Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"

"ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു. 1.കൊരി 9:26,27.

ജഡീകാസക്തികളെക്കുറിച്ചും അവയെ മരിപ്പിക്കേണ്ടത് എങ്ങനെയെന്നും തൻ്റെ ലേഖനത്തിൽ പൗലോസ് അപ്പോസ്തോലൻ പലസന്ദർഭങ്ങളിലും പറയുന്നുണ്ട്. താൻ മറ്റുള്ളവരോട് സുവിശേഷം പ്രസംഗിക്കുന്നവനാണ് എങ്കിലും താൻ വിശുദ്ധ മാർഗ്ഗം വിട്ട് കൊള്ളരുതാത്തവനായി തീരുമോ എന്ന ഒരു ഭയവും ആത്മപരിശോധനയും  പൗലോസിനുണ്ടായിരുന്നു. പൗലോസ് എപ്പോഴും തൻ്റെ ശരീരത്തെ ശോധന ചെയ്ത് വിശുദ്ധീകരിച്ചുകൊണ്ടിരുന്നു.

മരണത്തിനുശേഷം ദൈവത്തിൻ്റെ പ്രതിഫലം ലഭിക്കണമെങ്കിൽ നമ്മുടെ ശരീരത്തെ അതിൻ്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിക്കണം. ആത്മാവിനാൽ ജഡികാസക്തികളെ മരിപ്പിക്കണം.

''ആത്മാവിനെ അനുസരിച്ചു നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു. ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ. ഗലാത്യർ 5:16,17.

മക്കൾ സ്വന്തം അപ്പൻ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നത് അപ്പനോട് ഭയവും സ്നേഹവുമുള്ളതുകൊണ്ടാണ്. അതിനാൽ ദൈവത്തെ  ഭയമുണ്ടെങ്കിൽ ദൈവത്തിനിഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യുകയില്ല. ദൈവം നമ്മുടെ ശുദ്ധീകരണമാണ് എപ്പോഴും ആഗ്രഹിക്കുന്നത്. അതിനാൽ  ജഡത്തെ തോല്പിക്കുന്നവരാണ് ദൈവഭയമുള്ളവർ.

"അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ. ഫിലിപ്പിയർ 2:12.

ശരീരം ദൈവത്തിൻ്റെ മന്ദിരമാണ്. നമ്മുടെ ശരീരത്തിൻ്റെ തലയാണ് ക്രിസ്തു. തലയിൽ നിന്നാണ് ശരീരത്തിന് കല്പനകൾ ലഭിക്കുന്നത്. ആ കല്പനകൾക്ക്
അനുസരിച്ച് ശരീരത്തെ വിശുദ്ധമാക്കണം.

"ദൈവത്തിൻ്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ. 1.കൊരി 6:19,20.

ഒരു അതിഥി വീട്ടിൽ വരുമ്പോൾ വീട് വൃത്തിയായി നാം വയ്ക്കും.
അതുപോലെ യേശുവിന് വസിക്കുവാൻ യോഗ്യതയുള്ള ഭവനമായി നമ്മുടെ ശരീരത്തിലെ പാപച്ചെളിയെ കഴുകണം. വിശുദ്ധിയുള്ളിടത്ത് മാത്രമേ ദൈവം വസിക്കയുള്ളൂ.

"ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,
വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.
1.തെസ്സലൊന്യ 4:3-5.

പാപത്തോട് എപ്പോഴും പോരാടി നിൽക്കണം.

"പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തുനിന്നിട്ടില്ല. എബ്രായർ 12:4.

ജഡം പാപപങ്കിലമായ ആഗ്രഹത്തിലേക്കും ആസക്തികളിലേക്കും നമ്മെ നയിക്കും. അത് മദ്യപാനത്തിലേക്കും, അമിതഭക്ഷണത്തിലേക്കും മറ്റ് ആസക്തികളിലേക്കും നയിക്കും.
ആത്മാവിനെ അനുസരിച്ച് നടന്നാൽ തിന്മയുടെ ശക്തി ഓടിപോകും.

"ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ. ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടുവാൻ കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. റോമർ 8:4-8.

അതിനാൽ ആത്മാവിനാൽ
ശക്തി പ്രാപിച്ച് അനുദിനം വളരാം. നാം നിത്യതയിൽ കൊള്ളാകുന്നവരായി മാറുവാൻ ദൈവഭയത്തിലും ആത്മാവിലും
വിശുദ്ധിയിലും വളരാം. അങ്ങനെ
ദൈവം വാഗ്ദത്തം ചെയ്ത ജീവകിരീടത്തിന് അവകാശികളായി മാറാം.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • വിശുദ്ധ യോഹന്നാൻ സ്‌നാപകൻ
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • മാനിന്റെ സവിശേഷതകൾ.
  • പുതുഞായറാഴ്ച
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • ക്രിസ്താനി നടക്കേണ്ട രീതി
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • ബന്ധങ്ങൾ
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • സൈകാമോർ
  • പന്ത്രണ്ട് മാസങ്ങൾ
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • ചോദ്യം
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • സ്തൗമെൻകാലോസ്.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • പെസഹ അപ്പവും & പാലും
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • തൊഴിലുകൾ. (Occupations).
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • ഉപമകൾ.
  • അകവും പുറവും

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved