Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഒരു സോറി പറഞ്ഞാൽ

ഒരു സോറി പറഞ്ഞാൽ, ഒന്ന് ചിരിച്ചാൽ തീരുന്ന പ്രശ്നമാണെങ്കിൽ, അല്ലെങ്കിൽ അപ്രതീക്ഷിതമായി കൊടുക്കുന്ന ഒരു ഹസ്തദാനത്തിൽ തീരുന്ന പ്രശ്നമാണെങ്കിൽ ഇന്ന് തന്നെ അതങ്ങു തീർത്തേക്കണം.

നമ്മുടെ സന്തോഷം, ആരോഗ്യം, ചിലപ്പോൾ നമ്മുടെ വേണ്ടപ്പെട്ടവരുടെ കൂടി സന്തോഷം. നീ എന്തൊക്കെ എന്നോട് കാണിച്ചാലും, കാണിച്ചിട്ടുണ്ടെങ്കിലും ഞാൻ നിന്നോട് ക്ഷമിച്ചു. കാരണം നീയല്ല ഞാൻ, എന്ന് സ്വയം ഒന്ന് വിചാരിച്ചു നോക്കൂ. അങ്ങനെ ക്ഷമിക്കുമ്പോൾ, ആ വൈരാഗ്യം ശത്രുതയൊക്കെ ഉള്ളിൽ നിന്നും കളയുമ്പോൾ ഉണ്ടാവുന്ന സന്തോഷം അനുഭവിക്കുമ്പോൾ നിങ്ങൾക്ക് മനസിലാവും ആ വെളിയിൽ നിൽക്കുന്ന വ്യക്തിയല്ല നിങ്ങളുടെ ശത്രു, പകരം ഉള്ളിൽ സൂക്ഷിച്ചിരുന്ന ആ വികാരങ്ങളാണ് യഥാർത്ഥ ശത്രുവെന്ന്.

ഒരിടത്ത് ഒരു വലിയ മരമുണ്ടായിരുന്നു, നൂറുക്കണക്കിന് ശാഖകളും ഉപശാഖകളുമൊക്കെയായി അതിങ്ങനെ മാനം മുട്ടി നിന്നു. ആരെക്കാളും വലിയവൻ ഞാനാണെന്നുള്ള ചിന്തയിൽ അതിനു അഹങ്കാരവും കൂടി വന്നു. ഒരിക്കൽ ആരോ അതിനോട് പറഞ്ഞു. നീയൊന്നുമല്ല വലിയവൻ, നിന്നെ താഴെയിടാൻ ശക്തിയുള്ള കൊടുങ്കാറ്റാണ് വലിയവൻ. അത് കേട്ട മരം ദേഷ്യം സഹിക്കാനാവാതെ കൊടുങ്കാറ്റിനെ വെല്ലു വിളിച്ചു. ആഹാ, അത്ര വലിയ ആളാണെങ്കിൽ എന്നെ ഒന്ന് തള്ളിയിട്, നോക്കട്ടെ.

വിവരം കേട്ടറിഞ്ഞ കൊടുങ്കാറ്റ് സ്ഥലത്തെത്തി. അത് മരത്തിനോട് പറഞ്ഞു നീ ശക്തൻ തന്നെ, പക്ഷേ ഞാൻ വിചാരിച്ചാൽ എളുപ്പത്തിൽ  നിന്നെ താഴെ വീഴ്ത്താം.

എന്നാൽ ഒന്ന് കാണട്ടെ എന്നായി മരം.

ഇപ്പൊ സമയമില്ല, ഒരാഴ്ച കഴിഞ്ഞു വരാം എന്ന് പറഞ്ഞു കൊടുങ്കാറ്റ് പോയി. അടുത്ത ആഴ്ച കൃത്യ സമയത്തു തിരികെ വരുകയും ചെയ്തു. പക്ഷേ അവിടെ മരത്തിനു പകരം ഒരു തടിമാടൻ ഒറ്റത്തടിയാണ് കണ്ടത്. കൊടുങ്കാറ്റ് ചോദിച്ചു. ഇതെന്തു പറ്റി? നിന്റെ ശാഖകളും ഉപശാഖകളും ഇലകളും ഒക്കെ എവിടെ?

നീ വരും എന്നറിഞ്ഞ് ഞാൻ അതെല്ലാം പണിപ്പെട്ട് പൊഴിച്ച് കളഞ്ഞു. ഇനി നീ ഒന്ന് ശ്രമിച്ചു നോക്ക്, ഒറ്റത്തടി ആയി നിൽക്കുന്ന എന്നെ തോല്പിക്കാൻ.

അപ്പോൾ കൊടുങ്കാറ്റ് പറഞ്ഞു. എന്റെ മരമേ, ഞാൻ നിന്നെ ഇനി എന്ത് തോല്പിക്കാൻ? എന്നോടുള്ള ദേഷ്യത്തിലും തോൽക്കുമോ എന്നുള്ള പേടിയിലും നീ തന്നെ സ്വയം തോല്പിച്ചല്ലോ. ഞാൻ വീഴ്ത്താൻ ഉദ്ദേശിച്ച ഇലകളും ശാഖകളും സ്വയം പൊഴിച്ച നീ യുദ്ധത്തിന് മുന്നേ തന്നെ തോറ്റല്ലോ എന്ന്.

സത്യമല്ലേ? നമ്മളിൽ എത്ര പേരാണ് മറ്റുള്ള ചിലരോടുള്ള ദേഷ്യവും പകയും, വൈരാഗ്യവും ഉള്ളിൽ വെച്ച് സ്വയം തോല്പിക്കുന്നത്. ആ വികാരങ്ങൾ അവരെയല്ല, നമ്മളെത്തന്നെയാണ് സ്വയം തോല്പിക്കുന്നത്.

നമ്മൾ എല്ലായിടത്തും ജയിക്കാനായി എന്തും ചെയ്യുമ്പോൾ, പക്ഷേ തോറ്റു കൊടുക്കേണ്ട ചിലയിടങ്ങളുണ്ട്. അതിലൊന്നാണ് നമ്മുടെ കുടുംബം. അവിടെ തോറ്റു കൊടുക്കുന്നവരാണ് ജയിക്കുന്നവർ. ഒന്ന് ശ്രമിച്ചു നോക്കു. ഭാര്യയോ ഭർത്താവോ  അല്പം ദേഷ്യത്തോടെ എന്തെങ്കിലും പറഞ്ഞാൽ അതിനു അതെ നാണയത്തിൽ മറുപടി പറയാതെ ഒന്ന് കൂളായി നോക്കൂ. കാര്യങ്ങൾ പ്രസന്നതയിലേക്ക് വരുന്നത് കാണാം. തിരിച്ചാണെങ്കിലോ?
നമ്മുടെ സന്തോഷം, ആരോഗ്യം, ചിലപ്പോൾ നമ്മുടെ വേണ്ടപ്പെട്ടവരുടെ കൂടി സന്തോഷം. നീ എന്തൊക്കെ എന്നോട് കാണിച്ചാലും, കാണിച്ചിട്ടുണ്ടെങ്കിലും ഞാൻ നിന്നോട് ക്ഷമിച്ചു. കാരണം നീയല്ലല്ലോ ഞാൻ, എന്ന് സ്വയം ഒന്ന് വിചാരിച്ചു നോക്കുക. അങ്ങനെ ക്ഷമിക്കുമ്പോൾ, ആ വൈരാഗ്യം ശത്രുതയൊക്കെ ഉള്ളിൽ നിന്നും കളയുമ്പോൾ ഉണ്ടാവുന്ന സന്തോഷം അനുഭവിക്കുമ്പോൾ നിങ്ങൾക്ക് മനസിലാവും, ആ വെളിയിൽ നിൽക്കുന്ന വ്യക്തിയല്ല നിങ്ങളുടെ ശത്രു, പകരം ഉള്ളിൽ സൂക്ഷിച്ചിരുന്ന ആ വികാരങ്ങളാണ് യഥാർത്ഥ ശത്രു എന്ന്.

ഒരു സോറി പറഞ്ഞാൽ, ഒന്ന് ചിരിച്ചാൽ തീരുന്ന പ്രശ്നമാണെങ്കിൽ, അല്ലെങ്കിൽ അപ്രതീക്ഷിതമായി കൊടുക്കുന്ന ഒരു ഹസ്തദാനത്തിൽ തീരുന്ന പ്രശ്നമാണെങ്കിൽ ഇന്ന് തന്നെ അതങ്ങു തീർത്തേക്കണം. ഞാൻ ഇനി അനാവശ്യ തർക്കങ്ങളിൽ ഇടപെടില്ല, ഞാൻ ഒന്നും ആരിലും അടിച്ചേല്പിക്കില്ല, എന്റെ അഭിപ്രായം എനിക്ക്, നിന്റെ അഭിപ്രായം നിനക്ക്, കമഴ്ത്തി വെച്ച കുടങ്ങളിൽ വെള്ളം നിറക്കാൻ ഞാൻ ഇനി ശ്രമിക്കില്ല എന്നും കൂടി തീരുമാനിച്ചാൽ, ഇനിയുള്ള കാലം സന്തോഷപൂർണ്ണമായിരിക്കും. പ്രാവർത്തികമാക്കാൻ അത്ര എളുപ്പമാവില്ല, പക്ഷേ ശ്രമിച്ചാൽ ദുഷ്ക്കരവുമല്ല. ഒരു സൂര്യനാവാൻ കഴിഞ്ഞില്ലെങ്കിലും ഒരു മെഴുകുതിരിയെങ്കിലും ആവാം നമുക്ക്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ചെറുതാക്കലല്ല എളുപ്പവഴി.
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • രഹസ്യവും കുർബാനയും.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • വി.കുർബാനയപ്പം
  • ഊറാറ
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • പെസഹ അപ്പവും & പാലും
  • ഏഴിന്റെ പ്രാധാന്യം
  • മൂന്നും ചാക്കും നോമ്പും.
  • സംഗീതം മരിക്കില്ല.
  • മൗനം വിദ്വാനു ഭൂഷണം.
  • ജീവന്റെ തുള്ളി
  • Church Fathers Memorial Day
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • പെസഹാ പെരുന്നാള്‍
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • നോമ്പ് എടുക്കുന്നുണ്ടോ?
  • സേലൂൻ ബശ്ലോമോ....
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • കറുപ്പിനേഴഴക്.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • കൊഹനേ ഞായർ.
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • ആരാണു നിന്റെ സുഹൃത്ത്
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • ചോദ്യം
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • ഏഫോദ്. (Ephod).
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved