Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക

ദൈവത്തിന്റെ വചനവും, പ്രവചനവും, ദർശനവും കിട്ടിയ വ്യക്തിയായിരുന്നു ബിലെയാം. ബിലെയാമിന്റെ ഒരു പ്രാർത്ഥന ഇപ്രകാരമായിരുന്നു. "ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ". സംഖ്യാ 23:10. ഭക്തന്മാർ മരിക്കുന്നപോലെ മരിക്കണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ ഭക്തിയോടെ ജീവിക്കണം. ബിലെയാം താൻ ഭക്തനെന്നു കരുതി ജീവിച്ചു. ബിലെയാമിനെ കുറിച്ചു വേദപുസ്തകത്തിൽ പലയിടങ്ങളിലും പരാമർശമുണ്ട്. കൂടുതൽ വിവരണം സംഖ്യാ പുസ്തകത്തിലാണ്. യിസ്രായേല്യർ അമരോര്യരെ തോല്പിച്ചു മൊവാബ് സമഭൂമിയിൽ പാളയമിറങ്ങി. യിസ്രായേല്യരുടെ ജയം കേട്ടറിഞ്ഞ ബാലാക് തങ്ങളെ അവർ നശിപ്പിച്ചുകളയുമെന്നു ഭയപ്പെട്ടു. ദൈവഭക്തനും പ്രവാചകനുമായ
ബിലയാം യിസ്രായേലിനെ അനുഗ്രഹിക്കുന്നതുകൊണ്ടാണ് അവർ ശക്തിപ്രാപിക്കുന്നതെന്ന് ബാലാക് കരുതുകയും ബിലെയാമിനെ വിളിപ്പാൻ മോവാബ്യമൂപ്പന്മാരേയും മിദ്യാനമൂപ്പന്മാരേയും കൈയിൽ പ്രശ്നദക്ഷിണയുമായി അയക്കുകയും ചെയ്തു. എന്നാൽ ബിലെയാം ദൈവത്തോടു ആലോചന ചോദിച്ചു. ദൈവം ബിലെയാമിനോട് പോകരുതെന്നു പറഞ്ഞു. ആ വിവരം വന്നവരെ അറിയിച്ചു. അവർ കാര്യം ബാലാക്കിനെ അറിയിച്ചു. ബാലാക് കൂടുതൽ മാന്യരായ പ്രഭുക്കളെ ബിലയാമിന്റെ അടുക്കൽ അയച്ചു. രണ്ടാമതും ബിലെയാം ദൈവത്തോട് ആലോചന ചോദിച്ചു. ദൈവം അനുവാദം കൊടുത്തു. എന്നാൽ ദൈവം കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവൂ എന്നതിനു കഴുതയെക്കൊണ്ട് യഹോവ സംസാരിപ്പിച്ചു.

ബിലയാം ബാലാക്കിന്റെ പ്രവാചകന്മാരോടുകൂടെ പോയി. ബാലാക് ആവശ്യപ്പെട്ടതുപോലെ ബിലെയാം യിസ്രായേലിനെ ശപിച്ചില്ല, പകരം അനുഗ്രഹിച്ചു. ബാലാക് മാറി മാറി മൂന്നു സ്ഥലത്ത് കൊണ്ടുപോയി ബിലെയാമിനെ നിർത്തി, ശപിക്കുവാൻ ആവശ്യപ്പെട്ടതായി സംഖ്യാ 23, 24 അദ്ധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നു. എന്നാൽ മൂന്നു തവണയും ബിലെയാം ദൈവത്തിന്റെ കല്പനകളിൽ ഉറച്ചുനിന്നു. ബിലെയാം മടങ്ങിപ്പോയി. എന്നാൽ ബാലാക്കിന്റെ വെള്ളിയിലും പൊന്നിലും ബിലെയാമിൽ മോഹം ജനിച്ചു. അവൻ ദൈവത്തിന്റെ കല്പന ധിക്കരിച്ചു യിസ്രായേലിനെ ശപിച്ചില്ല. പക്ഷേ, യിസ്രായേലിനു നാശം ഭവിക്കുവാൻ ബാലാക്കിനു ഉപദേശം പറഞ്ഞു കൊടുത്തു. യിസ്രയേലിന്റെ ശക്തി എന്താണെന്നു ബിലെയാമിനു നന്നായി അറിയാം. ബിലെയാം യിസ്രായേല്യരെ കുറിച്ചു ഇങ്ങനെ പ്രവചിച്ചതുമാണ്.

ഇതാ തനിച്ചു പാർക്കുന്നോരു ജനം. ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല. സംഖ്യാ 23:9.

ലോകത്തിൽ നിന്നും വേറിട്ട ഒരു ജീവിതമാണു യിസ്രായേല്യർ നയിക്കുന്നതു എന്നറിഞ്ഞ ബിലെയാം ബാലാക്കിനു ഉപദേശം കൊടുത്തു. ബാലാക്ക് ബിലെയാമിന്റെ ഉപദേശപ്രകാരം അവരുടെ വേറിട്ട ജീവിതം അവസാനിപ്പിക്കുവാൻ സുന്ദരികളായ മോവാബ്യ സ്ത്രീകളെ അവരുടെ അടുക്കലേക്കയച്ചു.

യിസ്രായേല്യർ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യ സ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്ക്കരിക്കയും ചെയ്തു. യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു. സംഖ്യാ 25:1-3.

യഹോവയുടെ കോപം അവരുടെ നേരെ വന്നു. ബാധയാൽ ഇരുപത്തിനാലായിരം പേർ മരിച്ചു.

ബിലയാം പുറമേ നോക്കിയാൽ ഭക്തനായിരുന്നു. ദൈവ കല്പനകൾ പാലിച്ചുനടന്നവൻ. എന്നാൽ ലോകത്തിന്റെ ധനം അവനെ വീഴ്ത്തി കളഞ്ഞു. ബാലാക്കിന്റെ വെള്ളിയും പൊന്നും അവന്റെ ഭക്തിയെ കെടുത്തിക്കളഞ്ഞു. ബാലാക്കിനു ദുരുപദേശം കൊടുത്തു യിസ്രായേൽ ജനത്തെ പാപത്തിലേക്ക് നയിച്ചു. ഈ ഉപദേശമാണി യിസ്രായേലിൽ ബാധവരുവാൻ കാരണമായതു എന്നു സംഖ്യാ 31-ാം അദ്ധ്യായം 16-ാം വാക്യത്തിലും 2.പത്രോസ് 2-ാം അദ്ധ്യായം 15-ാം വാക്യത്തിലും പറഞ്ഞിരിക്കുന്നു. വീണ്ടും വെളിപ്പാടു പുസ്തകത്തിൽ നാം ഇങ്ങനെ കാണുന്നു.

യിസ്രയേൽക്കാർ വിഗ്രഹാർപ്പിതം തിന്നേണ്ടതിനും ദുർന്നടപ്പു ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിനു
ഉപദേശിച്ചു കൊടുത്ത ബിലയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു. വെളിപ്പാടു 2:14.

സ്ത്രീ സൗന്ദര്യം ആരേയും വശീകരിക്കരുത്. ശിംശോനു പറ്റിയ തെറ്റു അതാണ്. ലോകത്തിന്റെ സൗന്ദര്യത്തിൽ മതിമറന്നപ്പോൾ കണ്ണു കുരുടായി. ആത്മീയ ചൈതന്യം നഷ്ടപ്പെട്ടു. യിസ്രായേൽമക്കൾ ദൈവത്തെ സേവിച്ചു നീങ്ങിയവരാണു. മോവാബ്യ സ്ത്രീകളുടെ സൗന്ദര്യം അവരെ കീഴ്പ്പെടുത്തി. അവരോടൊപ്പം അന്യവിഗ്രഹങ്ങളെ സേവിച്ചു.അത് ദൈവകോപം വരുത്തി.

നാശകരമായ ഉപദേശം കൊടുത്ത ബിലെയാമിനു എന്തു സംഭവിച്ചു. വചനവും, പ്രവചനവും ദർശനവും ഉണ്ടായിരുന്നവൻ. ഭക്തൻ മരിക്കുന്ന പോലെ മരിക്കണമെന്ന് ആഗ്രഹിച്ചവൻ. എന്നാൽ ബിലെയാം ഒരു ഭക്തനെപോലെ മരിച്ചില്ല. അവന്റെ മരണം അതിദാരുണമായിരുന്നു.

യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനേയും വാൾ കൊണ്ടു കൊന്നു. യോശുവാ 13:22.

ഭക്തന്മാർ മരിക്കുന്നതുപോലെ മരിക്കണമെങ്കിൽ ഭക്തന്മാർ ജീവിക്കുന്നതു പോലെ ജീവിക്കണം. ബിലെയാമിന്റെ ജീവിതത്തിലെ പാഠങ്ങൾ ഉൾക്കൊണ്ട് ഭയഭക്തിയോടെ ജീവിച്ചു മുന്നേറാം.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി

Recommended

  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • വിശുദ്ധ മദ്ബഹാ.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • കടലുകൾ. (Oceans)
  • റമ്പാൻ.
  • ആരാധനാലയത്തിലെ ശബ്ദനിയന്ത്രണം.
  • വിശുദ്ധ ബൈബിൾ.
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • പാതിനോമ്പ്‌
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ദമസ്‌കോസ്‌ (Damacus - City of Jasmine)
  • ആദ്യാചാര്യത്വം....
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • മോർ ബാലായി.
  • ബന്ധങ്ങൾ
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • വിശുദ്ധ മൂറോന്‍.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • സാറാഫുകൾ
  • നോമ്പും ഉപവാസവും ആരാധനയും.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • ഒരു സോറി പറഞ്ഞാൽ
  • മുടക്ക്, മഹറം.
  • ഇരുമ്പും വിദ്യയും ഇരിക്കെ കെടും.
  • ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ഏഴാം പോസൂക്കോ
  • The first person to wear the Skimo "hood" was St.Antonios
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • കാനവിലെ കല്യാണ വീട്.
  • ചെറുതായവരെ കരുതുക.
  • മെനൊരാ.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved