Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.

നമ്മുടെ കർത്താവിന്റെ രക്ഷാകര കഷ്ടാനുഭവത്തിന്റെ നാളുകളിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്, വലിയ നോമ്പിലൂടെയാണ്. അതിന് തൊട്ട് മുമ്പുള്ള രണ്ട് ആഴ്ചകളിലായി വാങ്ങിപ്പോയ സകല ആചര്യന്മാരെയും സകല വാങ്ങിപ്പോയ പൂർവ്വികരെയും ഓർക്കുന്ന ദിവസങ്ങളാണ്. ഈ സാഹചര്യത്തിൽ പലപ്പോഴും നാം നേരിടുന്ന ഒരു ചോദ്യമാണ് "മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ആരും ദൈവത്തെ സ്തുതിക്കുന്നില്ല" എന്ന് വേദപുസ്തകത്തിൽ (സങ്കീർത്തനം) പറയുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് മരിച്ചവരെ ഓർക്കുന്നത് എന്നത്. വളരെ കൃത്യമായ ചോദ്യമാണ്. എന്നാൽ ഇതിനു മറുപടി തിരുവചനം പറയുന്നുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

അതിന് മുമ്പ്, മരണാനന്തര അവസ്ഥയെക്കുറിച്ച് സഭയുടെ പഠിപ്പിക്കൽ എന്താണ് എന്ന് നോക്കാം. സഭാഗങ്ങളെ മരിച്ചവർ എന്ന് സാധാരണ വിളിക്കാറില്ല. പകരം, 'വാങ്ങിപ്പോയവർ' എന്ന പദമാണ് ഉപയോഗിക്കുന്നത്. അതിൽ നിന്ന് തന്നെ, നിത്യമായി നശിച്ചുപോയവർ എന്നോ, നിത്യ വിസ്‌മൃതിയിലായവർ എന്നോ അല്ല, മറിച്ച്, ഭൗതികമായി ഈ ലോകത്തിലില്ല എങ്കിലും, മറുലോകത്തുള്ളവർ എന്ന നിലയിലാണ് അവരെ കാണുന്നത്. അതായത്, വാങ്ങിപ്പോയവർ ക്രിസ്തുവിൽ സജീവരാണെന്ന് വിശുദ്ധ സഭ പഠിപ്പിക്കുന്നു. വാങ്ങിപ്പോയവർ സംസാരിക്കുകയും കേൾക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്ന് ധാരാളം തെളിവുകൾ തിരുവചനം നൽകുന്നു. ഉദാഹരണമായി അടക്കപ്പെട്ടു ചീഞ്ഞു നാറ്റം വച്ചു തുടങ്ങിയ ബെഥാന്യയിലെ ലാസർ കർത്താവിന്റെ വിളി കേൾക്കുകയും അതിനോടുള്ള പ്രതികരണമായി കല്ലറയിൽ നിന്ന് പുറത്ത് വരികയും ചെയ്തു. പാതാളത്തിൽ കഴിയുന്ന ധനവാൻ അബ്രഹാമിനോട് വെള്ളം ചോദിക്കുകയും ഭൂമിയിലുള്ള സഹോദരങ്ങൾക്ക് വേണ്ടി മാധ്യസ്ഥത അപേക്ഷിക്കുകയും ചെയ്യുന്നു. (വിസ്താരഭയത്താൽ കൂടുതൽ ഉദാഹരണങ്ങൾ പറയുന്നില്ല) ഈ തിരുവചന ഭാഗങ്ങളിലെ സംഭവങ്ങളിൽ നിന്നെല്ലാം വാങ്ങിപ്പോയവർ സജീവരാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാൻ സാധിക്കും.

ഇനി മുകളിൽ പറഞ്ഞ മൗനതയിൽ പോകുന്ന മരിച്ചവർ ആരാണ് എന്ന് നോക്കാം. പാതാളത്തിൽ മൗനതയിൽ ഇരിക്കുന്നത് ആരൊക്കെയാണ് എന്ന് സങ്കീർത്തനം 31:17,18 വാക്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. "യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ട് ഞാൻ ലജ്ജിച്ചു പോകരുതേ! ദുഷ്ടന്മാർ ലജ്ജിച്ചു പാതാളത്തിൽ മൗനമായിരിക്കട്ടെ. നീതിമാനു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായി പോകട്ടെ".

ആരൊക്കെയാണ് പാതാളത്തിൽ മൗനത്തിൽ ആകുന്നത് എന്ന് വളരെ വ്യക്തമായി പറയുന്നു. ദുഷ്ടന്മാർ ലജ്ജിച്ചു മൗനമായിരിക്കും. നീതിമാൻ മാർക്ക് വിരോധമായി നിൽക്കുന്നവർ പാതാളത്തിൽ മൗനമായിരിക്കും. ഡംഭത്തോടും നിന്ദയോടും ധാർഷ്ട്യയത്തോടും സംസാരിക്കുന്നവർ പാതാളത്തിൽ മൗനമായിരിക്കും വ്യാജം പറയുന്നവർ പാതാളത്തിൽ മൗനമായിരിക്കും. ഇവരൊക്കെ ലജ്ജയോട് കൂടിയാണ് മൗനതയിലാകുന്നത്. എന്നാൽ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവർക്ക് ലജ്ജിക്കേണ്ടതില്ലാത്തതിനാൽ അവർക്ക് മൗനതയുമില്ല.

ഈ ലോകത്തിൽവച്ച്, ഇപ്രകാരമുള്ള ദൈവിക സത്യങ്ങളെ മനസ്സിലാക്കി ദൈവത്തെ ആരാധിച്ചു കടന്നുപോയവർ ദൈവ സന്നിധിയിൽ സജീവരായി സ്വർഗ്ഗീയ ഗണങ്ങളോട് ചേർന്ന് "കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ" എന്ന് ഇടവിടാതെ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുന്ന ആ വലിയ ഭാഗ്യവസ്ഥയിലാണെന്ന് വെളിപ്പാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ദൈവീക രഹസ്യങ്ങളെ മനസ്സിലാക്കാതെ, മരിച്ചവർ മൗനതയിലാണെന്ന് കരുതുന്നവർ അവസാനം ലജ്ജിച്ചു തലതാഴ്ത്തി പാതാളത്തിൽ മൗനതയിലായിരിപ്പാൻ ഇടയാകുന്നു.

എന്നാൽ ഈ സത്യങ്ങൾ മനസ്സിലാക്കി ദൈവത്തെ ആരാധിക്കുന്നവരെക്കുറിച്ച് സങ്കീർത്തനത്തിൽ "എന്നാൽ നാമോ എന്നേക്കും ദൈവത്തെ സ്തുതിക്കും" എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നേക്കും എന്ന പ്രയോഗം അവസാനമില്ലാത്തതാണ്. ഈ ഭൂമിയിൽ കഴിയുന്ന എൺപതോ തൊണ്ണൂറോ വർഷത്തെക്കുറിച്ചല്ല അത് പറയുന്നത്.

ഇനി പുതിയനിയമത്തിൽ ഈ വിഷയത്തിൽ എന്ത് പറയുന്നു എന്ന് കൂടി പരിശോധിക്കാം. കർത്താവ് തന്നെ പറയുന്നു. "ഞാൻ അബ്രഹാമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു, ഞാൻ മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമത്രേ" എന്ന്. ഈ പിതാക്കന്മാർ ലോക പ്രകാരം മരിച്ചു കാലങ്ങൾക്ക് ശേഷമാണ് നമ്മുടെ കർത്താവിന്റെ ഈ പ്രസ്താവന എന്നത് പ്രത്യേകം പ്രസ്ഥാവ്യമാണ്. ദൈവ സന്നിധിയിൽ സജീവരായിരിക്കുന്ന അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. അതുകൊണ്ട് ഇത് വിശ്വസിക്കുന്നവർ ദൈവസന്നിധിയിൽ സജീവരാണ്. വിശ്വസിക്കാത്തവർ ലജ്ജ ധരിച്ചു പാതാളത്തിൽ മൗനം ആയിരിക്കും. ഒരു പടികൂടി കടന്ന് പൗലോസ് അപ്പോസ്തോലൻ പറയുന്നു. "എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു" എന്ന്. ക്രിസ്തുവിൽ ജീവിക്കുന്ന ഒരുവൻ മരിച്ചു കഴിഞ്ഞാൽ മൗനതയിൽ ആകും എങ്കിൽ പൗലോസ് ശ്ലീഹാ ഇങ്ങനെ "മരണം ലാഭം" എന്ന് പറയുകയില്ലായിരുന്നു. വീണ്ടും പറയുന്നു "ദേഹം വിട്ട് ക്രിസ്തുവിനോട് കൂടെ ആയതിരിപ്പാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു" എന്ന്. വാങ്ങിപ്പോയവർ ദൈവ സന്നിധിയിൽ സജീവരും ആരാധകരും ആണെന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്ന് കരുതുന്നു.

ദൈവ സന്നിധിയിൽ സജീവരായിരിക്കുന്ന, അവിടെ ദൈവാരാധനയിൽ ആയിരിക്കുന്ന നമ്മുടെ വാങ്ങിപ്പോയവർക്ക് വേണ്ടി ഈ സകല വാങ്ങിപ്പോയവരെയും പൊതുവായി ഓർക്കുന്ന ഞായറാഴ്ചയിൽ നമുക്കും ഓർത്തു പ്രാർത്ഥിക്കാം, അവരുടെ പ്രാർഥന നമുക്കും കോട്ടയും കാവലും ദൈവസന്നിധിയിൽ സജീവർ ആണെന്നുള്ള പ്രത്യാശയും ആയിരിക്കട്ടെ.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • തിരുശേഷിപ്പുകളപ്പറ്റി
  • നാശം വിതച്ച ആസക്തികൾ
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ഉരിയലും ധരിക്കലും.
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • ഡിഡാക്കേ
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • കുമ്പിടീൽ
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • എല്ലാ മഹത്വവും ദൈവത്തിന്
  • കുരിശ്
  • നീട്ടലും കുറുക്കലും.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • കഴുത മറന്നുപോയ സത്യം
  • ബന്ധങ്ങൾ
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • പെസഹ അപ്പവും & പാലും
  • Great Lent : Great Weapon (വലിയോരായുധമാം വലിയ നോമ്പ് )
  • രഹസ്യവും കുർബാനയും.
  • ഒരു സോറി പറഞ്ഞാൽ
  • ഫീറോ (Skull cap)
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • പുതിയ മനുഷ്യനെ ധരിക്കുക.
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • കഷ്ടാനുഭവാഴ്ച.
  • പഴയനിയമം പുതിയനിയമത്തിൽ.
  • ബൈബിൾ.
  • എന്താണ് മൂന്ന് നോമ്പ്?
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • വാങ്ങിപ്പോയവർ
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • കർത്തൃപ്രാർത്ഥന.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved