Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .

എന്‍റെ കുഞ്ഞേ......

സസൂഷ്മതയോടെ ഞാന്‍ നിന്നേ സൃഷ്ടിച്ചു....നിനക്ക് രൂപം ലഭിക്കുന്നതിനു മുന്‍പേ എന്‍റെ കണ്ണുകള്‍ നിന്നേ കണ്ടു....( Psalms 139:15,16)

മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിന് മുന്‍പേ ഞാന്‍ നിന്നേ അറിഞ്ഞു....(Jeremiah 1:5)

ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നേ വിശുദ്ധീകരിച്ചു. (Jeremiah 1:5)

വിസ്മയനീയവും അത്ഭുതകരവുമായി ഞാന്‍ നിന്നേ സൃഷ്ടിച്ചു .....(Psalms 139:14)

ഞാനാണ് നിന്‍റെ അന്തരംഗത്തിനു രൂപം നല്‍കിയത്. അതേ.....ഞാനാണ് അമ്മയുടെ ഉദരത്തില്‍ നിന്നേ മെനെഞ്ഞെടുത്തത് (Psalms 139:13)

എന്നില്‍ നിന്ന് നിനക്ക് ജീവന്‍ ലഭിച്ചു.....ഞാനാണ് നിനക്ക് ജീവശ്വാസം നല്‍കിയത്.  Isaiah 57:16

എന്‍റെ ഛായയിലാണ് ഞാന്‍ നിന്നേ സൃഷ്ടിച്ചിരിക്കുന്നത്  (Genesis 1:27)

ഞാന്‍ നിന്നേ പേര് ചൊല്ലി വിളിച്ചിരിക്കുന്നു....നീ എന്‍റെതാണ് (Isaiah 43:1)

നീ .......... എന്‍റെ സന്തതിയാണ് (Acts 17:28)

നീ ..... എനിക്ക് വിലപ്പെട്ടവനും..... ബഹുമാന്യനും .... പ്രീയങ്കരനുമാണ്.(Isaiah 43:4)

നീ ..... ജീവിക്കുന്നതും..... ,ഇരിക്കുന്നതും ..... നിലനില്‍ക്കുന്നതും എന്നിലൂടെയാണ്.( Acts 17:28)

നീ ..... ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും ഞാന്‍ .... അറിയുന്നു.....നിന്‍റെ വിചാരങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു...(Psalms 139:2 )

നിന്‍റെ മാര്‍ഗ്ഗങ്ങളെ .... ഞാന്‍...... നല്ലപോലെ അറിയുന്നു.... ( Psalms 139:3)

നിന്‍റെ ജീവിതകാലവും....നിനക്കുള്ള വാസഭൂമിയും ....ഞാന്‍ നിനക്കായി നിശ്ചയിച്ചു തന്നു.....(Acts 17:26)

നിനക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിനങ്ങള്‍ ഞാന്‍.... എന്‍റെ പുസ്തകത്തില്‍ രേഖപെടുതിയിരിക്കുന്നു...... (Psalms 139:16).

നിന്‍റെ തലയിലെ ഓരോ മുടിയിഴപോലും ഞാന്‍.... എണ്ണിയിരിക്കുന്നു....  (Luke 12:7)

ഞാന്‍...... നിന്നേ..... ഒരിക്കലും ഉപേക്ഷിക്കുകയില്ലാ.......
( Isaiah 41:9)

എന്‍റെ അചഞ്ചലമായ സ്നേഹം നിന്നേ പിരിയുകയുമില്ലാ..... ( Isaiah 54:10 )

നിന്‍റെ മഹത്വം ഞാന്‍...... വര്‍ധിപ്പിക്കും. ( Psalms 71:21)

എന്തെന്നാല്‍ .....നീ ....എന്‍റെ കുഞ്ഞും ....ഞാന്‍..... നിന്‍റെ പിതാവും ആണ്. ( 1 John 3:1)

അതിനാല്‍....നീ.....ആഗ്രഹിക്കുന്നതിലും കൂടുതല്‍ നന്മകള്‍ ഞാന്‍ നിനക്ക് നല്‍കും.( Matthew 7:11 )

ഉത്തമവും പൂര്‍ണ്ണവുമായ എന്‍റെ എല്ലാ ദാനങ്ങളും ഞാന്‍ നിനക്ക് നല്‍കിയ സ്നേഹ സമ്മാനങ്ങളാണ്.(James 1:17)

എന്‍റെ കുഞ്ഞേ ... നാളെയേക്കുറിച്ച് നീ..... ആകുലനാകരുത്. നിന്‍റെ ആവശ്യങ്ങളെല്ലാം ഞാന്‍.... അറിയുന്നൂ..... ( Matthew 6:31,32)

നിനക്കുവേണ്ടി വടക്കിനോട് വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ഞാന്‍...... ആജ്ഞാപിക്കും.  ( Isaiah 43:6 )

നിന്‍റെ ഭാവിയെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്സിലുണ്ട്. ( Jeremiah 29:11)

നിന്നേക്കുറിച്ചുള്ള എന്‍റെ ചിന്തകള്‍ എണ്ണാന്‍നോക്കിയാല്‍ അവ മണല്‍തരികളെക്കാള്‍ അധികമാണ്. (Psalms 139:17,18)

എനിക്ക് നിന്നോടുള്ള സ്നേഹത്തിന് ഒരുനാളും മാറ്റമുണ്ടാകുകയില്ലാ..... ( Lamentations 3:22)

നിന്നേക്കുറിച്ച് ഞാന്‍ അതിയായി ആഹ്ലാദിക്കുകയും, ആനന്ദഗീതമുതിര്‍ക്കുകയും ചെയ്യും. (Zephaniah 3:18)

നിനക്ക് നന്മചെയ്യുന്നതില്‍നിന്ന് ഞാന്‍ പിന്തിരിയുകയില്ല ( Jeremiah 32:40 )

നീ എനിക്ക് ഏറ്റവും പ്രീയപെട്ടവനും എന്‍റെ സ്വന്തവും ആണ് (Exodus 19:6)

നിന്‍റെ ബുദ്ധിക്ക് അതീതമായ മഹത്തും നിഗൂഡമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും (Jeremiah 33:3)

ഞാന്‍ പരിപൂര്‍ണ്ണനായ നിന്‍റെ പിതാവാണ്.  (Matthew 5:48)

പൂര്‍ണ്ണഹൃദയത്തോടും ....പൂര്‍ണ്ണാത്മാവോടുംകൂടെ അന്വഷിച്ചാല്‍....നീ ....എന്നേ....കണ്ടെത്തും. (Deuteronomy 4:29 )

നീ ...എന്നില്‍ ആനന്ദിക്കുക....ഞാന്‍ നിന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും .( Psalms 37:4 )

എന്തെന്നാല്‍ നിന്‍റെഹിതം അനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും ഉത്തേജിപ്പിക്കുന്നത് ഞാനാണ്. ( Philippians 2:13)

നീ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ഞാന്‍ നിനക്ക് ചെയിതു തരും.( Ephesians 3:20)

ഞാന്‍...... നിന്നേ..... ആശ്വസിപ്പിക്കും (2 Thessalonians 2:17)

നിന്‍റെ മിഴികളില്‍ നിന്ന് കണ്ണുനീര്‍ ഞാന്‍ തുടച്ചു നീക്കും.നിന്‍റെ എല്ലാ വേദനകളും ഞാന്‍ എടുത്തു മാറ്റും. (Revelation 21:4) .

നിന്‍റെ ഹൃദയം വേദനിക്കുമ്പോള്‍ ഞാന്‍ നിന്‍റെ അടുത്തെത്തും ( Psalms 34:18).

ഇടയന്‍ തന്‍റെ ആട്ടിന്‍കുട്ടികളെ ചേര്‍ത്ത് പിടിക്കുന്നതുപോലെ ഞാന്‍ നിന്നേ എന്‍റെ ഹൃദയത്തോട് ചേര്‍ത്ത്പിടിക്കും.( Isaiah 40:11)

നിന്‍റെ എല്ലാ ക്ലേശങ്ങളിലും നിന്നേ ആശ്വസിപ്പിക്കുന്ന പിതാവാണ് ഞാന്‍. (2 Corinthians 1:4)

എന്തെന്നാല്‍..... എന്‍റെ ഏകപുത്രനായ ഇമ്മാനു ഏലിനു തുല്യം ഞാന്‍..... നിന്നേ..... സ്നേഹിക്കുന്നു....(John 17:23)

അവന്‍ എന്‍റെ മഹത്വത്തിന്‍റെ തേജസ്സും സത്തയുടെ മുദ്രയുമാണ്.( Hebrews 1:3)

നിന്‍റെ രക്ഷക്ക് വേണ്ടിയാണ് ഞാനവനെ ഭൂമിയിലേക്ക്‌ അയച്ചത്. ( Romans 8:31-33)

ഞാന്‍ നിന്നോട് പറയുന്നു ....നിന്‍റെ തെറ്റുകള്‍ നിനക്കെതിരെ പരിഗണിക്കപെടുകയില്ലാ. (2 Corinthians 5:19 )

എനിക്ക് നിന്നോടുള്ള അനന്തമായ സ്നേഹത്തെപ്രതി  നിന്‍റെ  പാപങ്ങള്‍ക്ക് പരിഹാരബലിയായി ഞാനെന്‍റെ സ്വപുത്രനെ അയച്ചു.( 1 John 4:10 )

എന്‍റെ പുത്രനായ ഇമ്മാനു ഏലിനെ  സ്വീകരിക്കുകയും അധരം കൊണ്ട് എന്റെ പുത്രന്റെ നാമം ഏറ്റു പറയുകയും ചെയ്യുന്നവന് ഞാൻ പിതാവായിരിക്കും (1 John 2:23)

എന്‍റെ സ്നേഹത്തില്‍ നിന്ന് യാതൊന്നിനും നിന്നേ വേര്‍പെടുത്താന്‍ കഴികയില്ലാ ....( Romans 8:38,39)

എന്‍റെ കുഞ്ഞേ....നിന്‍റെ ഭവനത്തിലേക്ക് വരിക .....! സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ എന്നോടൊപ്പം പങ്കുചെരുക. (Luke 15:7)

ഞാനാണ് നിന്‍റെ പിതാവ്. (Ephesians 3:14 ,15)

എന്നിലാണ് നിത്യജീവന്‍ ....(1 John 2:25)

എനിക്കുള്ളതെല്ലാം നിന്‍റെതാണ്....( Luke 15:31)

സ്നേഹപൂര്‍വ്വം നിന്‍റെ പിതാവ്

സര്‍വ്വശക്തനായ നിന്‍റെ ദൈവം
🌸💐💐

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ക്നാനായകാർ.
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • ഉരിയലും ധരിക്കലും.
  • തിരുശേഷിപ്പുകളപ്പറ്റി
  • വിശുദ്ധ യാക്കോബ്
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • യേശുവിന്റെ വംശാവലി.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • കഴുത മറന്നുപോയ സത്യം
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • ക്രിസ്തീയ സുകൃതങ്ങൾ.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • സുറിയാനി സഭയും കൊന്തയും.
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • നാശം വിതച്ച ആസക്തികൾ
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • പെസഹ അപ്പവും & പാലും
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • പെസഹാ പെരുന്നാള്‍
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • റമ്പാൻ.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • കടമറ്റത്ത് കത്തനാർ.
  • സൈകാമോർ
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • സ്ത്രീധനം. (Dowry).
  • ചെറുതാക്കലല്ല എളുപ്പവഴി.
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved