പുരാതനകാലം മുതൽ അങ്കമാലി നസ്രാണി ഭടന്മാരുടെ ഒരു സങ്കേതവും അങ്കം, കളരിപ്പയറ്റ് തുടങ്ങിയ പല ആയോധനകലകളും അഭ്യസിപ്പിച്ചിരുന്ന ഒരു കേന്ദ്രവുമായിരുന്നു. അങ്കം അഭ്യസിപ്പിച്ചുരുന്ന മാലി (മൈതാനം) ആയതുകൊണ്ടാകാം 'അങ്കമാലി' എന്ന നാമം ലഭിച്ചതെന്ന് കരുതപ്പെടുന്നു.
1599ൽ ആർച്ബിഷപ്പ് മെനെസിസ് കൊച്ചിയിൽ വന്നിറങ്ങുമ്പോൾ അങ്കമാലിയിലെ ആർക്കദിയോക്കൻ ഗീവർഗീസ്, രണ്ടുപണിക്കന്മാരുടെ അകമ്പടിയോടെ ആയുധധാരികളായ മൂവ്വായിരം (3000) നസ്രാണിഭടന്മാരോടൊപ്പം കൊച്ചിയിലേക്ക് പുറപ്പെട്ടതായി കാണാം. ആർക്കദിയോക്കൻമാരുടെ ആസ്ഥാനം അങ്കമാലിയിലെ കരേറ്റമാതാവിന്റെ (St.Mary's Church) പള്ളി ആയിരുന്നു.
കൊച്ചി രാജാവ് യുദ്ധത്തിന് നസ്രാണിഭടന്മാരുടെ സേവനം ഉപയോഗിച്ചിരുന്നു. സുറിയാനി ക്രിസ്ത്യാനികൾക്കു കളരിയും കച്ചകെട്ടും പണിക്കന്മാരും ആയുധാഭ്യാസവും മറ്റും ഉണ്ടായിരുന്നു. കൊച്ചിരാജാവിന്റെ കല്പനയനുസരിച്ചു ഉദ്ദേശം അൻപതിനായിരം (5000) സുറിയാനിക്രിസ്ത്യാനികൾ യുദ്ധസന്നദ്ധരായി ആയുധങ്ങളോട് കൂടി പുറപ്പെടുവാൻ സാധിച്ചിരുന്നുവെന്നു ഹോ (HOUGH) രേഖപ്പെടുത്തുന്നുണ്ട്
[ref: കൊച്ചിരാജ്യചരിത്രം - കെപിപദ്മനാഭമേനോൻ].
കൊച്ചി രാജാവിന്റെ സേവനത്തിനു അൻപതിനായിരം പടയാളികളെ നസ്രാണികൾ നൽകിയിരുന്നുവെന്നും അവരെ പിൻവലിച്ചാൽ രാജാവിന്റെ സൈനികശക്തി ദുർബലമാകുമെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
[ref: Jornada - Guvaya]
1652 ൽ വന്ന അഹത്തള്ളയുടെ കപ്പൽ കൊച്ചിയിലെത്തിയപ്പോൾ, അവിടെ ഇരുപത്തി അയ്യായിരം സായുധരായ മാർത്തോമാനസ്രാണികളായ ഭടന്മാരുടെ അകമ്പടിയോടെ അങ്കമാലിയിലെ തോമആർക്കാദയോക്കൻ ആഗതനായത് .
ഉദയംപേരൂർ സുന്നഹദോസിനു ശേഷം നസ്രാണിസമൂഹം പോർച്ചുഗീസ് വൈദേശികാധിപത്യത്തിനു കീഴ്പ്പെട്ടതു മുതൽക്കു ആയുധാഭ്യാസവും കച്ചകെട്ടും നസ്രാണികളുടെയിടയിടയിൽ ക്ഷയിച്ചു തുടങ്ങി. നസ്രാണികൾക്കു രാജാവുണ്ടായിരുന്നു കാലത്തും, രണ്ടു ശദാബ്ദങ്ങൾ വരെ അതിൽ പിന്നെയും യോദ്ധക്കളായി അനേകായിരം പേര് ഉണ്ടായിരുന്നു. പോർച്ചുഗീസുകാർ എത്തിയ കാലഘട്ടത്തിൽ മുൻപ് സൂചിപ്പിച്ചതു പോലെ അന്പത്തിനായിരത്തില്പരം നസ്രാണി പടയാളികൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.
[ref: മാർത്തോമാ ക്രിസ്ത്യാനികൾ - ബെർണാഡ്തോമ].
കടപ്പാട്: അങ്കമാലി രേഖകൾ (വർഗ്ഗീസ് അങ്കമാലി, ജോമോൻ തച്ചിൽ).