Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?

സാധാരണ താഴെ കാണുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമായും നാം കുരിശു വരയ്ക്കണം.

* പരിശുദ്ധ ത്രിത്വനാമം സ്മരിക്കപ്പെടുമ്പോള്‍.
* സ്ലീബാ / കുരിശ് എന്ന് പറയുമ്പോള്‍, കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍, ധ്യാനിക്കുമ്പോള്‍.
* കുരിശു കാണുമ്പോള്‍.
* ദേവാലയം കാണുമ്പോള്‍.
*പ്രാര്‍ത്ഥനക്കായി പള്ളി മണി അടിക്കുമ്പോള്‍.
*പ്രാര്‍ത്ഥന തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും.
*പട്ടക്കാരും മേല്പട്ടക്കാരും വാഴ്വുകള്‍ നല്‍കുമ്പോള്‍.
*ത്രൈശുദ്ധകീര്‍ത്തനത്തില്‍ “ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ടവനേ!….” എന്ന് ചൊല്ലുമ്പോള്‍.
*വിശ്വാസപ്രമാണത്തില്‍ ക്രിസ്തുവിന്റെ മനുഷ്യാവതാരം ധ്യാനിക്കുമ്പോള്‍.

കുരിശു വരക്കുന്നതിനെപ്പറ്റി ആദിമ സഭാപിതാക്കന്മാര്‍.

ആദിമ സഭാപിതാക്കന്മാര്‍ കുരിശുവരച്ചിരുന്നു. അതവര്‍ക്ക് വലിയ കോട്ടയും പരിചയുമായിരുന്നു.

1) “യാത്ര തുടങ്ങുമ്പോഴും പുറത്തേക്കു ഇറങ്ങുമ്പോഴും അകത്തേക്ക് കയറുമ്പോഴും വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും ചെരുപ്പ് ധരിക്കുമ്പോഴും കുളിക്കുന്നതിനു മുമ്പും ഇരിക്കുമ്പോഴും വിളക്കുകള്‍ തെളിക്കുമ്പോഴും എല്ലാറ്റിനും മുമ്പ് ഞങ്ങള്‍ കുരിശു വരയ്ക്കുന്നു”. (തെര്‍ത്തുല്യന്‍, The Chaplet, AD 160-240).

2) “നിങ്ങള്‍ കുരിശിന്റെ ശക്തിയെ കാണുമെന്ന് പറഞ്ഞ് അദ്ദേഹം പീഡിതരുടെമേല്‍ കുരിശു വരച്ചു. അക്ഷണം അവര്‍ എഴുന്നേറ്റു നില്‍ക്കുകയും നല്ല മനസ്സോടെ ദൈവത്തെ സ്തുതിക്കുകയും ചെയ്തു”. (അത്താനാസിയോസ്, Life of St Anthony, AD 296-373).

3) “സ്വയം കുരിശുവരച്ചശേഷം ധൈര്യമായി പോകുക….”. (അത്താനാസിയോസ്, Life of St Anthony, AD 296-373).

4) “നിങ്ങള്‍ ഒരു പരിഹാസിയുടെ വാക്കുകള്‍ കേട്ടാല്‍, നിങ്ങള്‍ അത് ആഗ്രഹിക്കുന്നില്ലെങ്കില്‍, സ്വയം കുരിശുവരച്ചശേഷം ഒരു മാനെന്നപോലെ അവനില്‍ നിന്ന് അതിവേഗം ഓടി രക്ഷപ്പെടുക”. (മോര്‍ അഫ്രേം, On Admonition and Repentance, AD 306-373).

5) “മകനേ, ജീവനുള്ള കുരിശിന്റെ അടയാളത്താല്‍ നിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും മുദ്രവക്കുക. കുരിശുവരയ്ക്കാതെ വീടിന്റെ വാതിലില്‍ നിന്ന് പുറത്തേക്കു നീ കടക്കരുത്. ഭക്ഷിക്കുമ്പോഴാകട്ടെ കുടിക്കുമ്പോഴാകട്ടെ, ഉറക്കത്തിലാകട്ടെ നടക്കുമ്പോഴാകട്ടെ, വീട്ടിലാകട്ടെ, വഴിയിലാകട്ടെ, വിനോദ കാലത്താകട്ടെ, സ്ലീബായുടെ ഈ അടയാളത്തെ അവഗണിക്കരുത്. എന്തുകൊണ്ടെന്നാല്‍ ഇതുപോലുള്ള ഒരു സംരക്ഷണം വേറെയില്ല. ഇത് നിനക്ക് ഒരു കോട്ടയും പരിചയുമായിരിക്കും. നന്നായി ആചരിക്കാന്‍ ഇത് നിന്റെ മക്കളെ പഠിപ്പിക്കുകയും ചെയ്യുക”. (മോര്‍ അഫ്രേം, On Admonition and Repentance, AD 306-373).

6) ക്രൂശിക്കപ്പെട്ടവനെ ഏറ്റുപറയാന്‍ നാം ലജ്ജിക്കരുത്. നെറ്റിമേലും എല്ലാറ്റിന്മേലും; അതായത് ഭക്ഷിക്കുന്ന ആഹാരത്തിന്മേലും കുടിക്കുന്ന പാനപാത്രത്തിന്മേലും അകത്തേക്ക് കയറുമ്പോഴും പുറത്തേക്കു പോകുമ്പോഴും ഉറങ്ങുന്നതിനു മുമ്പും കിടക്കുന്നതിനു മുമ്പും എഴുന്നേറ്റ ശേഷവും യാത്രയിലായിരിക്കുമ്പോഴും വിശ്രമിക്കുമ്പോഴും ധൈര്യത്തോടെ നമ്മുടെ വിരലുകള്‍ കൊണ്ട് നാം കുരിശു വരയ്ക്കണം. (യെരുശലെമിലെ സിറിള്‍, Catechetical Lecture, AD 315-386).

7) അതുകൊണ്ട് കര്‍ത്താവിന്റെ കുരിശിനെക്കുറിച്ചു നാം ലജ്ജിക്കരുത്. ചിലര്‍ അത് രഹസ്യമായി ചെയ്യുന്നു. എന്നാല്‍ നീ പരസ്യമായി നിന്റെ നെറ്റിയില്‍ കുരിശു വരയ്ക്കുക. അതുകൊണ്ട് പിശാചുക്കള്‍ ആ രാജമുദ്ര കണ്ടിട്ട് നിന്നില്‍ നിന്ന് ഭയന്ന് ഓടിക്കൊള്ളും. ഭക്ഷിക്കുമ്പോഴും കുടിക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും സംസാരിക്കുമ്പോഴും നടക്കുമ്പോഴും ഓരോ വാക്കിലും ഓരോ പ്രവര്‍ത്തനത്തിലും കുരിശു വരയ്ക്കുക. (യെരുശലെമിലെ സിറിള്‍, Catechetical Lecture, AD 315-386).

8) ഈ സമയത്ത്, വിശ്വാസപ്രമാണം അവസാനിപ്പിക്കുമ്പോള്‍ ഞങ്ങള്‍ നെറ്റിമേല്‍ കുരിശു വരയ്ക്കുന്നു. (തൈറാന്നിയസ്, Apology BOOK 1 par 5, AD 340-410).

9) നിങ്ങളുടെ ഹൃദയ വാതിലുകളെ അടച്ചു നെറ്റിമേല്‍ പതിവായി കുരിശിനാല്‍ മുദ്രവയ്ക്കുക. (ജെറോം, Letter 130, AD 347-420).

ഉപസംഹാരം.

കുരിശുവരക്കുന്നത് ആദിമ സഭയുടെ പാരമ്പര്യമാണെന്നും നാം കണ്ടു. കുരിശുവരയുടെ സാരാംശത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും നാം പഠിച്ചു. കുരിശു വരക്കുന്നത് ഒരു പ്രാകൃത ആചാരമല്ല. രക്ഷാകരമായ സ്ലീബായുടെ മറവില്‍ നമ്മെത്തന്നെ മറയ്ക്കാന്‍ ദൈവം നമ്മെ ശക്തരാക്കട്ടെ!

Fr.Geevarghese Koshy, Puthenveettil.

Recommended

  • ക്രിസ്തു എന്ന നേട്ടം.
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • എന്റെ ജനം
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • നാവ് എന്ന തീ
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • വിശുദ്ധ മൂറോന്‍.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • തെറ്റിനെ അതിജീവിക്കാനാവശ്യമായ ആത്മബലം നേടിയെടുക്കാം
  • മുടക്ക്, മഹറം.
  • സിറിയൻ ഓര്‍ത്തഡോക്സ് സഭാ യാമപ്രാര്‍ത്ഥനകൾ
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • എന്താണ് ഗൂദാ?
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • നീട്ടലും കുറുക്കലും.
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • കെരൂബുകൾ. (Cherubs).
  • ആഗ്രഹങ്ങൾ അമിതമായാൽ
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • വിശുദ്ധ കുർബ്ബാന. (ഒരു ചെറുപഠനം).
  • ബൈബിളിലെ പേരുകൾ
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • എന്താണ് മൂന്ന് നോമ്പ്?
  • റമ്പാൻ.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • ഏഴിന്റെ പ്രാധാന്യം
  • മൗനം വിദ്വാനു ഭൂഷണം.
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • സ്തൗമെൻകാലോസ്.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved