Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...

"ആരും ദൈവകൃപ വിട്ടു പിന്മാറുകയും, വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും, ആരും ദുർന്നടപ്പുക്കാരനോ ഒരു ഊണിനു ജേഷ്ഠാവകാശം വിറ്റു കളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ". എബ്രായർ 12:15,16.

ദൈവകൃപ നഷ്ടപ്പെടുത്തിയാൽ ജീവിതം കയ്പ്പായി മാറും. അപ്പോൾ പാപമുണ്ടാകും. ഏശാവു പായസത്തിനു വേണ്ടി തന്റെ ജേഷ്ഠാവകാശം വിറ്റു കളഞ്ഞു. പ്രത്യക്ഷത്തിൽ വലിയ തെറ്റല്ലെന്നു നമുക്കു തോന്നും. വിശന്നതുകൊണ്ടല്ലേ, യാക്കോബ് തന്നതു കൊണ്ടല്ലേ തിന്നതു എന്നൊക്കെ ഒരുപാടു ന്യായീകരണങ്ങൾ ഏശാവിനുണ്ടാകും. പലപ്പോഴും പാപത്തിലേക്കു വഴുതി വീഴുന്നവർക്കു ഒരായിരം കാരണങ്ങൾ പറയുവാനുണ്ടാകും. എന്നാൽ ഒരു സത്യം ഉണ്ടു. പലപ്പോഴും മനുഷ്യൻ ജഡികമോഹങ്ങളാൽ
ആകർഷിക്കപ്പെട്ടു, മോഹം ഉള്ളിൽ ജനിച്ചു തന്നെയാണു പാപം ച്ചെയ്യുന്നതു.

"ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു". യാക്കോബ് 1:14,15.

ആദ്യമായി തെറ്റിലേക്കു വീഴുമ്പോൾ പരിശുദ്ധാത്മാവു അതു പാപമാണെന്ന ബോധം തീർച്ചയായും നൽകും. എന്നാൽ ആ സ്വരം കേൾക്കാതെ വരുമ്പോൾ പരിശുദ്ധാത്മാവു നമ്മെ അതീവ ദുഃഖത്തോടെ പിരിഞ്ഞു പോകും.
അതുകൊണ്ടു പൗലോസ് അപ്പോസ്തലൻ ഇപ്രകാരം പറഞ്ഞു.

"ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു". എഫെസ്യർ 4:30.

"ആത്മാവിനെ കെടുക്കരുതു". 1.തെസ്സലോനീക്യർ 5:19.

ദൈവം നമുക്കു തന്ന വലിയ കൃപയാണ്, വലിയ ദാനമാണ് പരിശുദ്ധാത്മാവ്. ആ ദാനം നഷ്ടപ്പെടുത്തരുത്.  

കഴുകനെക്കുറിച്ച് ഒരു കഥയുണ്ട്. ഒരിക്കൽ ഒരു കഴുകൻ ആകാശത്തിൽ ഉയരങ്ങളിൽ പറക്കുകയായിരുന്നു. അതിന്റെ കണ്ണു താഴോട്ടായിരുന്നു. കാരണം തനിക്കു പറ്റിയ വല്ല ഇരയും താഴെയുണ്ടോ എന്നു അതു നോക്കിക്കൊണ്ടിരുന്നു. അങ്ങനെ പറക്കുമ്പോൾ അതു താഴെ ഒരു കുറുക്കൻ കാട്ടിലിരുന്നു പുഴുക്കളെ വിൽക്കുന്നത്കണ്ടു. വിശന്നു വലഞ്ഞ കഴുകനു സന്തോഷമായി. കുറുക്കൻ കൗശലക്കാരനാണെന്നും തന്നെ ചതിയിൽ വീഴ്ത്തും എന്ന കാര്യവും കഴുകൻ മറന്നുപോയി. അതു താഴോട്ടു പറന്നുവന്നു. കഴുകൻ ചോദിച്ചു. ഒരു പുഴുവിനെ തരുമോ? കുറുക്കൻ പറഞ്ഞു, "തരാം, പക്ഷേ എനിക്കു പുഴുവിന്റെ വില തരണം". കഴുകൻ പറഞ്ഞു. എന്റെ കൈയിൽ വിലയായി തരുവാൻ ഒന്നുമില്ല. അപ്പോൾ കുറുക്കൻ പറഞ്ഞു. നിന്റെ നീണ്ട ചിറകിൽ നിന്നും ഒരു തൂവൽ എനിക്കു പറിച്ചു തന്നാൽ മതി. പുഴുവിനെ തിന്നുവാനുള്ള ആർത്തി മൂലം കഴുകൻ ഒരു തൂവൽ പറിച്ചു കുറുക്കനു കൊടുത്തു. പുഴുവിനെ തിന്നപ്പോൾ കഴുകനു കൊതി കൂടി. ഇനിയും പുഴുവിനെ വേണമെന്നു കുറുക്കനോടു പറഞ്ഞു. കുറുക്കൻ വീണ്ടും വിലയായി കഴുകന്റെ ചിറകിലെ തൂവൽ ചോദിച്ചു. കഴുകൻ വീണ്ടും ഒരു തൂവൽ പറിച്ചു കൊടുത്തു. കൊതിമൂത്ത കഴുകൻ തന്റെ എല്ലാ തൂവലുകളും കുറുക്കനു വിറ്റുകളഞ്ഞു. കുറുക്കൻ കഴുകനെ വീക്ഷിച്ചു കൊണ്ടിരുന്നു. ഇനി പുഴുവിനെ വാങ്ങാൻ തൂവലുകൾ ഒന്നും ബാക്കിയില്ല. കൗശലക്കാരനും ചതിയനുമായ കുറുക്കൻ കഴുകന്റെ നേരെ ചാടിവീണു. കഴുകൻ പറക്കാൻ ശ്രമിച്ചു. പക്ഷേ പറ്റുന്നില്ല. കുറുക്കൻ കഴുകനെ തിന്നുകളഞ്ഞു.

അല്പം സുഖത്തിനുവേണ്ടി വിലപ്പെട്ട തൂവലുകൾ കഴുകൻ നഷ്ടപ്പെടുത്തി മരണത്തിലേക്കു പതിച്ചു.

ആത്മാവിൽ ചിറകടിച്ചു പറക്കാനുള്ള ദൈവകൃപ ദൈവം നമുക്കു നൽകിയിട്ടുണ്ട്. യേശുവിന്റെ വിലയേറിയ രക്തത്താൽ വലിയ രക്ഷ അവകാശപ്പെടുത്തിയ ദൈവത്തിന്റെ മക്കളാണ് നാം. പരിശുദ്ധാത്മാവിനെ ദാനമായി ലഭിച്ചവരാണ് നാം. നമ്മുടെ വില മനസ്സിലാകാതെ, കുറുക്കനാകുന്ന സാത്താന്റെ വഴികളിൽ വീണുപോകാതെ നാം നോക്കണം. അല്പനേരത്തെ ശരീരസുഖങ്ങൾക്കായി വിലപ്പെട്ടവയെ നഷ്ടപ്പെടുത്താതെ നോക്കണം. ജഡികമോഹങ്ങൾക്കായി വിലപ്പെട്ടവയെ നഷ്ടപ്പെടുത്തിയ ഏശാവിനെപ്പോലെ നാം മാറരുത്. ഏശാവിനെക്കുറിച്ചു വചനം വീണ്ടും പറയുന്നത് ഇങ്ങനെയാണ്.

"അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിനു ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. എബ്രായർ 12:17.

ഏശാവിനു ജേഷ്ഠാവകാശം തിരിച്ചു കിട്ടിയില്ല. ഏശാവു മാനസാന്തരപ്പെടുകയും ചെയ്തില്ല. ഏശാവു വിഗ്രഹാരാധകനായി. വിഗ്രഹാരാധിയായ പെൺകുട്ടിയെ വിവാഹം കഴിച്ചു. ആ സ്ത്രീ നിമിത്തം റിബേക്ക വളരെ വേദനിച്ചുവെന്നും ജീവൻ തന്നെ അപകടത്തിലായി എന്നും ഉല്പത്തി 27:46 കാണുന്നു.

ജീവിതത്തിൽ, ദൈവം ദാനമായി തന്നിരിക്കുന്ന കൃപകളെ നഷ്ടപ്പെടുത്താതെ, പരിശുദ്ധാത്മ നിറവിൽ അനുദിനം വളരുവാൻ സർവ്വശക്തന്റെ ചിറകിൽ അഭയം തേടാം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • യേശുവിന്റെ വംശാവലി.
  • ‘ഓഫ്രത്താ’ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • ശുബ്ക്കോനോ
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • കല്ലേറ്
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • നോമ്പ്.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • മാവുർബോ
  • മറുരൂപപ്പെരുനാൾ – പഴയനിയമ പുതിയനിയമ ബന്ധത്തിൻ്റെ ഊഷ്മളാലങ്കാരം.
  • ചോദ്യം
  • നീട്ടലും കുറുക്കലും.
  • കഷ്ടാനുഭവാഴ്ച.
  • നീതിമാനായ യൗസേപ്പിനോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • കന്തീല ശുശ്രൂഷ.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • ക്രിസ്തു എന്ന നേട്ടം.
  • വിശുദ്ധ കുർബാനയർപ്പിക്കുന്ന സമയം സംബന്ധിച്ച്.
  • ബൈബിൾ പുസ്തകങ്ങളും വിഷയവും
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • വിനാഴിക
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • പെരുനാൾ സീസൺ തുടങ്ങുകയാണ്...
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • മുടക്ക്, മഹറം.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • ചമ്മട്ടി.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • ആരാണു നിന്റെ സുഹൃത്ത്
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved