Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • യേശുവിന്റെ ചില ചോദ്യങ്ങൾ

വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.

1) "ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ  വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മത്തായി 16:26.

ഈ ലോകത്തിലെ പലതും നമുക്ക് നേടിയെടുക്കുവാൻ കഴിയും. നേടിയെടുക്കുവാൻ പല ദുഷിച്ച വഴികളും തേടുന്നവർ ഉണ്ടാകാം. എന്നാൽ ഈ ലോകത്തിൽ ആയുസ്സും ആരോഗ്യവും, സമ്പത്തും പ്രശസ്തിയും,
സുഹൃദ്ബന്ധങ്ങളും എല്ലാം നേടിയെടുത്താലും നിത്യജീവൻ അഥവാ രക്ഷപ്രാപിക്കുന്നില്ലെങ്കിൽ ഒരു പ്രയോജനവുമില്ല. അവർ തീർച്ചയായും പുഴുക്കൾ, വേദന, ദണ്ഡനം, കഠിനദാഹം എന്നിവയുള്ള സാത്താന്റെ സാമ്രാജ്യത്തിലേക്ക് പോകേണ്ടിവരും.

2) “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” മത്തായി 16:13.

യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയപ്പോൾ യേശു ചോദിച്ച ചോദ്യമാണിത്. ഇന്നും പലർക്കും പല ഉത്തരമാണ് ഈ ചോദ്യത്തിനുള്ളത്. പത്രോസ് ശരിയായ ഉത്തരം പറഞ്ഞു. "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു". മത്തായി 16:16.

യേശു മതസ്ഥാപകനോ, പ്രവാചകനോ, വിപ്ലവക്കാരനോ അല്ല. ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. നമ്മുടെ ഏക രക്ഷകനാണ്.

"മറ്റൊരുത്തനിലും രക്ഷയില്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവുമില്ല". അപ്പൊ.പ്രവ 4:12.

3) "പിന്നെ അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ” എന്നു പറഞ്ഞു". മർക്കോസ് 4:40.

യേശുവിനോടൊപ്പം സഞ്ചരിക്കുമ്പോൾ പടക് മുക്കികളയുമാറ് കാറ്റും തിരമാലകളും ആഞ്ഞടിച്ചപ്പോൾ ഭീതി പൂണ്ട് പരിഭ്രമത്തിലായ ശിഷ്യരോട് ചോദിക്കുന്ന ചോദ്യമാണിത്. ഇന്ന് പലതരം ഭയങ്ങളാൽ ആകുലപ്പെട്ട് മനുഷ്യൻ വസിക്കുന്നു. എന്നാൽ ജീവിതമാകുന്ന പടകിനെ നിയന്ത്രിക്കാൻ അമരത്ത് രക്ഷകനായ യേശു എപ്പോഴുമുണ്ടെന്ന് നാം വിശ്വസിക്കണം.

4) അവൻ അവനോടു: ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു?

ഒരു ന്യായശാസ്ത്രി യേശുവിനോട് നിത്യജീവന്നു അവകാശിയായിത്തീരുവാൻ എന്തു ചെയ്യേണം എന്നു പരീക്ഷിച്ചു ചോദിച്ചപ്പോൾ യേശു പറഞ്ഞ മറുപടിയാണ്. ഈ ചോദ്യം വചനം നാം വായിക്കേണ്ടതിൻ്റേയും പഠിക്കേണ്ടതിൻ്റേയും ആവശ്യകത വെളിപ്പെടുത്തുന്നു. ആകാശം മാറിയാലും ഭൂമി മാറിയാലും യേശുവിന്റെ വചനങ്ങൾ മാറുകയില്ല.

5) ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു. മർക്കോസ് 10:51.

യേശു യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവിൽനിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന ഒരു കുരുടനായ ഭിക്ഷക്കാരൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ, എന്നു നിലവിളിച്ചപ്പോൾ യേശു ചോദിച്ച ചോദ്യമാണിത്. അവൻ യേശുവിനോട് കാഴ്ച്ച ചോദിച്ചു. നമ്മുടെ നിലവിളികൾ ദൈവം കേൾക്കുന്നു. ഞാൻ എന്തു ചെയ്തുതരേണം എന്ന് എപ്പോഴും ചോദിക്കുന്നു. ഭൗതീക കാര്യങ്ങൾക്ക് മാത്രമല്ല നമ്മുടെ ആത്മീകനയനങ്ങൾക്ക്
കാഴ്ച്ച ലഭിക്കുന്നതിനായും നാം പ്രാർത്ഥിക്കേണ്ടതാണ്.

6) "നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു? ലൂക്കോസ് 6:46.

കപടഭക്തിക്കാരെക്കുറിച്ച് യേശു പറയുന്ന ഭാഗമാണിത്. "കർത്താവേ" എന്ന് നാം എപ്പോഴും വിളിക്കും. എന്നാൽ കർത്താവിന്റെ കല്പനകൾ അനുസരിക്കുന്നതിനോ അതിൻപ്രകാരം ജീവിക്കുന്നതിനൊ നാം തയ്യാറാകുന്നില്ല. അങ്ങനെയുള്ളവരോടാണ് ഈ ചോദ്യം. യേശു മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു.

''എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു".
മത്തായി 7:21.

7) "നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നവോ? യോഹന്നാൻ 21:15.

യേശു മരിച്ച് ഉയിർത്തെഴുന്നേറ്റതിന് ശേഷം മൂന്ന് തവണ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു. അവരിൽ പത്രോസിനോടാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്.

മുന്നിൽ ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള നന്മ ഒരുക്കുന്ന ഗലീലകടൽ. യേശു പറഞ്ഞപ്രകാരം വലയെറിഞ്ഞ് പിടിച്ച സമ്പത്തിന്റെ പ്രതീകമായ153 വലിയ മീൻകൂട്ടം. യേശു അവർക്കായി പ്രാതൽ ഒരുക്കി ചോദിച്ച ചോദ്യമാണിത്.

പ്രിയമുള്ളവരേ, ദൈവം ഒരുപാട് അനുഗ്രഹങ്ങൾ വാരിക്കോരി ചൊരിഞ്ഞില്ലേ? യേശു നമ്മെ നോക്കി ഇന്നും ഇതേ ചോദ്യം ചോദിക്കുന്നു. നമുക്കുള്ളതിനേക്കാൾ നമുക്കുള്ളവരെക്കാൾ അധികമായി നാം യേശുവിനെ സ്നേഹിക്കുന്നുണ്ടോ? അവരോട് യേശു പറയുന്നു. "എൻ്റെ കുഞ്ഞാടുകളെ മേയ്ക്കുക" ആർ യേശുവിനുവേണ്ടി പോകും. ഇതാണ് സുപ്രസാദകാലം. ഇതാണ് രക്ഷാസമയം. യേശുവിന്റെ കല്പനകളെ പാലിച്ച് ജീവിക്കാം.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • കഷ്ടാനുഭവാഴ്ച.
  • ഊറാറ ചുറ്റിയ കുരിശ്.
  • സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ
  • "കപ്യാര്‍"
  • കടലുകൾ. (Oceans)
  • ''പിയത്ത''
  • ക്നാനായകാർ.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • ആഹാസിന്റെ ഘടികാരം. (Clock).
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • പതിനെട്ടിട
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • എല്ലാ മഹത്വവും ദൈവത്തിന്
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • റമ്പാൻ.
  • പ്രധാന മാലാഖമാർ
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • ബസ്ക്യൊമോ.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • പാതിനോമ്പ്‌
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • മാർ റാബാൻ റമ്പാൻ.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • ഷണ്ഡൻ്റെ മാനസാന്തരം.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • പന്ത്രണ്ട് മാസങ്ങൾ
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • ഫീറോ (Skull cap)
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • മുടക്ക്, മഹറം.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved