തെല്ലായിൽ തേവോഫീലോസ് കശ്ശീശക്ക് വളരെ കാലത്തിനു ശേഷം പ്രാർത്ഥന ഉപവാസം ദാനധർമ്മങ്ങൾ എന്നിവയുടെ ഫലമായി ദൈവം നൽകിയ പുത്രനാണ് വിശുദ്ധ യാക്കോബ് . ദയറായിലെ ദൈവസേവനത്തിനായി നൽകിക്കോളാം എന്ന് വിശുദ്ധന്റ മാതാപിതാക്കൽ നേർന്നിരുന്നതനുസരിച്ച് ബാലനായ യാക്കോബിനെ പ്സീൽത്തോ ദയറായിലെ വിശുദ്ധനും റീശ്ദയറായുമായ ഒസ്താത്തവോസ് പിതാവിതാവിനെ ഏൽപ്പിച്ചു
ബാല്യത്തിൽ തന്നെ ഗ്രീക്കും ,സുറിയാനിയും, സഭയുടെ സത്യവിശ്വാസവും ,ചരിത്രവും ,ഇദ്ദേഹം പഠിച്ചു. മുഴുവൻ സമയവും ധ്യാനത്തയും പ്രാർത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞു. വിശുദ്ധന്റ കീർത്തി നാടെങ്ങും പരന്നു.
മാതാപിതാക്കളുടെ മരണശേഷം സ്വത്തുക്കൾ എല്ലാം ദരിദ്രർക്ക് ദാനമായി നൽകി .ഉപയോഗിച്ചിരുന്ന വസ്ത്രം മുഴുവൻ കീറിത്തുന്നിയതുമായിരുന്നു. ഇദ്ദേഹം അതു മാറി വേറൊന്ന് ഉപയോഗിച്ചിരുന്നില്ല .കാഴ്ചയിൽ പഴയ തുകൽ പോലെ തോന്നുമായിരുന്നു. ഇങ്ങനെയാണ് അദ്ദേഹം ബുർദ്ദാനാ എന്ന് വിളിക്കപ്പെട്ടത്
തീവ്രമായ ദയറാ ജീവിതമാണ് വിശുദ്ധൻ നയിച്ചിരുന്നത് .സ്വന്ത മുറിയിൽ നിന്നും പുറത്തിറങ്ങാറെ ഇല്ലായിരുന്നു. വിശുദ്ധന്റെ പ്രസിദ്ധി കുസ്തന്തീനോപ്പോലീസ് കൊട്ടാരം വരെ എത്തി .തേവേദോറാ ചക്രവർത്തിനി ഒരു കശ്ശീശായുടെ പുത്രി ആയിരുന്നു ,വിശുദ്ധ യാക്കോബിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് സത്യവിശ്വാസികളുടെ അപേക്ഷ പ്രകാരം വിശുദ്ധ യാക്കോബ് തന്റെ ഏവൻഗേല്യോൻ പുസ്തകവുമായി കുസ്ത ന്തിനോസ്പോലീസിലേക്ക് യാത്ര തിരിച്ചു.
വിശുദ്ധ യാക്കോബിന്റെ കൂടെ പിന്നീട് അന്ത്യോഖ്യാ പാത്രിയർക്കീസായ സർഗ്ഗിസും ഉണ്ടായിരുന്നു .റോമാ പാപ്പമാരുടെ നിർദ്ദേശ പ്രകാരം കൽക്കിദോനൃ രാജാക്കൻമാർ സത്യവിശ്വാസികളെ നിരന്തരം പീഡിപ്പിക്കുന്ന കാലഘട്ടം ആയിരുന്നു . സകല മേൽപ്പട്ട കാരേയും കാരാഗ്രഹത്തിൽ അടച്ചിരുന്നു .ആർക്കും മേൽപ്പട്ടസ്ഥാനം കൊടുത്തു കൂടാ എന്ന കൽപ്പനയും ഉണ്ടായിരുന്നു. അലക്സന്ത്രൻ പാത്രിയർക്കിസായ വിരുദ്ധ തോവോദോസ്യോസും കാരാഗ്രഹത്തിൽ ഉണ്ടായിരുന്നു .വിശ്വാസികളുടെ ആഗ്രഹപ്രകാരം വിശുദ്ധ യാക്കോബിനെ മെത്രാപ്പോലീത്തയാക്കാനുള്ള സൗകര്യം ചക്രവർത്തിനി കാരാഗ്രഹത്തിൽ ചെയ്ത് കൊടുത്തു . അങ്ങനെ വിശുദ്ധ തേവോദോസ്യോസിന്റെ മുഖ്യകാർമികത്വത്തിലും മറ്റു പിതാക്കൻമാരുടെ സഹകാർമീകതത്വത്തിലും വിശുദ്ധ യാക്കോബിനെയും ദയറാക്കാരനായ തേവോദോർ എന്ന പിതാവിനേയും മെത്രാപ്പോലീത്തമാരായി വാഴിച്ചു .
പിന്നീടങ്ങോട്ട് വശുദ്ധൻ പ്രവർത്തിച്ചത് അമാനുഷികമായിട്ടായിരുന്നു. ഇദ്ദേഹം സകല രാജ്യങ്ങളും ചുറ്റിനടന്ന് ഊണും ഉറക്കവും ഭക്ഷണവും ഉപേക്ഷിച്ച് കാടും മേടും കയറി ഒളിച്ച് നടന്ന് ശത്രുക്കളുടെ കണ്ണിൽ പെടാതെ സത്യവിശ്വാസികളെ തേടിപ്പിടിച്ച് വിശ്വാസത്തിൽ ഉറപ്പിച്ചു .ധാരാളം ശെമ്മാശൻമാരേയും പട്ടക്കാരേയും വാഴിച്ച് നിയമിച്ചു . മൂന്നാഴ്ച്ച തുടർച്ചയായി ഉപവസവക്കുക എന്നത് വിശുദ്ധന്റ പതിവായിരുന്നു. വെറും ഉണങ്ങിയ അപ്പം മാത്രം ദക്ഷിച്ച് വിശ്വാസം നിലനിർത്താൻ ദിവസം നാൽപ്പതു മൈൽ സഞ്ചരിക്കുമായിരുന്നു.
സഭാ നിയമപ്രകാരം വിശുദ്ധ യാക്കോബിന് ഏകനായി എപ്പിസ്കോപ്പന്മാരെ വാഴിക്കാൻ സാധിക്കില്ലായിരുന്നു . ആയതിനാൽ വീണ്ടും കാരാഗ്രഹത്തിൽ ചെന്ന് പിതാക്കൻമാരെ അറിയിച്ച് ഗീവർഗ്ഗി എന്നും ഗ്രിഗോറിയോസ് എന്നും പേരുള്ള രണ്ട് ഭയറാക്കാരെ എപ്പിസ്കോപ്പന്മാരാക്കി വാഴിച്ചു . പിന്നീട് മൂവരും ചേർന്ന് ഒരു ലക്ഷത്തിഇരുപതിനായിരം പട്ടക്കാർക്കും പൺപത്തി ഒൻപത് എപ്പിസ്കോപ്പ മാർക്കും രണ്ട് പാത്രിയർക്കീസന്മാർക്കും (അന്ത്യോഖ്യക്ക്, അലക്സന്ത്രയ്ക്ക് ) സ്ഥാനദാനം നൽകി സുറിയാനി സഭയെ നിലനിർത്തി .
ഇരു സ്വഭാവവാധികൾ സത്യവിശ്വാസിക്കളെ യാക്കോബിനെ അനുഗമിച്ചവർ എന്ന അർത്ഥത്തിൽ ' യാക്കോബായക്കാർ ' എന്ന് പരിഹാസമായി വിളിച്ചിരുന്നു .നാം അത് വലിയ അഭിമാനമായി കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ ത്യാഗം എന്നും സഭ സ്മരിക്കുന്നതിനു കാരണമാകുകയും ചെയ്തു .
മലങ്കരയിൽ പുലിക്കോട്ടിൻ മോർ ദിവന്നാസിയോസ് V അന്തോഖ്യാ സിംഹാസനത്തൽ നിന്നും വിശുദ്ധ യാക്കോബ് ബർദ്ദാനയുടെ തിരുശ്ശേഷിപ്പ് ചേലാട് ബസ് അനിയ വലിയ പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്.