Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം

ഭക്ഷണം കഴിക്കാനായി, ഹോട്ടലിലെത്തിയതായിരുന്നു ആ ചെറുപ്പക്കാരൻ. ജനലിൽകൂടി പുറത്തെ കാഴ്ചകൾ കണ്ടാസ്വദിച്ചിരിക്കെ, അദ്ദേഹമാവശ്യപ്പെട്ട ഭക്ഷണമെത്തി. കഴിക്കാനാരംഭിച്ചപ്പോഴാണ്, അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചത്. മൂന്നു കുട്ടികൾ, തന്നെ നോക്കിക്കൊണ്ടു ജനാലയ്ക്കരികിൽ നിൽക്കുന്നു. വിശപ്പിൻ്റെ വിളി വെളിപ്പെടുത്തിക്കൊണ്ടുള്ള നോട്ടമായിരുന്നു അവരുടേത്.

ആ യുവാവ്, അവരെ വിളിച്ചു, തൻ്റെ മേശയ്ക്കു ചുറ്റുമിരുത്തി, അവർക്കും ഭക്ഷണം വാങ്ങി നൽകി. ബില്ലടയ്ക്കാൻ പണം തികയുമോ എന്ന ആശങ്കയോടാണദ്ദേഹം, കൗണ്ടറിലെത്തിയത്. എന്നാൽ, എല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഹോട്ടൽ മാനേജർ, അദ്ദേഹത്തിനു കൊടുത്ത ബില്ലിൽ, തുകയ്ക്കു പകരം, ഇപ്രകാരമാണെഴുതിയിരുന്നത്: "മനുഷ്യത്വത്തിനു വിലയിടാൻ എനിക്കറിയില്ല. എന്നും ഭക്ഷണം കഴിക്കാൻ ഇവിടെ വരണം?"

എല്ലാത്തിനുമൊരു കണക്കുണ്ട്: ശ്വാസോച്ഛ്വാസത്തിനും, ശരീരോഷ്മാവിനും, ശബ്ദവീചികൾക്കുമെല്ലാം. പക്ഷേ, കണക്കു പുസ്തകങ്ങളും, പറ്റു ബുക്കുകളും മാത്രം,  വിശുദ്ധ ഗ്രന്ഥങ്ങളായി പരിഗണിക്കുന്നവരുടെ ഇടയിൽ, മനുഷ്യത്വം വറ്റിവരണ്ടു പോകുകയേയുള്ളൂ.

ഓരോന്നും, ആവശ്യമുള്ളത്ര അളവിലും, അർത്ഥത്തിലും മാത്രം ഉപയോഗിക്കാൻ നാം ശീലിച്ചിരുന്നുവെങ്കിൽ, ജീവിതം കുറേക്കൂടി ആർദ്രമയം ആകുമായിരുന്നു. ഒരിക്കലെങ്കിലും വിശപ്പറിഞ്ഞിട്ടുള്ളവനു മാത്രമേ, വിശക്കുന്നവൻ്റെ ദയനീയത മനസ്സിലാകുകയുള്ളൂ. ചോദിച്ചു വാങ്ങാൻ 
ശേഷിയില്ലാത്തവൻ്റെ മുമ്പിൽ വിരുന്നൊരുക്കുന്നതാണ്, യഥാർത്ഥ മനുഷ്യത്വം.

ലാഭത്തേക്കാൾ പ്രധാനമാണു നേട്ടം. ലാഭത്തിനു പണവുമായി മാത്രമേ, ബന്ധമുള്ളൂ. എന്നാൽ നേട്ടത്തിനു നന്മയുമായാണ് ബന്ധം. പണം നഷ്ടപ്പെടുന്നതിനേക്കാൾ വലിയ വീഴ്ച, നന്മ നഷ്ടപ്പെടുന്നതാണ്.  നന്മ ചെയ്യാതിരിക്കുന്നതിനേക്കാൾ കുറ്റകരം, മറ്റുള്ളവർ ചെയ്യുന്ന നന്മ കാണാതിരിക്കുന്നതും, അംഗീകരിക്കാതിരിക്കുന്നതും.

മറ്റുള്ളവരുടെ കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുകയും, അവരുടെ സദ്പ്രവൃത്തികളെയെല്ലാം അവഗണിക്കുകയും ചെയ്യുന്നവർ, സമൂഹത്തെയാകെ മലീമസമാക്കുകയായിരിക്കും ചെയ്യുക.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • കടമറ്റത്ത് കത്തനാർ.
  • റമ്പാൻ ബൈബിൾ.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • വിശുദ്ധ ബൈബിൾ.
  • വിശുദ്ധ മൂറോന്‍.
  • Microtonal System used in Staff Notation
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • മെനൊരാ.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • ആഹാസിന്റെ ഘടികാരം. (Clock).
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • ഉരിയലും ധരിക്കലും.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • നസ്രാണിപ്പട
  • എല്ലാ മഹത്വവും ദൈവത്തിന്
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • പുതിയ മനുഷ്യനെ ധരിക്കുക.
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • കർത്തൃപ്രാർത്ഥന.
  • ഊറാറ
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved