ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
1. അദൃശ്യലോകത്തിൻ്റെ സൃഷ്ടി (നെഹെ, 9:6; കൊലൊ, 1:16).
2. ദൃശ്യലോകത്തിൻ്റെ സൃഷ്ടി (ഉല്പ, 1:1-31).
3. ദൈവം ആദ്യമനുഷ്യനെ തൻ്റെ കൈകൊണ്ടു മെനഞ്ഞു (ഉല്പ, 2:7).
4. ദൈവം ആദിമനുഷ്യരുമായി സംസാരിച്ചു (ഉല്പ, 3:9-13).
5. ഹാനോക്ക് ദൈവത്താൽ എടുക്കപ്പെട്ടു (ഉല്പ, 5:19-24).
6. മെഥൂശലഹ് 969 വർഷം ജീവിച്ചിരുന്നു (ഉല്പ, 5:27).
7. നോഹയുടെ കാലത്തെ ജലപ്രളയം (ഉല്പ, 7:9-24).
8. ദൈവം മനുഷ്യൻ്റെ ഭാഷ കലക്കി (ഉല്പ, 11:9).
9. യഹോവയും രണ്ടു ദൂതന്മാരും അബ്രാഹാമിനു പ്രത്യക്ഷനായി (ഉല്പ, 18:1-33).
10. സോദോമ്യരെ ദൂതന്മാർ അന്ധരാക്കി (ഉല്പ, 19:1-11).