Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്

"സുറിയാനികാരുടെ  കിരീടം" എന്നറിയപ്പെടുന്ന വിശുദ്ധ സേവേറിയോസ്, അന്ത്യോഖ്യയിലെ പാത്രിയർക്കിസുകളുടെ അഭിമാനമായിരുന്നു, മഹാ പണ്ഡിതൻ , ദൈവശാസ്ത്രജ്ഞൻ, എഴുത്തുകാരൻ,ലേഖകൻ, സങ്കീർണ്ണമായ വിഷയങ്ങളിൽ പോലും തർക്കങ്ങൾ നീതിയുക്‌തമായി  പരിഹരിക്കുന്നതിത്തിൽ നിപുണനും ആയിരുന്നു വിശുദ്ധ സേവേറിയോസ്. .ഓർത്തഡോക്സ് വിശ്വാസത്തിന്റെ ശക്തിയിൽ മതം വളർത്തിയെടുക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്തു അദ്ദേഹം.

459 എ.ഡി.-ൽ സോസോപൊളിസിൽ സാൽപോളിസിലാണ് മോർ സേവേറിയോസ് ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ എപ്പീസസ് (431 എ ഡി) എക്യുമെനിക്കൽ കൗൺസിലിൽ പങ്കെടുത്ത ബിഷപ്പുമാരിൽ ഒരാളായിരുന്നു. അലക്സാന്ത്രിയയിൽ അദ്ദേഹം ഗ്രീക്ക്, ലാറ്റിൻ ഭാഷകളിലും വ്യാകരണത്തിലും വിദ്യ അഭ്യസിച്ചു .നിയമ വിദ്യാഭ്യാസത്തിനായി  ബെയ്റൂട്ടിൽ റോമൻ നിയമവ്യവസ്ഥയുടെ സ്കൂളിലും, പിന്നീട് തത്ത്വചിന്തയും അദ്ദേഹം പഠിച്ചു.അദ്ധ്യാപകനായി ജോലിചെയ്തു കൊണ്ടിരിക്കവേ , 488-ൽ ട്രിപോളിയിലെ സഭയിൽ അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. പിന്നീട് അദ്ദേഹം സന്യാസത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു

സ്വന്തം സ്വെത്തെല്ലാം വിറ്റു അദ്ദേഹം മയോമയിലെ റോമോണസ് ആശ്രമത്തിൽ സന്യാസിയായിത്തീരുകയും  പിന്നീട  അദ്ദേഹം അവിടെ ഒരു ആശ്രമം നിർമിച്ചു  ഇരുപത്തിനാല് വർഷം ജീവിച്ചു. തീവ്രമായ വൃതാനുഷ്ഠാന രീതിയായിരുന്നു വിശുദ്ധ സേവേറിയോസ് പിൻതുടർന്നത്. ദയറായിൽ  വിശുദ്ധ സേവേറിയോസ് സത്യ ദൈവത്തെ ആരാധിക്കുകയും സന്യാസത്തിന്റെ സദ്ഗുണങ്ങൾ പഠിക്കുകയും, വിശുദ്ധ ബൈബിളും ദൈവശാസ്ത്രജ്ഞരുടെ രചനകൾ പഠിക്കുകയും ചെയ്തു. അദ്ദേഹം ഓർത്തഡോക്സ് സിദ്ധാന്തം സ്ഥാപിക്കാൻ വിശ്വാസികൾക് എഴുതുകയും അദ്ദേഹത്തിന്റെ പ്രശസ്തി നാടാകെ പ്രചരിപ്പിക്കുകയും ചെയ്തു  

508 ൽ അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിലേക്ക് ഇരുനൂറ് സന്യാസികളോടൊപ്പം യാത്ര ചെയ്തു. അവിടെ 511 വരെ മൂന്നു വർഷത്തോളം തുടർന്നു. ഒരു വർഷവും കുറച്ചു മാസങ്ങൾക്കു ശേഷം അന്ത്യോഖ്യയിലെ പാത്രീയർക്കീസ് ഫ്ളാവിയൻ ഇരു സവഭാവ വാദത്തിലേക്യു് മാറുകയും , പിതാക്കന്മാർ സുന്നഹദോസ് കൂടി അദ്ദേഹത്തെ  പുറത്താകുകയും പകരം പാത്രിയര്കിസായി വിശുദ്ധ സേവേറിയോസിനെ  തിരഞ്ഞെടുക്കുകയും ചെയ്തു .

അതിനുശേഷം, വിശ്വാസത്തിന്റെയും ധാർമ്മികതയുടെയും യാഥാർഥ്യങ്ങളെക്കുറിച്ച് പ്രസംഗിക്കുകയും വിശദീകരിക്കുകയും ചെയ്തുകൊണ്ടുള്ള തന്റെ അറിവിൻറെ നിധികൾ അദ്ദേഹം തുറന്നു. 518-ൽ യുസ്റ്റെനോസ് കോൺസ്റ്റാന്റിനോപ്പിൾ ചക്രവർത്തി ആയപ്പോൾ വിശുദ്ധ സേവേറിയോസിനെ അദ്ദേഹം എതിർത്തു. പ്രസംഗങ്ങളും പഠിപ്പിക്കലുകളും നിർത്താൻ കല്പന പുറപ്പെടുവിച്ചു ഇല്ലാത്ത പക്ഷം നാവു അറിഞ്ഞു കളയും എന്ന് ഭീഷണി മുഴക്കുകയും ചെയ്തു . എങ്കിലും വിശുദ്ധൻ പിന്മാറിയില്ല പടയാളികൾ പിടികയുകയും , ജനങളുടെ എതിർപ്പിനെ തുടർന് നാവു ഛേദിക്കാതെ അലക്സന്ത്രയിലേക്ക് നാട് കടത്തുകയും ചെയ്തു . കൈമാഖാം (കാവൽ പാത്രയർക്കീസ്) ആയി മോർ യുഹാനോനെ ചുമതലപ്പെടുത്തി .

അവിടെ നിന്നും പിതാവ് പുസ്‌തകങ്ങളും ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു .20 വര്ഷം പിതാവ് പരദേശിയായി പാർത്തു നിരവധി പീഡനങ്ങൾ സഹിച്ചു എങ്കിലും സത്യവിശ്വാസത്തിനു വേണ്ടി നിരന്തരം പ്രവർത്തികയുകയും പ്രസംഗികയുകയും ചെയ്തു 535-ൽ, ജസ്റ്റീനിയൻ ഒന്നാമന്റെ ക്ഷണപ്രകാരം ഐക്യം നേടിയെടുക്കുന്നതിന് അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിലേക്ക് പോയി.

538 ഫെബ്രുവരി 8 ന് അദ്ദേഹം സാഖയിലെ പട്ടണത്തിൽ മരണമടഞ്ഞു. സത്യ വിശ്വാസം നിലനിർത്തുവാൻ പിതാവ് എഴുതിയ കൃതികൾ നിരവധിയാണ് . മറിയാം ദൈവമാതാവെന്നു നിസംശയം പ്രസംഗിച്ചു . ഈ പരിശുദ്ധ പിതാവിന്റെ കൃതികളിൽ പലതും ഇന്നും സുറിയാനി സഭയുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ഉറഹായിലെ വിശുദ്ധ യാക്കോബ് പറഞ്ഞത് " സുറിയാനികാരുടെ കിരീടവും ദൈവത്തിന്റെ വിശുദ്ധ സഭ മുഴുവന്റേയും വിവേകമുള്ള വായും തൂണും മല്പാനും പുഷ്പങ്ങൾ കൊണ്ട് നിറഞ്ഞ മേച്ചിൽ പുറവും മറിയാം ദൈവമാതാവെന്നു എല്ലായിപ്പോഴും പ്രസംഗിച്ചവനായ ഞങളുടെ പാത്രീയർക്കീസ്  മോർ  സേവേറിയോസ് " എന്നാണ് ഇത് നമ്മൾ അഞ്ചാം തുബ്ദേനിൽ ഓർക്കുകയും ചെയ്യുന്നു

Recommended

  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • ശുബ്ക്കോനോ
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • 'ശക്രോ'
  • വിശുദ്ധ യാക്കോബ്
  • Tablet. തബ്ലൈത്താ.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • വിശ്വാസ സംരക്ഷകരാവുക.
  • കുരിശ്
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • പൗരോഹിത്യ ശ്രേണികൾ.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • നോമ്പ് എടുക്കുന്നുണ്ടോ?
  • പാതിനോമ്പ്‌
  • നീട്ടലും കുറുക്കലും.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ക്രിസ്തുവിന്റെ ചരിത്രപരത
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • വലയ വെള്ളിയാഴ്ച
  • കല്ലട വല്യപ്പൂപ്പൻ.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • ബൈബിളിലെ പേരുകൾ
  • "കപ്യാര്‍"
  • മാവുർബോ
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • ഉപവാസം
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • യേശു പണിയുന്നു.
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ഊറീമും തുമ്മീമും. (Urim and Thummim).
  • നാവ് എന്ന തീ
  • പിച്ചള സർപ്പം.
  • എന്തിനാണ് ദേവാലയത്തിൽ വച്ച് ആരാധന നടത്തുന്നത്?
  • ആഗ്രഹങ്ങൾ അമിതമായാൽ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved