Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • അകവും പുറവും

പുറമല്ല അകം. രണ്ടും തമ്മിൽ സാദൃശ്യമോ ബന്ധമോ ഉണ്ടാകണമെന്നില്ല. വർണ്ണപ്പകിട്ടുകൊണ്ടും വാസനകൊണ്ടും മോടിപിടിപ്പിച്ചതാണ് പലതിന്റെയും പുറംഭാഗം. അവയെ ആരാധിക്കുന്നവരും അനുകരിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ടാകും. അതാണു ശരിയെന്നു കരുതി സ്വന്തം ശീലങ്ങളെയും സ്വഭാവികതയെയും തിരുത്തിയെഴുതുന്നവരുമുണ്ട്. ആരാണു പുറം നന്നാക്കുന്നതു പോലെ അകം നന്നാക്കുന്നത്? വീടിന്റെ പുറംഭാഗത്തെ പെയിന്റിങ് ആകർഷകമാകണം; അകത്ത് ഇത്തിരി ഭംഗി കുറഞ്ഞാലും കുഴപ്പമില്ല. പൂന്തോട്ടത്തിന്റെ എല്ലാവരും ശ്രദ്ധിക്കുന്ന ഭാഗത്തു വർണ്ണ വൈവിധ്യമുണ്ടാകണം; ഉൾഭാഗത്ത് അൽപ്പം കള വളർന്നാലും പ്രശ്നമില്ല. വാഹനത്തിന്റെ പുറത്തുള്ള ചെറിയ പോറൽപോലും മിനുക്കിയെടുക്കണം. അകത്തു പൊടികിടന്നാലും ആരും കാണില്ലല്ലോ! ഇങ്ങനെയൊക്കെയാണു ചിന്തിക്കാറ്.

അകത്താണ് എല്ലാവരും ജീവിക്കുന്നതെന്നും അതുകൊണ്ട് അകമാണു വൃത്തിയാക്കേണ്ടതെന്നും തിരിച്ചറിയുമ്പോഴേക്കും പുനർനിർമ്മിക്കാനാകാത്തവിധം പലരുടെയും അകം അശുദ്ധമായിട്ടുണ്ടാകും. പുറം വൃത്തിയാക്കിയാൽ മോടി കൂടും; അകം വൃത്തിയാക്കിയാൽ ആരോഗ്യവും. പുറത്തറിയരുതാത്ത കാര്യങ്ങൾ ഒളിപ്പിച്ചുവച്ച് വീർപ്പുമുട്ടുന്നതിനെക്കാൾ ശുഭകരം, പുറത്തുള്ളവർക്കു കൂടി കണ്ട് ഇഷ്ടപ്പെട്ട് പിന്തുടരാൻ പറ്റുന്നവിധം അകം ചൈതന്യമുള്ളതാകുന്നതല്ലേ?

ബാഹ്യാക്രമണത്തെക്കാൾ ഭയക്കേണ്ടത് ആന്തരിക അശുദ്ധിയെത്തന്നെയാണ്. അകത്ത് ഏൽപ്പിക്കപ്പെടുന്ന മുറിവുകളിലൂടെയാണ് എല്ലാ നാശവും സംഭവിക്കുന്നത്. അകം തിരുത്താതെ പുറം തേച്ചുമിനുക്കിയിട്ട് ഒരു കാര്യവുമില്ല. അകത്തുള്ളതെല്ലാം അനുകൂല സാഹചര്യങ്ങളിൽ പുറത്തെത്തും.

മറ്റുള്ളവർക്കു വേണ്ടി പുറം ക്രമീകരിക്കുന്നതും അവനവനു വേണ്ടി അകം ക്രമീകരിക്കാത്തതും ഒരുപോലെ തെറ്റ്. പൈപ്പിലെ വെള്ളം മോശമായതിന് പൈപ്പിനു പെയിന്റടിക്കുകയാണോ ടാങ്ക് വൃത്തിയാക്കുകയാണോ വേണ്ടത്?

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • അഞ്ചു വ്യത്യസ്ത പ്രാർത്ഥനകൾ.
  • "കപ്യാര്‍"
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • പെസഹാ പെരുന്നാള്‍
  • ക്രിസ്‌ത്യാനിക്കു ആഭിചാരം ഏൽക്കുമോ?
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • ഉപമകൾ.
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • സ്ത്രീധനം. (Dowry).
  • മെനൊരാ.
  • "മാനവ സേവ മാധവ സേവ"
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • പുതുഞായറാഴ്ച
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • കുരിശ്
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • Church Fathers Memorial Day
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • കെരൂബുകൾ. (Cherubs).
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • നിരണം മുതലായ ഇടവകകളുടെ മാർ ഗ്രീഗോറിയോസു മെത്രാപ്പോലിത്തായിൽ നിന്നും.
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • ജീവവൃക്ഷം. (Tree of life).
  • നോമ്പ്.
  • കുറ്റമെല്ലാം അച്ചനിരിക്കട്ടെ.
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • ഏഴാം പോസൂക്കോ
  • അതിഭക്ഷണം
  • എന്താണ് മൂന്ന് നോമ്പ്?
  • ഊറാറ ചുറ്റിയ കുരിശ്.
  • ഇരുപത്തുനാലു മൂപ്പന്മാർ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved