Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മൗനം വിദ്വാനു ഭൂഷണം.

ഒരു ഓട്ടോ ഡ്രൈവർ, യാത്രക്കാരനുമായി ട്രാഫിക് സിഗ്നലിലെത്തി. അപ്പോൾ അംഗപരിമിതിയുള്ള ഒരാൾ ഭിക്ഷ
ചോദിച്ചുകൊണ്ട്, അവരെ സമീപിച്ചു. ഡ്രൈവർ അയാളെ ശ്രദ്ധിച്ചതേയില്ല. എന്നാൽ, പുറകിലിരുന്ന യാത്രക്കാരൻ അയാൾക്കു പണം നൽകി. അയാൾ ഡ്രൈവറെ ഉപദേശിക്കാനും തുനിഞ്ഞു: "താങ്കളും പണം സമ്പാദിക്കുന്നില്ലേ? ഒരു രൂപയെങ്കിലും ആ ഭിക്ഷക്കാരനു നൽകാമായിരുന്നില്ലേ?", അയാൾ ചോദിച്ചു.

ഡ്രൈവർ ഒന്നും മിണ്ടിയില്ല. അയാൾ യാത്രക്കാരനെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. യാത്രക്കാരൻ നൂറു രൂപ കൊടുത്തപ്പോൾ, ചില്ലറ ചോദിച്ച ഡ്രൈവറോട്, അടുത്ത കടയിൽപ്പോയി വാങ്ങിക്കൊണ്ടു വരൂ എന്നു പരുഷമായി പറഞ്ഞു. ഒന്നും പറയാതെ, ഡ്രൈവർ ഓട്ടോറിക്ഷയിൽ നിന്നുമിറങ്ങി. കാലിനു സ്വാധീനക്കുറവുളള ആളായിരുന്നതിനാൽ, ഊന്നുവടിയുടെ സഹായത്താലാണ്, അയാൾ നടന്നു നീങ്ങിയത്.

ഒരു കാഴ്ചയും പൂർണ്ണമായിരിക്കില്ല. മുഴുവൻ കാഴ്ചകളും കണ്ട ആരുമുണ്ടാകുകയുമില്ല. സിഗ്നലിലെ കാഴ്ച കണ്ടവർക്കു പിന്നെന്തു സംഭവിച്ചു എന്ന അറിവുണ്ടാകില്ല. യാത്രക്കാരനെ ഇറക്കിയ സ്ഥലത്തെ കാഴ്ചകണ്ടവർ സിഗ്നലിലെ കഥയറിയണമെന്നുമില്ല. ഇരുകൂട്ടർക്കും  സംഭവത്തിലെ കഥാപാത്രങ്ങളെക്കുറിച്ച്, വ്യത്യസ്ഥ അഭിപ്രായങ്ങളൊകും ഉണ്ടാകുക.

മുമ്പും പിമ്പും അറിയാതെ, തങ്ങൾ കണ്ട താൽക്കാലിക കാഴ്ചകളുടെ അടിസ്ഥാനത്തിൽ മാത്രം, അഭിപ്രായങ്ങൾ പുറപ്പെടുവിക്കുന്നവരാണു മനുഷ്യരിൽ കൂടുതൽ പേരും. എല്ലാം കാണാനും എല്ലാറ്റിൻ്റെയും നിജസ്ഥിതി അറിയാനും എല്ലാവർക്കുമായി എന്നും വരില്ല. വിലയിരുത്തൽ നടത്തുന്നതിനു മുമ്പ്, അതിനു തുനിയുന്നതു നല്ലതാണ്. ആദ്യ പകുതി മാത്രം കണ്ടിട്ട്, ഒന്നിനെക്കുറിച്ചും അരും വിധിന്യായം എഴുതാതിരിക്കുന്നതാണ്
അഭികമ്യം.

എല്ലാക്കാര്യങ്ങളും എപ്പോഴും വിശദീകരിക്കാനോ, ബോദ്ധ്യപ്പെടുത്താനോ ആർക്കും കഴിയണമെന്നില്ല. സത്യമായതെല്ലാം സ്വീകരിക്കപ്പെടണമെന്നും, സ്വീകാര്യമായുള്ളതെല്ലാം സത്യമായിരിക്കണമെന്നും നിർബ്ബന്ധമില്ല. എല്ലാം കണ്ടും കേട്ടും കർത്തവ്യ നിരതരായിരിക്കണമെങ്കിൽ, അസാധാരണ ആർജ്ജവം തന്നെ ഉണ്ടായിരിക്കണം. അതിനു കഴിയുന്നില്ലെങ്കിൽ, മൗനമാണ് ഏറെ മെച്ചം. മൗനം ഒരു ബലമുളള ഊന്നുവടിയാണു്. സ്വയം വീഴാതിരിക്കാനും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനും, അതു് ഏറെ സഹായിക്കും. 'മൗനം വിദ്വാനു ഭൂഷണം' എന്നാണല്ലോ ജ്ഞാനമൊഴി?

 

Recommended

  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • സംഗീതം എന്ന ഔഷധം. Music Therapy
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ആഹാസിന്റെ ഘടികാരം. (Clock).
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • കുടുംബയോഗം.
  • ഏഴാം പോസൂക്കോ
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • മരണത്തെ ആസ്വദിക്കാനാവുക
  • ചെറുതാക്കലല്ല എളുപ്പവഴി.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • നമ്മൾ നക്ഷത്രത്തെ വരയ്ക്കുമ്പോൾ അധികവും 5 മൂലകൾ ഉള്ളത് വരയ്ക്കുന്നത് എന്തുകൊണ്ട് ?
  • നോമ്പ് എടുക്കുന്നുണ്ടോ?
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • ആഗ്രഹങ്ങൾ അമിതമായാൽ
  • അന്നദാനം മഹാ ദാനം".
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • അതിഭക്ഷണം
  • ബോവൂസോ (Petition or Request)
  • പാതിനോമ്പ്‌
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • വിശുദ്ധ ബൈബിൾ.
  • റമ്പാൻ ബൈബിൾ.
  • ഉപവാസം
  • ബൈബിളിലെ അസാധാരണ സംഭവങ്ങൾ.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • പട്ടക്കാരോട് ഒരപേക്ഷ.
  • മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • ബ്രിക് മൂക്കോകോക്ക് ദഹലോഫൈന്‍. (ഞങ്ങള്‍ക്ക് വേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു).
  • നോമ്പും ഉപവാസവും ആരാധനയും.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • വിശുദ്ധ യാക്കോബ്
  • നോമ്പ്.
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • എന്തിനാണ് നമ്മൾ 'ഹാപ്പി ക്രിസ്‌മസ്' എന്നതിനേക്കാൾ 'മെറി ക്രിസ്‌മസ്' എന്ന് പറയുന്നത്?
  • ജീവന്റെ തുള്ളി
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved