Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.

ഒരു മുതൽ മുടക്കും ഇല്ലാതെ മറ്റുള്ളവർക്കു കൊടുക്കാൻ കഴിയുന്ന കാര്യമാണ്, ഉപദേശം. ഉപദേശം നൽകുന്നതിലൂടെ, ഉപദേശകർക്കു യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. എല്ലാം നഷ്ടപ്പെട്ട് ഹൃദയം പൊട്ടി നിൽക്കുന്നവരോട്, കേവലം തലച്ചോറിൻ്റെ ഭാഷയിൽ സംസാരിക്കുന്നത്, വലിയ പാതകമാണ്. വന്നു ചേർന്ന ദുരന്തങ്ങൾക്കു മുന്നിൽ പിടിച്ചു നിന്നാലും, ചില 'ആശ്വാസ വാക്കുകൾ'ക്കു മുമ്പിൽ നിയന്ത്രണം നഷപ്പെട്ടു എന്നു വരാം? എന്ത്, എവിടെ പറയണമെന്ന് അറിയാത്ത ഉപദേഷ്ടാക്കൾ, ആപത്തുപോലും അവസരമാക്കും. ഒരാൾക്കു സ്വന്തമായ തീരുമാനം എടുക്കുവാൻ കഴിയാത്തപ്പോഴോ, എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴോ, ഉപദേശങ്ങൾക്കു പ്രസക്തിയുണ്ടാകും? എന്നാൽ, സാന്നിദ്ധ്യം മാത്രം മതിയാകുന്നിടത്ത്, സാരോപദേശവുമായി രംഗപ്രവേശം ചെയ്യാതിരിക്കുന്നതാണുത്തമം.

സ്വന്തം ജീവിതത്തിൽ ഉണ്ടാകുന്നത് അനുഭവങ്ങളും, അപര ജീവിതത്തിലുണ്ടാകുന്നതു സംഭവങ്ങളുമാണ്. സമാന അനുഭവങ്ങൾ ഉണ്ടായിട്ടുളളവർക്കു കരുണയും, കരുതലും, വിവേകവും ഉണ്ടായിരിക്കും. അല്ലാത്തവരെല്ലാം, വെറും കാഴ്ചക്കാർ മാത്രമായിരിക്കും. അന്യരുടെ ജീവിതത്തിലെ സംഭവ വികാസങ്ങളെ വ്യാഖ്യാനിക്കാനും മാർഗനിർദേങ്ങൾ നൽകാനും എളുപ്പമാണ്? എന്നാൽ, അവരുടെ അവസ്ഥ അനുഭവിക്കണ്ടി വന്നാൽ മാത്രമേ, അവരുടെ ചിന്തകൾ എന്തായിരുന്നുവെന്നു മനസ്സിലാകുകയുള്ളൂ.

എല്ലാം നഷ്ടപ്പെട്ടവർക്കു കണ്ണീരൊഴുക്കാനും നിലവിളിക്കാനും അർഹതയുണ്ട്. അതിലൂടെയാകും, അവർ സ്വയം ഊർജ്ജം കണ്ടെത്തുന്നത്? അതു കൊണ്ടു തന്നെ, 
കരയുന്നവരോടു കരയരുതെന്ന് ഉപദേശിക്കാതെയിരിക്കുന്നതാകും ഉത്തമം.
കരച്ചിൽ അവരെ സംബന്ധിച്ച് അസംബന്ധമല്ല; ആവശ്യമാണ്.

തനിക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ, മറ്റുള്ളവരിൽ ആവേശമുണർത്തി, അവരേക്കൊണ്ടു ചെയ്യിക്കുന്നതിൽ, സംതൃപ്തി കണ്ടെത്തുന്നവരാണ്, പല ഉപദേശകരും. ഒരു വഴിയെ ഉപദേശിക്കുകയും, എതിർ വഴിയെ നടക്കുകയും ചെയ്യുന്നവരെ നമുക്ക് അവഗണിക്കാനാകണം. സമാന അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ളവർ ആരേയും വിധിക്കുകയോ, പരിഹസിക്കുകയോ ഇല്ല. മറിച്ച്, ചേർത്തു പിടിക്കുകയും അവരോട് ഏകീഭവിക്കുകയും മാത്രമേ ചെയ്യുകയുള്ളൂ.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ശോശപ്പാ ആഘോഷം - അര്‍ത്ഥവും വ്യാഖ്യാനവും.
  • The various flavors of Christianity
  • കന്തീല ശുശ്രൂഷ.
  • പെസഹ അപ്പവും & പാലും
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • ജീവവൃക്ഷം. (Tree of life).
  • ജനുവരി 1 പരിശുദ്ധ സഭയിൽ എന്താണ് പ്രധാന്യം?
  • കാനവിലെ കല്യാണ വീട്.
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • ക്നാനായകാർ.
  • തൊഴിലുകൾ. (Occupations).
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • ഉരിയലും ധരിക്കലും.
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • നോമ്പും ഉപവാസവും ആരാധനയും.
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • 'ശക്രോ'
  • ചമ്മട്ടി.
  • സകല മൗദ്യാനന്മാരുടെയും ഓർമ്മ.
  • പള്ളി മദ്ബഹാകളിലും റാഗിങ്ങോ.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • "ഗാഫോർ"
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.
  • സൈകാമോർ
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • വി.കുർബാനയപ്പം
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • കുരിശ്
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved