Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം

ശത്രു അകത്തു കടക്കാതിരിക്കാനായി രാജാവ് രാജ്യത്തിനു ചുറ്റുമായി വന്മതിൽ പണിതു; എല്ലാ കവാടങ്ങളിലും, കാവൽക്കാരെയും നിയോഗിച്ചു. എന്നിട്ടും ശത്രുക്കൾ എങ്ങനെയോ അകത്തു കയറി. രാജാവു പല മാർഗ്ഗങ്ങളും പരീക്ഷിച്ചു: കവാടങ്ങളുടെ എണ്ണം കുറച്ചു; കാവൽക്കാരുടെ എണ്ണം കൂട്ടി. എന്നിട്ടും ശത്രുക്കൾ അകത്തെത്തി. ഒടുവിൽ രാജാവു തന്നെ വേഷപ്രച്ഛന്നനായി, മറ്റു ഭടന്മാക്കൊപ്പം  കാവൽ നിന്നു. ആർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീടു താൻ കണ്ട കാഴ്ച, രാജാവിനെ അത്ഭുതപ്പെടുത്തി. കാവൽക്കാർ തന്നെ കൈക്കൂലി വാങ്ങി, അർധരാത്രിക്കു ശേഷം, ശത്രുക്കളെ അകത്തു കയറ്റുന്നു.

സ്വഭാവദാർഢ്യമാണ്, സംരക്ഷണ ഭിത്തികളേക്കാൾ പ്രധാനം. നിയന്ത്രിച്ചും നിഷേധിച്ചും കൊണ്ടുവരുന്ന പെരുമാറ്റച്ചട്ടങ്ങളെല്ലാം, പ്രലോഭനങ്ങളുടെ മുമ്പിൽ നിഷ്ഫലമാണ്. പുറമേ നിന്നിടച്ചേല്പിക്കുന്ന ഒരു നിയമവും, ആരിലും ഒരു ആത്യന്തിക മാറ്റവും സൃഷ്ടിക്കില്ല. അനുകുല സാഹചര്യങ്ങൾ ഉരുത്തരിയുമ്പോൾ, തനിനിറം പുരത്തു വരും. ക്യാമറാക്കണ്ണുകൾക്കു മുമ്പിൽ മനുഷ്യർ കാണിക്കുന്ന ധാർമ്മികതയ്ക്കും, സത്യസന്ധതയ്ക്കും, താൽക്കാലിക പ്രസക്തി മാത്രമേയുള്ളൂ.

എന്തിനു വേണ്ടി മുതൽ മുടക്കുന്നു എന്നതിലാണു്, ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും, ഭരണമികവും വെളിവാകുന്നത്. മതിൽ നന്നാക്കുന്നതിനു പകരം മനസ്സു നന്നാക്കാനും, ആയുധത്തിനു പകരം, അറിവു നൽകാനും കഴിഞ്ഞിരുന്നുവെങ്കിൽ, സ്വന്തം രാജ്യത്തെ വഞ്ചിക്കുന്നവർ രൂപപ്പെടുമായിരുന്നില്ല.

സത്യസന്ധരാകുന്നതിനേക്കാൾ ശ്രമകരമായി മറ്റൊന്നുമില്ല. ആരുമില്ലാത്തപ്പോഴും, തെറ്റിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ സാദ്ധ്യതയുള്ളപ്പോഴും, സത്യസന്ധരായിരിക്കാൻ എത്ര പേർക്കു കഴിയും? ആരും കാണാത്തപ്പോൾ ചെയ്യുന്ന തെറ്റ്; ആർക്കും ഉപദ്രവമില്ലാത്ത തെറ്റ്; എല്ലാവരും ചെയ്യുന്നതു കൊണ്ടു ചെയ്യുന്ന തെറ്റു്; അങ്ങനെ തെറ്റുകൾ പലവിധമാണ്. തെറ്റിൽ അകപ്പെടാൻ, ഒരു നിമിഷത്തെ അശ്രദ്ധയോ അവിവേകമോ മതി. പക്ഷേ തെറ്റിനെ അതിജീവിക്കാൻ, ഒരായസ്സുകൊണ്ടു നേടിയെടുത്ത ആത്മബലം വേണ്ടി വരും.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • മാർഗം കളി
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • ബൈബിൾ.
  • സുറിയാനി സഭയും കൊന്തയും.
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • സാറാഫുകൾ
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • ചെറുതായവരെ കരുതുക.
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • "മാനവ സേവ മാധവ സേവ"
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • ഊറാറ
  • മാർ റാബാൻ റമ്പാൻ.
  • എബ്രായരിലെ ക്രിസ്തു.
  • നോമ്പ്.
  • യേശുവിന്റെ വംശാവലി.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • പുതുഞായറാഴ്ച
  • ക്രിസ്തുവിന്റെ ചരിത്രപരത
  • അന്നദാനം മഹാ ദാനം".
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • 72 പദവികള്‍
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • വലയ വെള്ളിയാഴ്ച
  • പട്ടക്കാരോട് ഒരപേക്ഷ.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • കർത്തൃപ്രാർത്ഥന.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • കാലഗണനയുടെ ABCDE.
  • പഴയനിയമ പൗരോഹിത്യം.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • ഉപമകൾ.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • ബോവൂസോ (Petition or Request)
  • മാനിന്റെ സവിശേഷതകൾ.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved