Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.

മൂവായിരത്തിലധികം വർഷങ്ങൾക്കപ്പുറം
ലിഖിതരൂപം പ്രാവിച്ച മഹാഗ്രന്ഥമാണ്
വിശുദ്ധ ബൈബിൾ.

അച്ചടിവിദ്യ കണ്ടുപിടിക്കുന്നത്തിന് അഞ്ഞൂറു വർഷങ്ങൾക്കു മുമ്പുതന്നെ
മുപ്പത്തിമുന്നു ഭാഷകളിലേക്ക്‌ വിവർത്തനം
ചെയ്യപ്പെട്ട അമുല്യഗ്രന്ഥമാണ് വിശുദ്ധബൈബിൾ!

A.D 1456-ൽ ഗുട്ടൻബർഗ്‌ അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥവും വിശുദ്ധ ബൈബിൾ തന്നെ.

1500-ൽപ്പരം ഭാഷകളിലേക്ക് വിവർത്തനം
ചെയ്ത ഏക ഗ്രന്ഥമാണ് വിശുദ്ധ ബൈബിൾ!

ലോകത്തിലെ 97% ജനങ്ങളും അവരവരുടെ സ്വന്തം ഭാഷയിൽത്തന്നെ വായിക്കുന്ന ഏക ഗ്രന്ഥമാണ് വിശുദ്ധബൈബിൾ!

ഏതു കാലഘട്ടത്തിലും അന്നുമിന്നും എറ്റവുമധികം വിൽക്കപ്പെടുന്ന ഗ്രന്ഥമാണ്
വിശുദ്ധബൈബിൾ!

പിശാചിന്റെയും മത തീവ്രവാദികളുടെയും
പേടി സ്വപ്നമാണ് വിശുദ്ധ ബൈബിൾ.

B.C 1500 മുതൽ A.D 100 വരെയുള്ള 1600 വർഷങ്ങൾ കൊണ്ട് 40-ൽപ്പരം എഴുത്തുകാർ എഴുതിയതാണ് വിശുദ്ധ ബൈബിൾ!

അതിൽ രാജാക്കന്മാർ, വൈദ്യന്മാർ
ചുങ്കക്കാർ, പ്രവാചകന്മാർ, കവികൾ പ്രഭുക്കന്മാർ, പുരോഹിതന്മാർ, മുക്കുവന്മാർ, ആട്ടിടയർ, കൃഷിക്കാർ തുടങ്ങി സമൂഹത്തിലെ വിവിധ സംസ്കാരത്തിൽ നിന്നുള്ള പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരുമായ അനേകരുൾപ്പെടുന്നു.

ബൈബിൾ എബ്രായ, ഗ്രീക്, അരാമ്യ, ഭാഷകളിലാണ് എഴുതിയത്.        
പാപ്പിറസ് ചെടിയുടെ തോൽ, ചർമ്മലിഖിതങ്ങൾ, മെഴുകു പലകകൾ,  കല്പലകകൾ തുടങ്ങിയ പ്രതലങ്ങളിൽ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലിരുന്നുകൊണ്ട് എഴുതി.

BC, 2-ാം നൂറ്റാണ്ടിലെ സിറിയൻ രാജാവ് അന്ത്യോക്യോസ് എപ്പിപ്പാനസ്, AD 4-ാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തി ഡയോക്ലഷൻ,14-ാം നൂറ്റാണ്ടിലെ റോബർട്ട് ഇങ്ങർസോൾ എന്ന നാസ്ഥികർ ഒക്കെ പരമാവധി ശ്രമിച്ചു വിശുദ്ധ ബൈബിളിനെ നശിപ്പക്കുവാൻ.

എന്നാൽ അവരെല്ലാം മരിച്ചു മണ്മറഞ്ഞു
എങ്കിലും, ഈ മഹദ് ഗ്രന്ഥം ഇന്നും ഭൂമിയിൽ അജയ്യമായി നിലകൊള്ളുന്നു!!

നെപ്പോളിയൻ ബോണോപ്പാട്ട് പറഞ്ഞു:
"വേദപുസ്തകം കേവലം ഒരു പുസ്തകമല്ല. പ്രവർത്തനക്ഷമമായ ഒരു ആളത്വമായി അത് നിലകൊള്ളുന്നു. അതിന്റെ വ്യാപാരത്തെ ചെറുക്കുന്ന ഏതു ശക്തിയെയും അത് കീഴടക്കികളയും".

18-ാം നൂറ്റാണ്ടിൽ തോമസ് സ്പെയിൻ എന്ന നിരിശ്വരവാദി ബൈബിളിനെതിരെ 'എജു ഓഫ്ദി റിസർ' എന്ന പുസ്തകമെഴുതി. അവസാനം മദ്യപാനിയായി മരിച്ച അയാൾ ഒടുവിൽ ഇങ്ങനെ പറഞ്ഞു:

"എന്റെ പുസ്തകത്തിന്റെ കോപ്പികൾ
മുഴുവൻ ചുട്ടുകളയണം. പിശാചിന്
പൂർണ്ണമായി അവകാശപ്പെടാവുന്നതാണ് ആ പുസ്തകം അത് ആരും വായിക്കരുത്"!!

"നൂറു വർഷത്തിനു ശേഷം ബൈബിളിന്റെ ഒരൊറ്റ കൊപ്പി പോലും ഉണ്ടായിരിക്കില്ല ഭൂമിയിൽ" എന്ന് വോൾട്ടയർ പറഞ്ഞു.

12 വർഷം കഴിഞ്ഞപ്പോൾ താൻ
ജനിക്കാതിരുന്നാൽ കൊള്ളാമായിരുന്നു. "യേശുവേ!.. ദൈവമേ!.. ഞാനിതാ ദൈവത്താലും മനുഷ്യരാലും കൈവിടപ്പെട്ടവനായി മരിക്കുന്നു" എന്ന് വളരെ നിരാശയോടെ പറഞ്ഞു
കൊണ്ട് അദേഹം മരിച്ചു.

അദ്ദേഹത്തിന്റെ പ്രസ് ജനീവ
ബൈബിൾ സൊസൈറ്റി വിലയ്ക്ക് വാങ്ങി.

നോഹയുടെ പെട്ടകം മഹാപ്രളയത്തിലും തകരാതിരുന്നത് പോലെ, ചാരക്കൂമ്പാരങ്ങൾക്ക് മുകളിലൂടെ ബൈബിൾ ഇന്നും, ഈ ഭൂമിയിൽ കാലാന്തരങ്ങളിലൂടെയുള്ള അതിന്റെ യാത്ര ദൈവാത്മാവിൽ വിജയകരമായി തുടരുന്നു!!

നരഭോജികളായ ആഫ്രിക്കൻ
മനുഷ്യരെ മനുഷ്യസ്നേഹികളാക്കിയതും.
ആക്രമികളെയും ക്രൂരന്മാരെയും 
ദൈവസ്നേഹത്താൽ സ്നേഹിക്കുന്നവരാക്കിയതും, ആലംബഹീനർക്ക് ആതുര സേവനം ചെയ്യുവാനുമുള്ള ദൈവിക പ്രേരണയും ബൈബിൾ വചനങ്ങൾ പക പകർന്നു കൊടുത്തു!!

എണ്ണിയാൽ ഒടുങ്ങാത്ത ലക്ഷോപലക്ഷം ജനങ്ങൾക്ക് നന്മയിലേയ്ക്കും, നിത്യജീവനിലേയ്ക്കും, യഥാർഥ
ദൈവഭക്തിയിലേയ്ക്കുമുള്ള നിർമ്മലമായ ദൈവിക കൃപ പരിശുദ്ധാത്മാവിലൂടെ പകർന്നു കൊണ്ടിരിക്കുന്നതും വിശുദ്ധ ബൈബിളിലെ ദൈവവചനങ്ങൾ തന്നെ!!

"ബിബ്ലിയ" - ചെറിയ പുസ്തകങ്ങൾ എന്ന് അർഥം വരുന്ന ബഹുവചന ഗ്രീക്കുപദത്തിൽ നിന്നാണ് "ബൈബിൾ"  എന്ന വാക്കുണ്ടായത്.

73 ചെറു പുസ്തകങ്ങൾ ചേരുന്നതാണ്.                              
വിശുദ്ധബൈബിൾ. പഴയനിയമം - 46 - പുതിയ നിയമം - 27.

യോഹന്നാൻ, 14:23.
"എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം
പാലിക്കും.

വിശുദ്ധ ബൈബിളിന്റെ വിജയ ഗീതം
""""""""""""""""""""""""""""""""""""""""""""""""""""""""""""""""
അവിടുന്ന് മനുഷ്യനായി കന്യകമറിയത്തിൽ  ജനിച്ചു മരിച്ച് , മരണത്തെ ജയിച്ച് ഉയർത്ത് തിരികെ ലോകാവസാനനാളിൽ യേശുക്രിസ്തു രാജാവായി വാനമേഘങ്ങളിൽ വീണ്ടും വരുന്നതിനെ കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നു!!

യോഹന്നാൻ:1;14
വചനം മാംസമായി നമ്മുടെ ഇടയിൽ
വസിച്ചു.

AD - 1263-ൽ കർദ്ദിനാൾ കേറോ ആണ് ബൈബിൾ അദ്ധ്യായം തിരിച്ചത്.

AD,1551-ൽ റോബോർട്ട്
സ്റ്റീഫെൻ ഓരോ അദ്ധ്യായത്തെയും
വാക്യങ്ങളാക്കി തിരിച്ചു.

യോഹന്നാൻ, 1:1

ആദിയിൽ വചനമുണ്ടായിരുന്നു വചനം
ദൈവത്തോട് കൂടെയുണ്ടായിരുന്നു വചനം   
ദൈവമായിരുന്നു.

വെളിപ്പാട്, 19:13
അവന്റെ നാമം ദൈവവചനമെന്നാണ്.

ഒരായിരം ചോദ്യങ്ങൾക്ക്? ഒറ്റ ഉത്തരമാണ്
വിശുദ്ധ ബൈബിൾ!

Recommended

  • മെനൊരാ.
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • ആഹാസിന്റെ ഘടികാരം. (Clock).
  • നീട്ടലും കുറുക്കലും.
  • വിശുദ്ധ ബൈബിൾ.
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • ജീവന്റെ തുള്ളി
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • എബ്രായരിലെ ക്രിസ്തു.
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • ഊറാറ
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • മൊഴിമാറ്റത്തിന്റെ കുഴി.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • സ്ത്രീധനം. (Dowry).
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • വിശുദ്ധ മദ്ബഹാ.
  • പട്ടക്കാരോട് ഒരപേക്ഷ.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • എന്റെ ജനം
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • തൊഴിലുകൾ. (Occupations).
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • പെന്തക്കോസ്തി പെരുന്നാൾ
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • കുമ്പിടീൽ
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • ബൈബിളിലെ പേരുകൾ
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • നാശം വിതച്ച ആസക്തികൾ
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ബന്ധങ്ങൾ
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • വിശ്വാസ സംരക്ഷകരാവുക.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • മാവുർബോ
  • അപ്പൊസ്തലന്മാർ
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved