Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)

ഉയിർപ്പു മുതൽ പുതുഞായറാഴ്ച്ച വരെയുള്ള നാളുകൾക്കാണ് ഹേവോറോ നാളുകൾ എന്നു പറയുന്നത്. "ഹേവോറോ" എന്ന സുറിയാനി വാക്കിന് 'വെണ്മ' എന്നാണ് അർത്ഥം. ഉയിർപ്പ് പെരുന്നാളിലാണ് നാലാം  നൂറ്റാണ്ടു മുതൽ സ്നാനാർത്ഥികൾക്ക് വിശുദ്ധ മാമോദീസാ നൽകിയിരുന്നത്. സനാനമേറ്റവർ പ്രാപിച്ച വിശുദ്ധിയുടെ അടയാളമായി അവർക്ക് വെള്ള വസ്ത്രം നൽകിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ശുഭ്രവസ്ത്രം ധരിച്ച് മാത്രമേ അവർ വെളിയിൽ ഇറങ്ങിയിരുന്നുള്ളൂ. മറ്റ് വിശ്വാസികളും അവരുടെ സ്ഥാനത്തിന്റെ വാർഷികമെന്ന അർത്ഥത്തിൽ ഉയിർപ്പ് പെരുന്നാൾ മുതലുള്ള ദിവസങ്ങളിൽ വെള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇക്കാരണത്താലാണ് ഉയിർപ്പു മുതൽ പുതുഞാറാഴ്ച്ച വരെയുള്ള ദിനങ്ങൾ "ഹേവോറോ  നാളുകൾ" അഥവാ "വെണ്മയുടെ ദിനങ്ങൾ" എന്ന പേരുണ്ടായത്.

വ്രതാനുഷ്ഠാനങ്ങൾ കഴിഞ്ഞ, ദിവ്യസ്‌മരണകളുടെ അനുഭവം പേറുന്ന ഉത്ഥാന പെരുന്നാൾ ദിനത്തിൽ മനതാരിൽ നിറയുന്നത് തൂവെള്ള നിറത്തിന്റെ ശുഭ്രതയും, ഭാരമില്ലായ്മയും ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തു പ്രദാനം ചെയ്ത ആനന്ദവും ആയിരിക്കും. ജീവിതത്തിൽ വെളിച്ചവും തെളിച്ചവും തേടി നോമ്പിനെ ഒപ്പം കൂട്ടി ചുവട് വച്ചവർക്ക് അത് ലഭ്യമാകാതെ പോകില്ല. എന്നാൽ ചിലരെങ്കിലും ലക്ഷ്യം തെറ്റി ഇരുട്ടിൽ തുടരുകയും ചെയ്യുന്നുവെന്നതാണ് നിരാശാജനകം. ഈ രണ്ടു വിഭാഗക്കാർക്കും പ്രസക്തവും അർത്ഥമുള്ളതുമായ ദിനങ്ങളാണ് ഇനി കടന്നുവരുന്നത്. കൂടുതൽ പേർക്കും അത്ര പരിചിതമല്ലാത്ത ‘ഹെവോറെ’ ദിനങ്ങളെ പറ്റിയാണ് പറഞ്ഞുവരുന്നത്. നമ്മുടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് ശേഷമുള്ള ആഴ്‌ചയെ പ്രകാശത്തിന്റെ വാരം / തെളിച്ചത്തിന്റെ വാരം / ഹെവോറെ ദിനങ്ങൾ എന്ന് വിളിക്കുന്നു.

ഒരുപക്ഷെ ആദിമസഭയുടെ ആചാരങ്ങളിൽ നിന്നാകാം ഈ പേരുണ്ടായത്. കർത്താവിന്റെ പുനരുത്ഥാനത്തിന് പിന്നാലെ വരുന്ന ആഴ്‌ചയിൽ, കുഞ്ഞുങ്ങൾക്കൊപ്പം മുതിർന്നവർക്കും വിശുദ്ധ മാമോദീസാ നൽകപ്പെട്ടിരുന്നു. ആയത് കൊണ്ട് ആ സന്ദർഭത്തിന് മുൻപായി അവർക്ക് വിശ്വാസപരിശീലനം നൽകേണ്ടതാണ് എന്ന തീരുമാനം സഭയുടേതായി ഉണ്ടായിരുന്നു. ആ സന്ദർഭത്തിൽ അവർക്ക് വിശ്വാസം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, അവയുടെ വേദപുസ്തക അടിസ്ഥാനം, ആദിമകാല രീതികൾ എന്നിവയൊക്കെയും പഠിപ്പിച്ചിരുന്നു. ഈസ്റ്റർ ദിനമോ അതിനോട് ചേർന്ന് വരുന്ന ദിനങ്ങളോ ആണ് ആ പരിശീലനത്തിന് ഏറ്റവും അനുയോജ്യമായ സമയം എന്നും ആദിമകാല പിതാക്കന്മാർ കണ്ടു. കൂടാതെ മാമോദീസായ്ക്കായി തയ്യാറായി വരുന്നവർ വെള്ള വസ്ത്രം ധരിച്ചുമായിരുന്നു വരേണ്ടിയിരുന്നത്. 

കൂടാതെ, പഴയകാല ചരിത്രകാരന്മാരും ഉയിർപ്പ് സംബന്ധിച്ചുള്ള അവരുടെ രചനകളിൽ യേശുക്രിസ്തു സ്വർഗ്ഗത്തിലേക്ക് കരേറുമ്പോൾ വെള്ളവസ്ത്രമാണ് ധരിച്ചിരുന്നതെന്ന പ്രതീതി ജനിപ്പിക്കയും, ചിത്രകാരന്മാർ അവരുടെ സൃഷ്ടികളിൽ വസ്ത്രത്തിന്റെ നിറം വെള്ളയെന്ന ചിന്താഗതി പ്രകടമാക്കുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ ആദിമകാല വിശ്വാസപഠിതാക്കളുടെ വസ്ത്രത്തിന്റെ നിറം കർത്താവിന്റെ പുനരുത്ഥാനത്തോടനുബന്ധിച്ചുള്ള സന്ദേശത്തെയും പ്രതീകാത്മകമായി പ്രതിഫലിപ്പിച്ചിരുന്നു എന്ന് സാരം.

ആദിമകാല സഭാപിതാവായ ജോൺ ക്രിസോസ്റ്റമാണ് തന്റെ രചനകളിലും ആ പഠിതാക്കളുടെ വി.മാമോദീസായ്ക്ക് ഉചിതമായ ദിവസം കർത്താവിന്റെ പുനരുത്ഥാനദിനം തന്നെയാണെന്ന് അഭിപ്രായപ്പെട്ടതും അതിന് പ്രചാരം വരുന്നതിന് കാരണഭൂതനായതും. ആ കാലത്ത് ഉയിർപ്പ് ഞായറാഴ്ച മുതൽ പുതുഞായറാഴ്ച വരെ എല്ലാ ദിവസവും വിശുദ്ധ കുർബ്ബാന ഉണ്ടായിരുന്നു. കൂടാതെ മാമ്മോദീസ ഏറ്റുവാങ്ങിയവർ അതിനു ശേഷം 7 ദിവസം കഴിയാതെ കുളിച്ചുകൂടാ എന്നും നിബന്ധനയുണ്ടായിരുന്നു. [നമ്മുടെ പഴയകാല പിതാക്കന്മാർ/കാർമ്മികർ വി. മാമോദീസയ്ക്ക് ശേഷം ഇതേ നിർദ്ദേശം മാതാപിതാക്കൾക്കും തലതൊട്ടപ്പനോ അമ്മയ്ക്കോ നൽകുകയും ചെയ്തിരുന്നത് ഇന്ന് കാലഹരണപ്പെട്ടതുപോലെയാണ് എങ്കിലും അതിന്റെ അടിസ്ഥാനം ഇതായിരുന്നു എന്ന് ഈ സമയത് സൂചിപ്പിക്കയാണ്]. ഉയിർപ്പു പെരുന്നാൾ ദിനത്തിൽ പുതുതായി മാമോദീസ സ്വീകരിച്ചവർ അതിൽ പങ്കെടുക്കുക എന്നതും പതിവായിരുന്നു. പുതിയതായി മാമോദീസ ഏറ്റവർ സ്വർഗ്ഗീയ മഹത്വത്തിൻ്റെ അങ്കിയെ പ്രതീകവൽക്കരിക്കുന്ന, അവർ പരിശുദ്ധാത്മാവ് ലഭിച്ചവർ എന്ന് വെളിവാക്കുന്ന തിളങ്ങുന്ന വെളുത്ത അങ്കി ധരിക്കുന്നു എന്നുമായിരുന്നു അവരുടെ വസ്ത്രധാരണത്തിന്റെ സാരാംശം. ചുരുക്കത്തിൽ, പള്ളികളും തെരുവുകളും വെളുത്ത തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച നവസ്നാനാർത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു, ഈ ആഴ്ചകളിൽ. പുതുഞായറാഴ്ചയിൽ അവർ വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നതോടെ അവരുടെ വിശ്വാസപഠനത്തിന്റെ ആദ്യ പടി പൂർത്തിയാക്കുകയും ചെയ്തിരുന്നു.

ഉപസംഹാരം : ഉയിർപ്പ് പെരുന്നാൾ കഴിഞ്ഞുള്ള ആത്മീയശുഭ്രതയുടെ ദിനങ്ങൾ ആയ ഹെവോറെ ദിനങ്ങൾ ആദിമകാലത്ത് പിതാക്കന്മാർ വളരെ പ്രാധാന്യം കൊടുത്തിരുന്നവയായിരുന്നു. ദാനം ചെയ്യുന്നവയും വിതയ്ക്കുന്നവയും ശരിയായ വിധത്തിൽ, അർത്ഥപൂർണ്ണിമയോടെ, ദീർഘവീക്ഷണത്തോടെ, ഫലസമൃദ്ധിയിൽ വളരുന്നു, അവ നാളെകളിൽ അനേകർക്ക് ഗുണപ്രദമാകും എന്നുറപ്പ് വരുത്തിയിരുന്ന ആദിമകാലദർശനങ്ങൾ ഇന്ന് കൈമോശം വന്നുപോയോ? വർത്തമാനകാലത്ത് നേരിട്ട് കാണാനിടയാകുന്ന ഇരുളിന്റെ സ്പർശനങ്ങളും അനുഭവങ്ങളും തിരുത്തലുകളും, ശക്തിയെ പ്രാപിച്ച മുന്നോട്ടുള്ള പ്രയാണത്തെ ഉറപ്പാക്കുന്ന ചര്യകളും ആവശ്യമെന്ന ചിന്തയെ പങ്കുവെയ്ക്കുന്നു. നാളെകളിൽ മുപ്പതും, അറുപതും നൂറും മേനി ഉറപ്പാക്കുന്ന ഹെവോറെ ദിനങ്ങൾ നമ്മെ പ്രചോദിപ്പിക്കട്ടെ, വെളിച്ചമേകട്ടെ, വഴി കാട്ടട്ടെ!

ത്രിയേകദൈവം ഏവരെയും വാഴ്ത്തി അനുഗ്രഹിക്കട്ടെ!!

Recommended

  • റമ്പാൻ.
  • ബസ്ക്യൊമോ.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • തണ്യ ദിവസങ്ങൾ / ദുർദ്ദിവസങ്ങൾ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • അമാലോക്യരെ തോല്പിപ്പിൻ
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ഏഴാം പോസൂക്കോ
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • The first person to wear the Skimo "hood" was St.Antonios
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • കർത്തൃപ്രാർത്ഥന.
  • സ്ത്രീധനം. (Dowry).
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • Tablet. തബ്ലൈത്താ.
  • "മാനവ സേവ മാധവ സേവ"
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • ചെറുതാക്കലല്ല എളുപ്പവഴി.
  • 72 പദവികള്‍
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • നരകം. (Hell)
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • എല്ലാ മഹത്വവും ദൈവത്തിന്
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • പാതിനോമ്പ്‌
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • ഒരു സോറി പറഞ്ഞാൽ
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • പഴയനിയമ പൗരോഹിത്യം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved