Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.

സുറിയാനി ഓർത്തഡോക്സ് സഭയിൽ മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്. എന്നാൽ വലിയ നോമ്പിന്റെ സമയത്ത്‌, ഈസ്റ്റര്‍ കഴിഞ്ഞാല്‍, അതായത്‌ പാതി നോമ്പിന് ശേഷം ഒരു വിശ്വാസി മരണപ്പെട്ടാൽ എത്ര ദിവസം വരെയാണ്‌ നോമ്പ്?

ഒരു വ്യക്തി മരണപ്പെട്ടാൽ 3,9,30,40, എന്നീ ദിവസങ്ങളിലും ആണ്ടിനും വിശുദ്ധ കുർബാന ചൊല്ലിക്കണമെന്നല്ലാതെ ഇത്ര ദിവസം ബന്ധുക്കൾ നോമ്പു നോക്കണം എന്ന് സഭ അനുശാസിക്കുന്നില്ല എന്നാണ് തോന്നുന്നത്. ഉദയംപേരൂർ സുന്നഹദോസിന് ശേഷം മലങ്കരയിൽ മാത്രം പ്രചാരത്തിലായ നോമ്പാണിത്. എന്നാൽ മലങ്കരയിലെ നിലവിലുളള നമ്മുടെ പാരമ്പര്യമനുസരിച്ച് 40/41 ദിവസം നോമ്പ് നോക്കാറുണ്ട്. കാനോനികമായ നോമ്പുകൾ ഇതിനിടയിൽ അവസാനിച്ചാലും ബന്ധുക്കൾ അപ്പോൾ നോമ്പ് അവസാനിപ്പിക്കാറില്ല. എന്നാൽ മരണപ്പെട്ട ആളുടെ ബന്ധുക്കൾ നോക്കുന്ന 40 ദിവസ നോമ്പ് പൂർത്തീകരിക്കുന്ന ദിവസം കാനോനിക നോമ്പു ദിവസങ്ങളോ, നോമ്പുള്ള ബുധൻ, വെള്ളി ദിവസങ്ങളോ വന്നാൽ അന്ന് ആ ബന്ധുക്കൾ നോമ്പ് അവസാനിപ്പിക്കുന്ന തെറ്റായ ഒരു പ്രവണതയും കണ്ടു വരുന്നുണ്ട്. ആ സാഹചര്യത്തിൽ കാനോനിക നോമ്പ് അവസാനിക്കുന്നതുവരെ അവർ നോമ്പ് നോക്കേണ്ടവർ തന്നെയാണ്.

ശരിക്കും ആരൊക്കെയാണ് നോമ്പ് നോക്കേണ്ടത്?

നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചാൽ നോമ്പ് എന്നതിലുപരി ഇതൊരു വിലാപകാലം കൂടിയാണ്. മക്കൾ, തലതൊട്ട മക്കൾ കൊച്ചു മക്കൾ, അവരുടെ ജീവിത പങ്കാളികൾ, മരണപ്പെട്ട വ്യക്തിയുടെ സഹോദരങ്ങളും ജീവിത പങ്കാളികളും. സാധാരണ ഇത്രയും പേരാണ് വിലാപകാലം ആചരിക്കുന്നത്. എന്നാൽ ഒരു പങ്കാളി മരണപ്പെട്ടാൽ മറ്റേ പങ്കാളി വിവാഹബന്ധത്തിൽ നിന്നും ഒഴിവുള്ളവരായിത്തീർന്നതിനാൽ അവർ വിലാപകാലം ആചരിക്കേണ്ടതില്ല എന്നൊരു വാദഗതിയും കേട്ടിട്ടുണ്ട്. എന്നാൽ എൻ്റെ പരിമിതമായ അറിവില്പെട്ടിടത്തോളം ജിവിത പങ്കാളികളും നാല്പത് ദിവസം നോമ്പ് എടുക്കാറുണ്ട്.

മേൽ ലിസ്റ്റിൽപ്പെടാത്തവരും വേർപാടിൽ ദുഃഖിക്കുന്നവരുമായ ബന്ധുക്കൾക്കും വേണമെങ്കിൽ നോമ്പ് എടുക്കാവുന്നതാണ്.

ഒരു പട്ടക്കാരന്റെ വേർപാടിൽ, അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുള്ള ഇടവകക്കാരും നോമ്പെടുക്കണം. ഒരു മെത്രാപ്പോലീത്തായാണ് കാലം ചെയ്തതെങ്കിൽ അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുള്ള ഭദ്രാസനവും കാതോലിക്കായോ പാത്രിയർക്കീസ് ബാവായോ ആണെങ്കിൽ അവരുടെ അധികാര പരിധിയിൽപ്പെട്ട മുഴുവൻ വിശ്വാസികളും നോമ്പനുഷ്ഠിക്കണം.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • കുരിയാക്കോസ് സഹദാ
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • ക്രിസ്താനി നടക്കേണ്ട രീതി
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • ആദ്യാചാര്യത്വം....
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • അതിഭക്ഷണം
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • നാശം വിതച്ച ആസക്തികൾ
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • പൗരോഹിത്യ ശ്രേണികൾ.
  • ഊറാറ
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • എബ്രായരിലെ ക്രിസ്തു.
  • ചമ്മട്ടി.
  • എന്റെ ജനം
  • സ്ത്രീധനം. (Dowry).
  • മലാഖി പ്രവാചകൻ പറയുന്നു."നിങ്ങൾ ദൈവത്തെ തോല്പിക്കുന്നു".
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • നസ്രാണിപ്പട
  • നീട്ടലും കുറുക്കലും.
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • കാനവിലെ കല്യാണ വീട്.
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.
  • ഉപവാസം
  • മാവുർബോ
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ബൈബിളിലെ പേരുകൾ (സ്ത്രീകൾ).
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • ബാറെക്മോര്‍

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved