ഒരു സോറി പറഞ്ഞാൽ
ഒരു സോറി പറഞ്ഞാൽ, ഒന്ന് ചിരിച്ചാൽ തീരുന്ന പ്രശ്നമാണെങ്കിൽ, അല്ലെങ്കിൽ അപ്രതീക്ഷിതമായി കൊടുക്കുന്ന ഒരു ഹസ്തദാനത്തിൽ തീരുന്ന പ്രശ്നമാണെങ്കിൽ ഇന്ന് തന്നെ അതങ്ങു തീർത്തേക്കണം.
ഒരു സോറി പറഞ്ഞാൽ, ഒന്ന് ചിരിച്ചാൽ തീരുന്ന പ്രശ്നമാണെങ്കിൽ, അല്ലെങ്കിൽ അപ്രതീക്ഷിതമായി കൊടുക്കുന്ന ഒരു ഹസ്തദാനത്തിൽ തീരുന്ന പ്രശ്നമാണെങ്കിൽ ഇന്ന് തന്നെ അതങ്ങു തീർത്തേക്കണം.
ഒരിക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്. എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങ്ങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്. ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു.
അത്യാഗ്രഹങ്ങൾ പാപമാണ്. അമിതമായ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ മനുഷ്യൻ ഏതു വഴിയും തേടുന്നു. ദൈവം നമുക്ക് നൽകിയിരിക്കുന്ന എല്ലാം അനുഗ്രഹങ്ങളിലും നാം വിശ്വസ്തരായിരിക്കണം. പണം നോക്കി ദൈവഹിതമല്ലാത്ത ജോലികളിൽ ഇടപെടരുത്. ദൈവത്തെ ആരാധിക്കുവാൻ സമയമില്ലാത്ത ജോലികൾ ദോഷകരമായി പരിണമിക്കും. ദ്രവ്യാഗ്രഹത്തിൻ്റേയും അത്യാഗ്രഹത്തിന്റേയും വഞ്ചനയിൽ കുടുങ്ങിയവരെ നമ്മുടെ മുന്നറിയിപ്പിനായി സത്യവേദപുസ്തകം വരച്ചു കാണിക്കുന്നു.
"കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക. ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും." 50-ാം സങ്കീ 15-ാം വാക്യം. നമ്മുടെ ദൈവം ആരാണെന്ന പരിജ്ഞാനം നമുക്ക് ആവശ്യമാണ്.
1) കൂടെയിരിക്കുന്ന ദൈവം.
യിസ്രായേൽ ചെങ്കടൽ കടന്ന് ശൂർ മരുഭൂമിയിലെത്തി. നാം ഒരു ദിവസം മുഴുവൻ വെള്ളം കിട്ടാതെ വന്നാൽ ദാഹിച്ച് വരണ്ടുപോകും. എന്നാൽ അവർ മൂന്ന് ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ വാടിക്കരിഞ്ഞു. മാറായിൽ എത്തിയപ്പോൾ അതാ കാണുന്നു വെള്ളം. അവർ സന്തോഷത്തോടെ തുള്ളിച്ചാടി അവിടെയെത്തി. അത് ആർത്തിയോടെ കോരിക്കുടിച്ചു. രുചിച്ചപ്പോൾ നല്ല കയ്പ്പ്. ജനം പിറുപിറുത്തു. മോശെ യഹോവയോട് അപേക്ഷിച്ചു.
ക്രിസ്തീയ സഭ വലിയ നിന്ദയിലൂടെ വളർന്നുവന്ന സഭയാണു. യേശുവിന്റെ ശിഷ്യന്മാരെല്ലാം പലപ്പോഴും നിന്ദിക്കപ്പെട്ടു. വളരെയേറെ കഷ്ടം സഹിച്ചു. അപ്പോസ്തലനായ പൗലോസും പലപ്പോഴും നിന്ദിക്കപ്പെട്ടു. എന്നാൽ അവർ എല്ലാം കർത്താവിന്റെ നാമത്തിൽ ഛേതമെന്നെണ്ണി. മോശയും നിന്ദ വഹിച്ചു. എബ്രായർ 11-ാം അദ്ധ്യായം 24 മുതൽ 26 വരെ വാക്യങ്ങളിൽ ഇങ്ങനെ കാണുന്നു.
A.D.390-ൽ തുർക്കിയിലെ റോമൻ പ്രവിശ്യയായ കിലിക്യയിൽ ഒരു ആട്ടിടയന്റെ മകനായാണ് ശെമവൂൻ ജനിച്ചത്. 13-ാം വയസ്സിൽ യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം വായിച്ചശേഷം നടന്ന സംഭവങ്ങളുടെ ഭാഗമായി വന്ന ശക്തവും തീക്ഷ്ണവുമായ മാനസിക അഭിനിവേശമാണ് ശെമവൂനെ ക്രിസ്തുമത വിശ്വാസത്തെ പുൽകുവാൻ വഴിയൊരുക്കിയത്. ഗിരിപ്രഭാഷണഭാഗവായന കഴിഞ്ഞ് താമസംവിനാ ഗിരിപ്രഭാഷണത്തിലെ ഒരു വാക്യമായ “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ കാണും” (മത്തായി 5:8) എന്നതും ശെമവൂനിൽ മാനസികമായ നിശ്ചയദാർഢ്യത്തിന് കാരണമായി.
നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ട്. വാക്കുകളുടെ ഫലം തരുന്നവൻ ദൈവമാണ്. ഹൃദയം നിറഞ്ഞു കവിയുന്നതാണ് അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടു ശാപം പറഞ്ഞുകൊണ്ടിരിക്കുന്ന ഒത്തിരിപേരുണ്ട്. അധരങ്ങൾ കൊണ്ട് നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം. അധരങ്ങൾ കൊണ്ട് പ്രത്യാശാവാക്കുകൾ പറഞ്ഞാൽ അതു തന്നെ നാം അനുഭവിക്കും.
മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു. അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. സദൃശവാക്യങ്ങൾ 18:21.
വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.
1) "ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മത്തായി 16:26.
ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാൻ തരുന്ന ദേശത്തു ചുറ്റുമുള്ളവർ നിന്റെ സകല ശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു. ആവർത്തനം 25:19.
ആരാണ് അമാലേക്യർ? അമാലേക്യരെ കുറിച്ച് നാം ആദ്യമായി കാണുന്നത് ഉല്പത്തി പുസ്തകത്തിലാണ്. തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു. ഉല്പത്തി 36:12.
Copyright © 2026 qodumutho.com - All rights reserved