവയുടെ പ്രതീകമായിത്തീർന്നു. യെഹെസ്കേലിന്റെ ദർശനത്തിൽ ആലയത്തിന്റെ ഉമ്മറപ്പടിയുടെ കീഴെ നിന്നു പുറപ്പെട്ടുവന്നതു ‘നഹൽ’ (നദി) ആയിരുന്നു. (യെഹെ, 47:5-12). എബ്രായയിൽ നദിയെക്കുറിക്കുന്ന ശരിയായ പദം ‘നാഹാർ’ ആണ്: ഉദാ: ഏദനിലെ നദികൾ (ഉല്പ, 2:10, 13,14), ഫ്രാത്ത് (യൂഫ്രട്ടീസ്: ആവ, 1:7), കൂശിലെ (എത്യോപ്യ) നദികൾ (യെശ, 18:1), ദമ്മേശെക്കിലെ നദികൾ (2രാജാ, 5:12) എന്നിവ. മോശെ അടിച്ച പാറയിലെ വെള്ളം ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി. (സങ്കീ, 105:41).

‘നഹൽ, അഫീക്, നാഹാർ, പെലെഗ്, യെവൊറീം, യെവാലീം’ എന്നീ എബ്രായ പദങ്ങളെയും, ഖൈമർറൊസ് എന്ന ഗ്രീക്കു പദത്തെയുമാണ് തോടെന്നു തർജ്ജമ ചെയ്തിട്ടുള്ളത്. ഹേമന്തകാലത്തു മാത്രം വെള്ളം ഒഴുകുന്ന തോടാണ് ഖൈമർറൊസ് (ഖൈമാ=ഹേമന്തം + റെയോ=ഒഴുകുക): (യോഹ, 18:1). പലസ്തീനിലെ തോടുകൾ അധികവും വേനല്ക്കാലത്തു വരണ്ടുകിടക്കും. മഴക്കാലത്തു മാത്രമാണ് അവയിൽ വെള്ളം ഒഴുകുന്നത്. എല്ലാ കാലത്തും ജലപ്രവാഹമുള്ള തോടാണ് കീശോൻ. (1രാജാ, 18:40). മഴ പെയ്യായ്കകൊണ്ടു കെരീത്ത് തോട് വറ്റിപ്പോയി. (1രാജാ, 17:3-7). അർണോൻ തോടു് (സംഖ്യാ, 21:13), ബെസോർ തോട് (1ശമൂ, 30:9), കാനാ തോട് (യോശു, 17:9), കെരീത്ത് തോട് (1രാജാ, 17:3), സേരെദ് തോട് (ആവ, 2:13,14), കീശോൻ തോട് (1രാജാ, 18:40), കിദ്രോൻതോട് (2ശമൂ, 15:23 ) എന്നിവ പേരുകളാൽ നിർദ്ദേശിക്കപ്പെട്ട തോടുകളാണ്. യൊക്നെയാമിനെതിരെയുളള തോട് (യോശു, 19:11), യെരൂവേൽ മരുഭൂമിക്കെതിരെയുള്ള തോട് (2ദിന, 20:16), അരാബയിലെ തോട് (ആമോ, 6:14), എന്നിവയും ശ്രദ്ധിക്കുക.

തോടുകളിലെ തടങ്ങളിൽ സസ്യങ്ങൾ വളരാറുണ്ട്. അലരിയെക്കുറിച്ച് പ്രത്യേകം പറഞ്ഞിട്ടുണ്ട്. (ഇയ്യോ, 40:22). വറ്റിപ്പോകുന്ന തോട് ചതിയന്മാരായ സഹോദരന്മാർക്കു ഉപമാനമാണ്. (ഇയ്യോ, 6:15). ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടാണ്. (സദൃ, 18:4). നീതി വററാത്ത തോടുപോലെ കവിഞ്ഞൊഴുകണം. (ആമോ, 5:24). യഹോവ ഈജിപ്റ്റിലെ നദികളെയും തോടുകളെയും രക്തമാക്കി. (സങ്കീ, 78:44). മശീഹയുടെ വാഴ്ചയിൽ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. (യെശ, 35:6). അന്നു യെഹൂദയിലെ എല്ലാ തോടുകളും വെള്ളം ഒഴുക്കും. (യോവേ 3:18). ജാതികളുടെ മഹത്ത്വം കവിഞ്ഞൊഴുകുന്ന തോടു പോലെ വരും. (യെശ, 66:12). നീർത്തോടുകൾ. (സങ്കീ, 42:1; ഉത്ത, 5:12; വിലാ, 3:48).

പ്രധാന തോടുകളും നദികളും

1. അബാന നദി

2. അർന്നോൻ നദി

3. അഹവാ നദി

4. ഊലായി നദി

5. കാനാ തോട്

6. കിദ്രോൻ തോട്

7. കീശോൻ തോട്

8. കെബാർ നദി

9. കെരീത്ത് തോട്

10. ഗീഹോൻ നദി

11. നീലനദി

12. പർപ്പർ നദി

13. പീശോൻ നദി

14. ഫ്രാത്ത് നദി

15. ബെസോർ തോട്

16. മിസ്രയീം തോട്

17. മേരോം തടാകം

18. യാബ്ബോക് നദി

19. യോർദ്ദാൻ നദി

20. ശീഹോർ നദി

21. ശീഹോർ-ലിബ്നാത്ത്

22. സേരെദ് തോട്

23. ഹാബോർ നദി

24. ഹിദ്ദേക്കെൽ നദി

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ആരാണു നിന്റെ സുഹൃത്ത്
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • പഴയനിയമം പുതിയനിയമത്തിൽ.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • നസ്രാണിപ്പട
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ഏഴാം പോസൂക്കോ
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ഉപവാസം
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • കന്തീല ശുശ്രൂഷ.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • ഏഴിന്റെ പ്രാധാന്യം
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • മോർ ബാലായി.
  • സാറാഫുകൾ
  • രഹസ്യവും കുർബാനയും.
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • വിശ്വാസ സംരക്ഷകരാവുക.
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • പെന്തക്കോസ്തി പെരുന്നാൾ
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • ഒരു സോറി പറഞ്ഞാൽ
  • നീട്ടലും കുറുക്കലും.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • സ്തൗമെൻകാലോസ്.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • എന്താണ് ഗൂദാ?
  • ബന്ധങ്ങൾ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved